പഞ്ചായത്ത് ഇലക്ഷന്‍ 2020

നീണ്ടകര ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക 2020 (Published on 20.01.2020)

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധികരിക്കും. 2020 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയിലെ ഉള്‍കുറുപ്പുകളില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനും (ഫാറം 4), തിരുത്തുന്നതിനും ( ഫാറം 6), പോളിംഗ് സ്റ്റേഷന്‍/ വാര്‍ഡ് മാറ്റത്തിനും (ഫാറം 7) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം 5 ല്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in ലാണ്സമര്‍പ്പിക്കേണ്ടത്. വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ആഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്. വോട്ടര്‍ പട്ടികയ്ക്കായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പഞ്ചായത്ത് ജീവനക്കാരുടെ വിവരങ്ങള്‍

ജീവനക്കാരുടെ വിവരങ്ങള്‍

പഞ്ചായത്ത് കമ്മിറ്റികളും തീരുമാനങ്ങളും

നീണ്ടകര ഗ്രാമപഞ്ചായത്ത് കമ്മിറ്റികളും അവയുടെ തീരുമാനങ്ങളും കാണുവാനായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി- അപ്പീല്‍

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പഞ്ചായത്ത് സംബന്ധമായ പരാതികള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ നല്‍കി പരിഹരിക്കാവുന്നതാണ്. താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

കരട് വോട്ടര്‍ പട്ടിക

കരട് വോട്ടര്‍പട്ടിക

ലേല വിവരങ്ങള്‍

സി1-7798/11(1) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം -കൊല്ലം, തീയതി:- 24-2-2012.
വിഷയം
: കൊല്ലം ജില്ല- ഗ്രാമപഞ്ചായത്തുകളില്നടക്കുന്ന ലേലവിവരങ്ങള്പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
സൂചന
: 22/7/2011-ലെ 30270/എഫ്.എം.3/07/എല്‍.എസ്.ജി.ഡി നമ്പര്സര്ക്കാര്സര്ക്കുലര്
സൂചന
സര്ക്കുലറിലെ നിര്ദ്ദേശപ്രകാരം, ഗ്രാമപഞ്ചായത്തില്31/3/2012-വരെ നടക്കുന്ന വിവധ ഇനങ്ങളിലെ ലേല ഇനങ്ങള്സംബന്ധിച്ച വിവരങ്ങള്

  • 1. മാട്ടിറച്ചി ലേലം
  • 2. ഷോപ്പിംഗ് കോംപ്ളക്സ് മുറികള്‍
  • 3. പരസ്യ നികുതി
  • 4. മേലാദായം

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില് ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.