ജീവനക്കാര്യം-പഞ്ചായത്ത് ജീവനക്കാരുടെ വിവരങ്ങള്‍

1. ബിന്ദുരാജ്.എം.എ-സെക്രട്ടറി

2. ആര്‍.പ്രകാശ്, ജൂനിയര്‍ സൂപ്രണ്ട്

3. എസ്. ജ്യോതി, അക്കൗണ്ടന്‍റ്

4. കെ. സുമംഗല, ഫുള്‍ ടൈം ലൈബ്രേറിയന്‍

5. വിജയേഷ്. പി. പിള്ള, സീനിയര്‍ ക്ലര്‍ക്ക്

6. സിനിരാജ്, സീനിയര്‍ ക്ലര്‍ക്ക്

7. അജിത്കുമാര്‍.കെ.എസ്, സീനിയര്‍ ക്ലര്‍ക്ക്

8. കെ.ബിജു, ക്ലര്‍ക്ക്

9. ലിജി വര്‍ഗീസ്, ക്ലര്‍ക്ക്

10. ആര്‍. ഷിബു, ക്ലര്‍ക്ക്

11. ജിഷ റേച്ചല്‍ ജോര്‍ജ്ജ്, ക്ലര്‍ക്ക്

12. സന്ധ്യ. പി. ഓഫീസ് അറ്റന്‍ഡന്‍റ്

13. ഷെമീന.എ.ആര്‍. ഓഫീസ് അറ്റന്‍ഡന്‍റ്

14. ജി. രഘു, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍

15. എം. കെ. ഗോപിനാഥന്‍, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍

16. ഒ. മുരളി, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍

17. കെ. രാജമ്മ, പാര്‍ട്ട് ടൈം സ്വീപ്പര്‍

18. ഉഷാകുമാരിയമ്മ, പാര്‍ട്ട് ടൈം സ്വീപ്പര്‍

19. അനശ്വര, അക്രഡിറ്റഡ് എന്‍ജിനീയര്‍ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്)

20. വിഷ്ണു രാജ്, അക്രഡിറ്റഡ് ഓവര്‍സിയര്‍ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്)

21. ഹരിപ്രിയ, അക്കൗണ്ടന്‍റ് കം ഡി.ഇ.ഒ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്)

22. ശ്രീകല. എസ്, അക്കൗണ്ടന്‍റ് കം ഡി.ഇ.ഒ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്)

23. ശരത് ശ്യാം, ടെക്നിക്കല്‍ അസിസ്റ്റന്‍റ്

24. ശ്രീജിത്ത്, ഡ്രൈവര്‍ (ദിവസ വേതനം)

സ്വരാജ് ട്രോഫി പാലമേല്‍ ഗ്രാമപഞ്ചായത്തിന്

2011-12 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പാലമേല്‍ ഗ്രാമപഞ്ചായത്ത് നേടി. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. വിവിധ മേഖലകളിലുണ്ടാക്കിയ നേട്ടങ്ങളുടെ ഫലമാണ് ഈ അവാര്‍ഡ്. പൊതുവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും 100 ശതമാനം തുകയും ചെലവഴിച്ചു. വനിതാ ഘടകപദ്ധതിയിലും വൃദ്ധര്‍ , വികലാംഗര്‍ , ശിശുക്കള്‍ എന്നിവര്‍ക്കായുള്ള ഉപപദ്ധതിയിലും സര്‍ക്കാര്‍ നിര്‍‌ദ്ദേശിച്ച കുറഞ്ഞ ചെലവിലും ഇരട്ടിയിലധികം ചെലവഴിച്ചു. ജനകീയ പങ്കാളിത്തത്തോടുകൂടി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റര്‍ പൂര്‍ത്തിയാക്കി ജൈവ സങ്കേതങ്ങളുടെ സംരക്ഷണത്തിനായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. എട്ടുലക്ഷം രൂപ ചെലവഴിച്ച് കൃഷിഭവന് പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഇഞ്ചി, വെറ്റില, തെങ്ങ്, പച്ചക്കറി കൃഷി എന്നിവയുടെ വികസനത്തിന് 16 ലക്ഷം രൂപ ചെലവഴിച്ചു. സാന്ത്വന പരിചരണ പദ്ധതി ഏറെ പ്രശംസനേടി. ദാരിദ്ര്യനിര്‍മാര്‍ജ്ജന പരിപാടികളായ കക്കൂസ് നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം എന്നിവയും നടപ്പാക്കി. പൊതുവിഭാഗം ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപയും പട്ടികജാതി വിഭാഗം ഫണ്ടില്‍നിന്ന് 27 ലക്ഷം രൂപയും റോഡ് മെയിന്റനന്‍സ് ഫണ്ടില്‍നിന്ന് 14,92,745 രൂപയും ചെലവഴിച്ചു. പട്ടികജാതി വിഭാഗം ഫണ്ടില്‍നിന്നും ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കായി 33 ലക്ഷം രൂപ ചെലവഴിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ , വീട് അറ്റകുറ്റപ്പണി, കിണര്‍ നിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം, വിവാഹ ധനസഹായം മുതലായ പദ്ധതികളും നടപ്പാക്കി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ പ്രവര്‍ത്തനങ്ങളും ഈ നേട്ടത്തില്‍ ഏറെ സഹായകരമായി. ദരിദ്ര കുടുംബങ്ങളുടെ 100 ശതമാനവും പട്ടികജാതി കുടുംബങ്ങളുടെ 90 ശതമാനവും പങ്കാളിത്തം ഉറപ്പുവരുത്തി. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ 18.25 ശതമാനം വര്‍ദ്ധനയുണ്ടായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ റിപ്പോര്‍ട്ട് വര്‍ഷം 1,41,297 രൂപ ചെലവഴിച്ചു. ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍‌പ്പെടുത്തിയും കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയും പൊതുജനസേവനം ഉറപ്പാക്കി. പഞ്ചായത്ത് ഓഫീസ് പൂര്‍ണ്ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ഓണ്‍‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.

« Newer Entries