വാര്‍ഷിക പദ്ധതി 2020-21 - വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം 15/07/2020 നകം ഗ്രാമ കേന്ദ്രങ്ങളിലോ ബന്ധപ്പെട്ട ഓഫീസുകളിലോ ലഭ്യമാക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 1. ആശ്രയ ഭവന നവീകരണം
 2. ഭിന്നശേഷി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്
 3. ബയോഫ്ലോക്ക് മത്സ്യകൃഷി
 4. ജൈവപച്ചക്കറികൃഷി/പച്ചക്കറി വിത്ത്
 5. മാംസ ഉത്പാദനത്തിന് കാളക്കുട്ടികളെ വളര്‍ത്തല്‍
 6. കിഴങ്ങ് ഗ്രാമം പദ്ധതി
 7. നെല്‍കൃഷി വികസന പദ്ധതി
 8. പച്ചക്കറി കൃഷിക്ക് കൂലിചെലവ്
 9. പച്ചക്കറി കൃഷി പ്രോത്സാഹനം/ കിഴങ്ങ് വര്‍ഗ്ഗ കൃഷ് വ്യാപനം (വനിതാ ഗ്രൂപ്പ്)
 10. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്‍റീവ്
 11. വിധവ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ - പശുവിനെ വളര്‍ത്തല്‍
 12. വീട്ടുവളപ്പില്‍ കുളത്തില്‍ മത്സ്യകൃഷി
 13. വീടുകളില്‍ റിംഗ് കമ്പോസ്റ്റ്
 14. വീട് വാസയോഗ്യമാക്കല്‍ (പട്ടികജാതി)
 15. വീട് വാസയോഗ്യമാക്കല്‍ (ജനറല്‍)
 16. സ്വയംതൊഴില്‍ സംരഭങ്ങള്‍ (വനിത)
 17. ഉഴുന്ന് കൃഷി വ്യാപന പദ്ധതി
 18. തെങ്ങ്/കവുങ്ങ് കൃഷി വികസന പദ്ധതി
 19. തരിശ് ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി
 20. തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷി
 21. തരിശ് നില നെല്‍കൃഷി വ്യാപന പദ്ധതി
 22. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി
 23. ഫലവര്‍ഗ്ഗത്തൈ വിതരണം/ വാഴഗ്രാമം പദ്ധതി
 24. വനിതാ സ്വയംതൊഴില്‍ സംരഭം (പട്ടികജാതി)
 25. വിധവ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ - ആട് വളര്‍ത്തല്‍

അന്തിമ വോട്ടര്‍ പട്ടിക

2020 ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളുടെയും അന്തിമ വോട്ടര്‍ പട്ടിക കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്, കടന്നപ്പള്ളി വില്ലേജ് ഓഫീസ്, പാണപ്പുഴ വില്ലേജ് ഓഫീസ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, പയ്യന്നൂര്‍ താലുക്ക് ഓഫീസ് എന്നിവിടങ്ങളില്‍ 17/06/2020 ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തും വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.

http://www.lsgelection.kerala.gov.in/voters/view

image

image

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് - കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും സൌജന്യമായി ഭക്ഷണം നല്‍കിയവരുടെ വിവരങ്ങള്‍

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും സൌജന്യമായി ഭക്ഷണം നല്‍കിയവരുടെ വിവരം

വികസന സെമിനാര്‍ 2020-21

വികസന സെമിനാര്‍

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ 2020 ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സെമിനാര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ഗ്രാമസഭ 2020-21

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2020-21 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 15 വാര്‍ഡുകളിലെയും ഗ്രാമസഭകള്‍ താഴെ ചേര്‍ത്ത അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിന് താഴെ പറയുന്ന സ്ഥലങ്ങളില്‍ താഴെ പറഞ്ഞിരിക്കുന്ന സമയത്ത് നടക്കുന്നു. മുഴുവനാളുകളും അവരവരുടെ വാര്‍ഡുകളില്‍ നടക്കുന്ന ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അജണ്ട

 1. 2019-20 വാര്‍ഷിക പദ്ധതി അധിക ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍
 2. 2020-21 വാര്‍ഷിക പദ്ധതി രൂപീകരണം
 3. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കല്‍.
 4. പെന്‍ഷന്‍ ഗുണഭോക്താക്കളെ അംഗീകരിക്കല്‍
 5. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച്
 6. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ
 7. മഴവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
 8. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
 9. കുടിവെള്ള വിതരണം സംബന്ധിച്ച്
 10. ദുരന്ത നിവാരണ പദ്ധതി രൂപീകരണം

