പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു. കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ http://www.lsgelection.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.
കരട് വോട്ടർപട്ടിക ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും http://lsgelection.kerala.gov.in/voters/view എന്ന വെബ്സൈറ്റിലും താഴെ കൊടുത്തിട്ടുള്ള ലിങ്കിലും ലഭ്യമാണ്.