ബഡ്ജറ്റ് 2021-22

17/02/2021 ന് വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന പാലേരി അവതരിപ്പിച്ച ഉള്ളടക്കം ചെയ്തത് പ്രകാരമുള്ള ബജറ്റ് യോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ശ്രീ സൈതലവി എം, ശ്രീ ചന്ദ്രന്‍ പി.പി, ശ്രീ നൂഹ് കരിങ്കപ്പാറ, ശ്രീ അഷ്ക്കര്‍ കോറാട് തുടങ്ങിയവര്‍ പങ്കെടുത്തു. ബഡ്സ് സ്കൂള്‍, പ്രവാസി ക്ഷേമം എന്നീ ഇനങ്ങള്‍ക്ക് പ്രത്യേകം ഹെഡില്‍ തുക വകയിരുത്തണം എന്ന ഭേദഗതി ശ്രീ സൈതലവി എം എന്നവര്‍ നിര്‍ദ്ദേശിച്ചു.

16-ാം വാര്‍ഡിലെ ഒഴുകുളം കുടിവെള്ള പദ്ധതിയുടെ ഇലക്ട്രിസിറ്റി ബില്‍ അടവാക്കാനുള്ള തുക ബജറ്റില്‍ വകയിരുത്തണമെന്ന് 16-ാം വാര്‍ഡ് മെമ്പര്‍ ശ്രീ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമം, ബഡ്സ് സ്കൂള്‍ എന്നീ വിഷയങ്ങള്‍ ഈ ബജറ്റിന്‍റെ അന്തസത്തയെ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ആയതിനാല്‍ പ്രത്യേക ഹെഡില്‍ തന്നെ വേണമെന്നില്ലെന്ന് ശ്രീ നൂഹ് കരിങ്കപ്പാറ അഭിപ്രായപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ പദ്ധതികള്‍ തയ്യാറാക്കിയ ശേഷമാണ് ബജറ്റ് അവതരിപ്പിക്കാറ് എന്നാല്‍ ഈ വര്‍ഷം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കേണ്ടിവന്നതുമൂലമുണ്ടായ ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. വാര്‍ഷിക പദ്ധതികള്‍ തയ്യാറുക്കുന്നതോടെ ആശയക്കുഴപ്പം ദൂരീകരിക്കേണ്ടതാണെന്ന് ശ്രീ അഷ്ക്കര്‍ കോറാട് അഭിപ്രായപ്പെട്ടു.

പ്രവാസി ക്ഷേമത്തിന് ഒരു ലക്ഷം രൂപ ടോക്കണ്‍ എമൗണ്ട് തനത് ഫണ്ടില്‍ നിന്ന് വകയിരുത്താമെന്നും ബഡ്സ് സ്കൂള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന പാലേരി മറുപടി നല്‍കി. ആയത് പ്രകാരം ലക്ഷം രൂപ പ്രവാസി ക്ഷേമത്തിന് തനത് ഫണ്ടില്‍ നിന്ന് വകയിരുത്തി ഭേദഗതിയോടെ ബജറ്റ് അംഗീകരിച്ചു.

2020-21 വാര്‍ഷിക പദ്ധതി - ഗുണഭോക്തൃ പട്ടിക

ഒഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട വിവിധ ഗുണഭോക്തൃ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷിച്ചവരില്‍ നിന്നും അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് മിഷന്‍ അപേക്ഷകരുടെ ലിസ്റ്റ്

ഭൂമിയുള്ള ഭവന രഹിതരുടെ  അര്‍ഹതയുള്ളവരുടെ ലിസ്റ്റ്

ഭൂമിയുള്ള ഭവന രഹിതരുടെ  അര്‍ഹതയില്ലാത്തവരുടെ ലിസ്റ്റ്

ഭൂരഹിത ഭവന രഹിതരുടെ  അര്‍ഹതയുള്ളവരുടെ ലിസ്റ്റ്

ഭൂരഹിത ഭവന രഹിതരുടെ അര്‍ഹതയില്ലാത്തവരുടെ ലിസ്റ്റ്

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുളള നോട്ടീസ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്    ജി10067 ഒഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 1 മുതല്‍ 18 വരെ വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടിക ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് വെബ് സൈറ്റ് എന്നിവിടങ്ങളില്‍ ഇന്നേ ദിവസം (01/10/2020) ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന വിവരം അറിയിക്കുന്നു.

