പാതയോരം…..ഹരിതയോരം

പാതയോരം....ഹരിതയോരം

പാതയോരം....ഹരിതയോരം

ശുചിത്വ ഗ്രാമം സുന്ദരഗ്രാമം എന്ന മഹത് ലക്ഷ്യത്തിലേക്കെത്തുവാന്‍ പരിയാരം ഗ്രാമ പഞ്ചായത്തും സംസ്ഥാന വനം വകുപ്പും ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പാതയോരം…ഹരിതയോരം പദ്ധതിക്ക് തുടക്കമായി.പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.രാജേഷിന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.പരിയാരം ഗ്രാമ പഞ്ചായത്തിലെ കുപ്പം മുതല്‍ ഏമ്പേറ്റ് വരെയുള്ള ദേശീയ പാതയോരം 9 കിലോമീറ്ററില്‍ ശുചീകരിക്കുകയും തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ച് മാലിന്യമുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

2018-19 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക

2018-19 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക

വികസന സെമിനാര്‍ 2019-20

പരിയാരം ഗ്രാമ പഞ്ചായത്ത് 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ടി മനോഹരന്‍ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.സി.ജീജ, മെമ്പര്‍ പി.രഞ്ജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.പി.രഘു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.എം.കൃഷ്ണന്‍, പി.വി.സജീവന്‍. പി വി അബ്ദുള്‍ ഷുക്കൂര്‍, പി പി മോഹനന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എം.ചന്ദ്രന്‍ മാസ്റ്റര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരണം നടത്തി സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി രമ സ്വാഗതവും സെക്രട്ടറി വി പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

വികസന സെമിനാര്‍ 2019-20

വികസന സെമിനാര്‍ 2019-20

ജനസൌഹൃദ-അഴിമതിരഹിത-കാര്യക്ഷമതാ പഞ്ചായത്ത് പ്രഖ്യാപനം

ജനസൌഹൃദ പഞ്ചായത്ത് പ്രഖ്യാപനംപരിയാരം ഗ്രാമപഞ്ചായത്തിനെ ജനസൗഹൃദ,അഴിമതി രഹിത,കാര്യക്ഷമതാ സ്ഥാപനമായി പ്രഖ്യാപിച്ചു.സമൂഹത്തിന്‍റെ നാനാമേഖലയിലുമുള്ള വ്യക്തികളുടെ സാന്നിധ്യത്തില്‍ 24/10/2018 ന് തളിപ്പറമ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ടി.ലത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എ.രാജേഷിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.എ.യു.5 സൂപ്പര്‍വൈസര്‍ ശ്രീ.എം.ടി.ഗോപി പദ്ധതി വിശദീകരണം നടത്തി.വൈസ് പ്രസിഡന്‍റ് ശ്രീമതി.കെ.വി.രമ, ബ്ളോക്ക് പഞ്ചായത്ത്മെമ്പര്‍ പി.രഞ്ജിത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.എം.കൃഷ്ണന്‍, പി.വി.സജീവന്‍, കെ.ഇബ്രാഹിം, ഗ്രാമപഞ്ചയത്ത് സെക്രട്ടറി ശ്രീ.സന്തോഷ് കുമാര്‍.വി.പി തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് വില്ലേജുകളിലായി 54.77ച.മീ. വിസ്തൃതിയില്‍ കിടക്കുന്നതിനാലും തളിപ്പറമ്പ നഗരസഭ,പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ദിനം പ്രതി ഒട്ടേറെ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഈ പഞ്ചായത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സജ്ജമാക്കിയ ഫ്രണ്ട് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് അറിയുവാനായി  വിവിധ തരം സേവനങ്ങളുടേയും നിയമങ്ങളുടേയും വിവരങ്ങള്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടേയും വിവരണമടങ്ങിയ ബോര്‍ഡുകള്‍, ടെലിവിഷന്‍, ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, മുലയൂട്ടല്‍ കേന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട്.പൊതുജനങ്ങളില്‍ നിന്നും സേവനം സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഫീഡ് ബാക്ക് ഫോമുകള്‍ നല്‍കിവരുന്നു.
ഐ.എസ്.ഒ.9001:2015 എന്ന നിലവാരത്തിലേക്കുയരുന്നതിനായുള്ള പരിശീലനം ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കുകയും സാമ്പിള്‍ പൗരസര്‍വേ പൂര്‍ത്തീകരിക്കുകയും റെക്കോര്‍ഡ് റൂം സജ്ജീകരിക്കുകയും ചെയ്തു.

സ്വച്ഛതാ ഹി സേവ ഘോഷയാത്ര

Read the rest of this entry »

ലൈഫ് കരട് ഗുണഭോക്തൃ പട്ടിക

ലൈഫ് കരട് ഗുണഭോേക്തൃ പട്ടിക

വിജ്ഞാപനം

പരിയാരം ഗ്രാമപഞ്ചായത്ത് -വിജ്ഞാപനം

ആഗോളതാപനം-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ആഗോളതാപനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ആഗോളതാപനത്തിനെതിരെ ഒരു മരം നടല്‍ എന്ന ഹരിത നിധി പദ്ധതി ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നു.ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ബോധവത്കരണ ക്ലാസ്സില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷ് കാര്യങ്ങള്‍ വിശദീകരിച്ചു.പഞ്ചായത്ത് മെമ്പര്‍മാര്‍,സി.ഡി.എസ് മെമ്പര്‍മാര്‍,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി പഞ്ചായത്ത് തല വൃക്ഷത്തൈ നടലിന്‍റെ ഉദ്ഘാടനം ബഹു.ജെയിംസ് മാത്യു എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

പരിയാരം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 2016

പരിയാരം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 2016

പരിയാരം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 2016


പരിയാരം ഗ്രാമപഞ്ചായത്തിന്‍റെ 2016-17 വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്ത് അന്തിമമാക്കുന്നതിനുള്ള വികസന സെമിനാര്‍ 2016 ബഹു.ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ശ്രീമതി.കെ.വി.രമ സ്വാഗതവും സെക്രട്ടറി ടി.പി.ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.