നെന്മാറ ഗ്രാമപഞ്ചായത്ത് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് 2020 - കരട് വോട്ടര്‍പട്ടിക

ഗ്രാമപഞ്ചായത്തിന്‍റെകരട്  വോട്ടര്‍ പട്ടിക  www.lsgelection.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്

നെന്മാറ ഗ്രാമപഞ്ചായത്ത് വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ് 2019-20

കാലിത്തീറ്റ വിതരണം
ഭിന്നശേഷിക്കാര്‍ക്കായുളള സ്കോളര്‍ഷിപ്പ്
പഠന മുറി എസ്.സി.പി, ബ്ലോക്ക് ലിസ്റ്റ്
പഠനമുറി എസ്.സി
ശുചിത്വ കക്കൂസ് നിര്‍മ്മാണം
ശുചിത്വ കക്കൂസ് നിര്‍മ്മാണം വി.ഇ.ഒ ലിസ്റ്റ്
മേല്‍പുര റിപ്പയര്‍

അപ്പംപാറ അംഗന്‍വാടി ഉല്‍ഘാടനം ചെയ്തു

113

നെന്മാറ ഗ്രാമ പഞ്ചായത്ത് വാർഡ് 5 അപ്പൻപാറയിൽ 9 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച അംഗൺവാടി കെട്ടിടം 14-12-2018 ന് 10 മണിക്ക് ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പ്രേമൻ ഉൽഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ശ്രീമതി.പുഷ്പലത എം.ആര്‍ നാരായണൻ അദ്ധ്യക്ഷയായി വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സി.പ്രകാശൻ സ്വാഗതം പറഞ്ഞു, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജി അജിത് കുമാർ, മെമ്പര്‍മാരായ ലക്ഷ്മണൻ, എസ്.ഗംഗാധരൻ, ജയന്തി മോഹനൻ, ബേബി രവി, സുധാകുമാരി എന്നിവരും ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ.രാധാകൃഷ്ണൻ, സീനിയര്‍ ക്ലാര്‍ക്ക് രജ്ഞിത്, അംഗന്‍വാടി ടീച്ചര്‍ ബിന്ദു എന്നിവരും സംസാരിച്ചു.

——————————————————————————————————————————————————————————————3-2

13-1

5-27

വികസന സെമിനാര്‍ 2019-20

img-20181206-wa01051

വികസന സെമിനാര്‍

നെന്മാറ ഗ്രാമ പഞ്ചായത്ത് 2019 - 2020 വാർഷിക പദ്ധതി വികസന സെമിനാർ വല്ലങ്ങി ശിവക്ഷേത്ര ഹാളിൽ ബഹു. പ്രസിഡണ്ട് കെ.പ്രേമൻ ഉൽഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ശ്രീമതി. പുഷ്പലത എം. ആര്‍ നാരായണൻ അധ്യക്ഷയായി ശ്രീ.സി.പ്രകാശൻ. ശ്രീമതി സതി ഉണ്ണി ശ്രീമതി.ഉഷ രവീന്ദ്രൻ ശ്രീ.അജിത് കുമാർ ടി.ജി ശ്രീ.കെ.ദേവദാസൻ ശ്രീ.എസ്. ഗംഗാധരൻ ശ്രീ.രാധാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു ഉല്പ്പാദന മേഖലയ്ക്ക് കൃഷിക്കും ജലസേചനം വൈദ്യുതി അടിസ്ഥാന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്‍കുന്ന 25 കോടി രൂപയുടെ വികസന ക്ഷേമപദ്ധതികൾക്ക് സെമിനാർ അംഗീകാരം നല്‍കി ലൈഫ് മിഷന്‍, എസ്.സി. എസ്.റ്റി വികസനം വൃദ്ധർ, വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രകൃതിസംരക്ഷണ പ്രവർത്തന മേഖലകൾക്കും മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. വിവിധ വർക്കിംങ്ങ് ഗ്രൂപ്പ് കൺവീനർമാരായിട്ടുള്ള നിർവ്വഹണ ഉദ്യോഗസ്ഥർ നേതൃത്വം നല്‍കി