വെബ് സൈറ്റ് അഡ്രസ്സ് : http://lsgelection.kerala.gov.in/

അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണത്തിന്‍റെ നോട്ടീസ് ഫോറം 16

ഒഴൂര്‍                                                                               (ഒപ്പ്)

01.10.2020                                                     ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍

ഒഴൂര്‍ ഗ്രാമപഞ്ചായത്ത്

G10067 ഒഴൂര്‍ പഞ്ചായത്ത് 1 മുതല്‍ 18 നിയോജക മണ്ഡലത്തിന്‍റെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ 1994 കേരള പഞ്ചായത്ത് രാജ് (സമ്മതി ദായകരുടെ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍) ചട്ടങ്ങളിലെ ചട്ടം 20 പ്രകാരം പുറപ്പെടുവിക്കുന്ന നോട്ടീസ്

നോട്ടീസ് നമ്പര്‍ എ3- 206/20          തിയ്യതി 04/09/2020

മേല്‍ സൂചിപ്പിച്ച സമ്മതിദായക പട്ടികയില്‍ മനപൂര്‍വ്വമല്ലാതെയും പിശക് മൂലവും മറ്റുവിധത്തിലും, മരിച്ചുപോയതുമൂലവും, താമസം മാറിയതുമൂലവും മറ്റുവിധത്തിലും പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേരള പഞ്ചായത്ത് രാജ് (സമ്മതി ദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങളിലെ ചട്ടം 20 പ്രകാരമുള്ള പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നതിനാല്‍ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിള്ള ലിസ്റ്റില്‍ പരാമര്‍ശിക്കുന്നവരുടെ പേരും മറ്റു വിവരങ്ങളും ടി സമ്മതിദായക പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യം ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ചു 11/09/2020 തിയ്യതി പകല്‍ 11 മണിക്ക് പരിഗണിക്കുന്നതാണ്

ടി ലിസ്റ്റിലുള്ള ആരുടെയെങ്കിലുമോ എല്ലാവരുടേയും പേരുകളുമോ നീക്കം ചെയ്യുന്നതില്‍ എന്തെങ്കിലും ആക്ഷേപമുള്ളവര്‍ക്ക് മേല്‍ സൂചിപ്പിച്ച സമയത്തും സ്ഥലത്തും ലിഖിതമായോ വാക്കാലോ ബോധിപ്പിക്കാവുന്നതാണ്.

പഞ്ചായത്തിന്‍റെ ഇമെയില്‍ വിലാസം: ozhurgpmlpm@gmail.com

അശോകന്‍ എ സി

ഒഴൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം         ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍

04/09/2020 ഒഴൂര്‍ ഗ്രാമപഞ്ചായത്ത്

ഓഡിറ്റ് റിപ്പോര്‍ട്ട്

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ 2017-18 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്

2017-18

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്

2018-19

വാര്‍ഷിക ധനകാര്യ പത്രിക 2019-20

ഒഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ച് അംഗീകരിച്ചു.

അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്

യോഗ്യതാ തീയതി 01.01.2020 അടിസ്ഥാനപ്പെടുത്തിയും 1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ക്കനുസൃതമായും ജി-10067 ഒഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും കരട് വോട്ടര്‍ പട്ടികയുടെ ഭേദഗതി ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പ്രസിദ്ധപ്പെടുത്തി കൊള്ളുന്നു. മേല്‍ പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള മേല്‍ പറഞ്ഞ വോട്ടര്‍പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് എന്റെ ഓഫീസില്‍ പരിശോധനക്ക് ലഭ്യവുമാണ്. വോട്ടര്‍പട്ടിക http://lsgelection.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

സ്ഥലം : ഒഴൂര്‍                                                                             (ഒപ്പ്)
തീയതി : 17.06.2020                                   തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍                                                                                                                                   ജി-10067 ഒഴൂര്‍ ഗ്രാമപഞ്ചായത്ത്

ഒഴൂര്‍ ഗ്രാമപഞ്ചായത്ത് (കുടുംബശ്രീ) കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തവരുടെ പട്ടിക

ഒഴൂര്‍ ഗ്രാമപഞ്ചായത്ത് (കുടുംബശ്രീ) കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തവരുടെ പട്ടിക

കുടിവെള്ള വിതരണം ടെണ്ടര്‍ ക്ഷണിച്ചു

ഒഴൂര്‍ ഗ്രാമപഞ്ചായത്തില‍്‍ വരള്ച്ച രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില് കുടിവെള്ളം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക