വിജ്ഞാപനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന ക്ലീന്‍ പറപ്പൂക്കര മിഷന്‍ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റിനായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യാപാര/കച്ചവട സ്ഥാപനങ്ങളില്‍ നിന്നും, വീടുകളില്‍ നിന്നും വൃത്തിയാക്കി വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന സംഭരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് 10 അംഗ സക്വാഡിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിന് തത്പ്പരരായിട്ടുള്ള 10 അംഗ ഗ്രൂപ്പുകളില്‍/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ വെള്ളപേപ്പറില്‍ ബയോഡാറ്റയും, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും ഉള്‍പ്പെടുത്തി 5 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്.

മുന്‍ഗണന: പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍.

സെക്രട്ടറി

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്