വാര്‍ഡ് നമ്പര്‍ തീയതി സമയം സ്ഥലം
1 02-02-20 3 മണി ഇടമന യു പി സ്കൂള്‍, കണ്ടോന്താര്‍
2 02-02-20 3 മണി കൈതപ്രം പൊതുജന വായനശാല
3 01-02-20 3 മണി പാണപ്പുഴ ഇ എം എസ് വായനശാല
4 08-02-20 3 മണി പറവൂര്‍ എ എല്‍ പി സ്കൂള്‍
5 06-02-20 3 മണി അഴീക്കോടന്‍ വായനശാല, പറവൂര്‍
6 08-02-20 3 മണി വള്ളത്തോള്‍ വായനശാല, ആലക്കാട്
7 01-02-20 3 മണി ഏര്യം വിദ്യാമിത്രം യു പി സ്കൂള്‍
8 07-02-20 3 മണി വനിതാ റീഡിംഗ് സെന്‍റര്‍, കണാരംവയല്‍
9 09-02-20 3 മണി ചെറുവിച്ചേരി ജി എല്‍ പി എസ്
10 09-02-20 3 മണി കിഴക്കേക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍
11 01-02-20 3 മണി തെക്കേക്കര ജി എല്‍ പി എസ്
12 08-02-20 3 മണി തുമ്പോട്ട പാല്‍ സൊസൈറ്റി
13 01-02-20 3 മണി വിളയാങ്കോട് സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍
14 09-02-20 3 മണി കടന്നപ്പള്ളി വേട്ടക്കൊരുമകന്‍ ക്ഷേത്രം ഓഡിറ്റോറിയം
15 08-02-20 3 മണി കടന്നപ്പള്ളി  യു പി സ്കൂള്‍, പടിഞ്ഞാറെക്കര

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണ പ്രത്യേക വികസന സെമിനാര്‍

കേരളത്തില്‍ പ്രളയം അടക്കം നടന്ന ദുരന്തങ്ങളില്‍ നിന്നും കരകയറാനും, ഇനിയൊരു ദുരന്തം ഉണ്ടായാല്‍ അതിനെ ചെറുക്കുന്നതിനും അതിന്‍റെ ആഘാതം ലഘൂകരിക്കുന്നതിനും ആയി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ - നമ്മള്‍ നമുക്കായി - എന്ന ഒരു ക്യാമ്പയിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പദ്ധതി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക വികസന സെമിനാര്‍ വിളിച്ച് ചേര്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പ്രത്യേക വികസന സെമിനാര്‍ 13/02/2020 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സെമിനാറില്‍ മുഴുവന്‍ നാട്ടുകാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

കരട് വോട്ടര്‍ പട്ടിക 2020

2020 ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളുടെയും കരട് വോട്ടര്‍ പട്ടിക കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്, കടന്നപ്പള്ളി വില്ലേജ് ഓഫീസ്, പാണപ്പുഴ വില്ലേജ് ഓഫീസ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, പയ്യന്നൂര്‍ താലുക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകളും (ഫാറം 4), വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങളും(ഫാറം 6), ഒരു പോളിംഗ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്കോ, ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ ഉള്ള സ്ഥാനമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും (ഫാറം 7) ഓണ്‍ലൈനായി  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക്  സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍(ഫാറം 5) നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരമോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

http://www.lsgelection.kerala.gov.in/voters/view

അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി : 14/02/2020

image

പെന്‍ഷന്‍ മസ്റ്ററിംഗ്

പെന്‍ഷന്‍ മസ്റ്ററിംഗ്

റോഡ് വിജ്ഞാപനം ചെയ്യുന്നു

വിജ്ഞാപനം നോട്ടീസ്

വിജ്ഞാപനം ചെയ്യുന്ന റോഡുകള്‍

ഗുണഭോക്തൃലിസ്റ്റ് 2019-20

 1. ഉഴുന്ന് കൃഷി വ്യാപന പദ്ധതി
 2. തെങ്ങ് കൃഷി വികസനം
 3. കവുങ്ങ് കൃഷി വികസനം
 4. കശുമാവിന്‍ തൈ വിതരണം
 5. ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ (എസ് സി)
 6. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി
 7. വിധവ50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതി
 8. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്ബത്ത നല്കല്‍
 9. വീട് വാസയോഗ്യമാക്കല്‍ എസ് സി
 10. ആശ്രയ ഭവന നവീകരണം
 11. കിഴങ്ങു വര്‍ഗ്ഗ കൃഷി വ്യാപന പദ്ധതി
 12. ജൈവ പച്ചക്കറി കൃഷി വനിതാ ഗ്രൂപ്പ്
 13. വീടുകളില്‍ റിംഗ് കമ്പോസ്റ്റ്
 14. 60 വയസ്സു കഴിഞ്ഞ വയോജനങ്ങള്‍ക്ക് കട്ടില്‍
 15. സമഗ്ര ജൈവ പച്ചക്കറി കൃഷി വികസനം
 16. നെല്‍കൃഷി വികസന പദ്ധതി
 17. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ്
 18. ഡയാലിസിസ് രോഗികള്‍ക്ക് ഡയലൈസര്‍ കിറ്റ്