——————————————————————————————————————————————————————–


img-20181206-wa01082

img-20181206-wa01021img-20181206-wa01011

2018-19 ഗുണഭോക്തൃ ലിസ്റ്റ്

മേല്‍പുര ജനറല്‍

മേല്‍പുര എസ്.സി.പി

പഠനമുറി എസ്.സി.പി

പഠനമുറി ടി.എസ്.പി

സ്വയം തൊഴില്‍ - ആട്ടോറിക്ഷ നല്‍കല്‍ എസ്.സി.പി

സ്വയം തൊഴില്‍ ആട്ടോറിക്ഷ നല്‍കല്‍ എസ്.സി.പി ( ബ്ലോക്കിലേക്ക് നല്‍കുന്നത്)

മഴവെളള സംഭരണി നിര്‍മ്മാണം

ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്കൂട്ടര്‍ നല്‍കല്‍

പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ് നല്‍കല്‍

നെന്മാറ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അത്യുല്‍പാദന ശേഷിയുള്ള കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനുള്ള 6 ലക്ഷം രുപയുടെ പദ്ധതി 24.03.2018 ന്  പോത്തുണ്ടി മില്‍ക്ക് സൊസൈറ്റിയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്‍റ് ശ്രീമതി.പുഷ്പലത എം.ആര്‍.നാരായണന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.പ്രേമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. ചടങ്ങിന് ഡോ.ജയശ്രീ സ്വാഗതം പറഞ്ഞു. ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളുടെ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഡോ.ബിജു, എം.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

img_03571img_03641img_03751img_03771img_03781img_03801img_03851img_03911

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം

നെന്മാറ ഗ്രാമപഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം എന്ന പദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.പുഷ്പലത എം.ആര്‍.നാരായണന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.പ്രേമന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.12345

നെന്മാറ ഗ്രാമപഞ്ചായത്ത് - പോത്തുണ്ടി ജി.എല്‍.പി.എസ് സ്കൂളിന്‍റെ വിവിധ വികസന പ്രവര്‍ത്തനം

നെന്മാറ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിപോത്തുണ്ടി ജി.എല്‍.പി സ്കൂളിന് 5 ലക്ഷം രുപ ചിലവില്‍ ചുറ്റുമതില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കല്‍, പൂന്തോട്ട നിര്‍മ്മാണം, പുല്ലുവെച്ചുപിടിപ്പിക്കല്‍, കിണര്‍ നിര്‍മ്മാണം കളി സ്ഥല നവീകരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം 21.03.2018 ന് പോത്തുണ്ടി സ്കുളില്‍ വെച്ച് ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പ്രേമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.പുഷ്പലത എം.ആര്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഉഷ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ ശ്രീ.രമേഷ്, ശ്രീമതി.ബേബി രവി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ഉണ്ണികൃഷ്ണന്‍ പിള്ള പ്രധാനാദ്ധ്യാപിക ശ്രീമതി.റംലത്ത് മനോജ് സല്‍മാന്‍ ഫാരിസ് എന്നിവര്‍ ആശംസ പറഞ്ഞു.

img_0259img_0270img_0290img_0293

നെന്മാറ ഗ്രാമപഞ്ചായത്ത് - മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കല്‍

നെന്മാറ ഗ്രാമപഞ്ചായത്തിന്‍റെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 30 ലക്ഷം രുപ അടങ്കലുള്ള 15 റോഡ് പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം 21.03.2018 ന് ബഹു.നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.പ്രേമന്‍ അവര്‍കള്‍  നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.പുഷ്പലത എം.ആര്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ മെമ്പര്‍മാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

img_0309img_0316img_0319img_0321img_0322img_0324img_0331img_0335

നെന്മാറ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക ബജറ്റ്

നെന്മാറ ഗ്രാമപഞ്ചായത്തിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Older Entries »