2016-17 പ്രോജക്ടില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം


പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2016-17 പ്രോജക്ടില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബഹു .(വ്യവസായം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ.എ സി മെയ്തീന്‍ നിര്‍വ്വഹിച്ചു. പദ്ധതി നടത്തിപ്പുകളുടെ ഭാഗമായി പഞ്ചായത്തിലെ പട്ടികജാതിയില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണ ഉദ്ഘാടനം ബഹു. എം എല്‍.എ. ശ്രീ അഡ്വ. കെ. രാജന്‍ ചെയ്തു. കളിയുപകരണ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ലില്ലി ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി.അനിത കെ വി അദ്ധ്യക്ഷത വഹിച്ചു. കൂടാതെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീഅബൂബക്കര്‍,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി മിനി ഭാസ്കരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ഷൈനി വര്‍ഗ്ഗീസ് , ക്ഷേമകാര്യ സ്റ്റാന്‍റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ കെ എസ് സുമേഷ് , പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വി ഭാസുരാംഗന്‍, അസി. സെക്രട്ടറി ശ്രീ. ജെയിംസ് കെ സി , മെമ്പര്‍മാര്‍,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു