വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

പൈവളികെ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വിവിധ കെട്ടിടങ്ങളുടെ (പകല്‍വീട് കെട്ടിടം, ആയുര്‍വേദ ഡിസ്പെന്‍സറി , വനിതാ സൌകര്യ കേന്ദ്രം, വനിതാ പരിശീലന കേന്ദ്രം , പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റ് ) 24.02.2019 ന് ഉദ്ഘാടനം ബഹു. കാസറഗോഡ് എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കളും പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്pjimage-1 ശ്രീമതി. ഭാരതി അവര്‍കളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ജില്ലാ തല ബാംബു നഴ്സറി ഉദ്ഘാടനം ചെയ്തു

ബാംബൂ ക്യാപിറ്റല്‍ ഓഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ മുള നഴ്സറി പൈവളികെ ഗ്രാമ പഞ്ചായത്തില്‍ 23.02.2019 ന് രാവിലെ  ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഐ.എ.എസിന്‍റെ  സാന്നിദ്ധ്യത്തില്‍ കേരള റവന്യൂ മന്ത്രി ശ്രീ. ഇ.ചന്ദ്രശേഖരന്‍ അവര്‍കള്‍   ഉദ്ഘാടനം ചെയ്തു.
Bamboo_Capital-Of_Kerala_Program

അംഗന്‍വാടികള്‍

മറ്റു വിവരങ്ങള്‍

 • ശ്മശാനങ്ങള്‍
  1. ബായിക്കട്ടെ
  2. കൊമ്മങ്കള
  3. പെര്‍വ്വോടി
 • എസ്.സി കമ്മ്യൂണിറ്റി ഹാളുകള്‍
  1. ഗാളിയടുക്ക
  2. ബെരിപദവ്
  3. കനിയാലത്തടുക്ക
  4. യേദാര്‍
 • എസ്.ടി കമ്മ്യൂണിറ്റി ഹാളുകള്‍
  1. തളിത്താജെ
  2. കൊജപ്പെ
  3. ഓട്ടെപട്പു
  4. എടക്കാന
 • രോഗ ബാധിത പ്രദേശങ്ങള്‍ / രോഗികളുടെ എണ്ണം
  1. .
  2. .
  3. .
  4. .
 • തെരുവു നായക്കള്‍ കൂട്ടമായി കാണപ്പെടുന്ന പ്രദേശങ്ങള്‍
  1. മുളിഗദ്ദെ
  2. ബെരിപദവ്
  3. കനിയാല
  4. ചേവാര്‍
  5. പെര്‍മുദെ
  6. പൊന്നങ്കള
  7. ബദിയാര്‍
 • പകല്‍ വീടുകള്‍ - ഇല്ല
 • ബഡ്സ് സ്ക്കൂളുകള്‍ - ഇല്ല
 • B R C സെന്‍ററുകള്‍ - ഇല്ല

ഓംബുഡ്സ്മാന്‍

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.

വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്‍ഡിംഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com

വെബ്സൈറ്റ് : www.ombudsmanlsgiker.gov.in

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ശ്രീമതി.വസന്തി.ബി തെരെഞ്ഞെടുക്കപ്പെട്ടു

പൈവളികെ  ഗ്രാമ പഞ്ചായത്തിലെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.റാബിയ രാജിവച്ച ഒഴിവിലേക്ക്  നടന്ന തെരെഞ്ഞെടുപ്പില്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ശ്രീമതി.വസന്തി ബി തെരെഞ്ഞെടുക്കപ്പെട്ടു.വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി. വസന്തി. ബി