പഞ്ചായത്തിലൂടെ

നെടിയിരുപ്പ് - 2010

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടി ബ്ലോക്കിലാണ് നെടിയിരുപ്പ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1919 ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 20.28 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് മൊറയൂര്‍ ഗ്രാമപഞ്ചായത്ത്, തെക്ക് ഊരകം, കണ്ണമംഗലം പഞ്ചായത്തുകള്‍ വടക്ക് കുഴിമണ്ണ, കൊണ്ടോട്ടി, മുതുവല്ലൂര്‍ പഞ്ചായത്തുകള്‍ പടിഞ്ഞാറ് പള്ളിക്കല്‍, കൊണ്ടോട്ടി പഞ്ചായത്തുകള്‍ എന്നിവയാണ്. 26680 വരുന്ന ജനസംഖ്യയില്‍ 13569 പേര്‍ സ്ത്രീകളും 13111 പേര്‍ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 80 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിനെ പ്രധാനമായി ഉയര്‍ന്ന സമതലം, ചെറുചെരിവുകള്‍, ഇടത്തരം ചെരിവുകള്‍, താഴ്വര, സമതലം എന്നിങ്ങനെ അഞ്ചായി തിരിക്കാം. ചെമ്മണ്ണ്, കരിമണ്ണ്, എക്കല്‍മണ്ണ് എന്നീ മണ്‍തരങ്ങളാണ് പൊതുവേ കണ്ടു വരുന്നത്. എല്ലാത്തരം വിളകകള്‍ക്കും അനുയോജ്യമായ മണ്ണാണ് ഇവിടുത്തേത്. തെങ്ങ് ആണ് പഞ്ചായത്തിലെ മുഖ്യകൃഷി. മരച്ചീനി, കവുങ്ങ്, വാഴ, നെല്ല് എന്നിവയും കൃഷി ചെയ്തു വരുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയാണ് പഞ്ചായത്തിലുള്ളത്. ഉപരിതല ജലസ്രോതസ്സായി 7 കുളങ്ങളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 12 പൊതുകിണറുകള്‍ പഞ്ചായത്തിലുണ്ട്. 145 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. ചേപ്പിലികുന്ന്, കോട്ടേകുന്ന്, കോല്മല, കോട്ടശ്ശേരി, ചെറുപ്പടി എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍. വിവിധ വാര്‍ഡുകളിലായി സ്ഥാപിച്ചിരിക്കുന്ന 500 തെരുവുവിളക്കുകളാണ് പഞ്ചായത്ത് വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നത്. പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട സ്ഥലമാണ് പഞ്ചായത്തിലുള്ള ചെരുപ്പടിമല. ഈ മലയുടെ മുകളില്‍ നിന്നാല്‍ അറബിക്കടലും, ഊരകം മലയും ആറോളം ചെറുമലകളും കാണാം. കരിപ്പൂര്‍ വിമാനത്താവളവും ഈ മലയുടം മുകളില്‍ നിന്ന് ദൃശ്യമാണ്. ആഘോഷവേളകളില്‍ വിനോദ സഞ്ചാരികളുടെ കേന്ദ്രമാണിവിടം. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് തൊട്ടടുത്ത വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളമാണ്. ഫറോക്ക് റെയില്‍വെ സ്റ്റേഷനാണ് പഞ്ചായത്തിനടുത്ത റെയില്‍വെ സ്റ്റേഷമ്പ. തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിമ്പ അടുത്ത് സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി ബസ് സ്റ്റാന്റാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. സംസ്ഥാനപാതയില്‍പെട്ട പാലക്കാട്കോഴിക്കോട് റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊണ്ടോട്ടി ബൈപാസും പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്. കൊണ്ടോട്ടിഅരീക്കോട് റോഡ്, നെടിയിരുപ്പ് ഹരിജമ്പ കോളനി റോഡ്, മുസ്ലിയാരങ്ങാടി അരിമ്പ്ര റോഡ് എന്നിവയും പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. നെടിയിരിപ്പു പഞ്ചായത്തില്‍ പരനമ്പരാഗതമായി ബീഡി തെറുപ്പ്, കുട്ട, പരമ്പ്, മുറം എന്നിവയുടെ നിര്‍മ്മാണവും പപ്പടം, ആയൂര്‍വേദ മരുന്നുകള്‍, കൈ കൊണ്ടുള്ള ചൂടി നിര്‍മ്മാണം എന്നീ പരമ്പരാഗത കുടില്‍ വ്യവസായങ്ങളും നിലനിന്നിരുന്നു. പഞ്ചായത്തിലെ വ്യവസായരംഗത്ത് ഹോളോബ്രിക്സ് കമ്പനി, ഫ്ലവര്‍ മില്‍, മരമില്ലുകള്‍, ക്രഷറുകള്‍, കിങ്കല്‍ ക്വാറികള്‍, തീപ്പെട്ടി വ്യവസായം എന്നിവ പ്രവര്‍ത്തിക്കുന്നു. പെട്രോള്‍ ബങ്ക് കുറുപ്പത്താണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് ഏജന്‍സി കൊട്ടുക്കരയിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും പൊതുവിതരണരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാര ആവശ്യങ്ങള്‍ക്കായി നെടിയിരുപ്പിലെ ജനങ്ങള്‍ കൊണ്ടോട്ടിയെ ആണ് ആശ്രയിക്കുന്നത്. കെ.പി. കുഞ്ഞവറാമ്പ ഹാജി മെമ്മോറിയല്‍ ഷോപ്പിങ്ങ് കോംപ്ലക്സ് കുറുപ്പത്ത് പ്രവര്‍ത്തിക്കുന്നു. ഹിന്ദു മുസ്ലീം വിഭാഗത്തില്‍പെട്ട ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് നെടിയിരുപ്പ് പഞ്ചായത്ത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നെടിയിരുപ്പ് സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. നെടിയിരുപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ലിയരങ്ങാടിയിലാണ്. ചോലമുക്ക് ജുമാമസ്ജിദ്, പാണ്ടികശാല ജുമാ മസ്ജിദ്, സലഫി മസ്ജിദ്, മേലപറമ്പ് ജുമാമസ്ജിദ് തുടങ്ങി 15 മുസ്ലീം ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. നാന്നിക്കാട് ശിവക്ഷേത്രം, പൊയിലിക്കാവ് ശ്രീകരിങ്കാളി ക്ഷേത്രം, ചിറയില്‍ ശ്രീഅയ്യപ്പ ക്ഷേത്രം, ശ്രീമുത്തപ്പമ്പ ക്ഷേത്രം എന്നിവയാണ് ഹൈന്ദവ ആരാധനാലയങ്ങള്‍. പൊത്തട്ടിപ്പാറ നേര്‍ച്ച , പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം എന്നിവ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. നെടിയിരുപ്പില്‍ വിവിധ കാലഘട്ടങ്ങളില്‍ അനേകം പ്രതിഭാശാലികള്‍ ജീവിച്ചിരുന്നു. തരുവറ മരക്കാര്‍ മുസ്ലിയാര്‍, തരുവറ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ആക്കൂട്ടത്തിലെ പ്രമുഖരായിരുന്നു. തരുവറ മൊയ്തീമ്പ കുട്ടി മുസ്ലിയാര്‍ അറബി സാഹിത്യകാരനും, മരക്കാര്‍ മുസ്ലിയാര്‍ സൂഫി മതപണ്ഡിതനും ആയിരുന്നു. കമ്പളത്ത് ഗോവിന്ദന്‍ നായര്‍, തെരുവത്ത് കോരുകുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നല്കിയ സേവനം വിലപ്പെട്ടതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ.പി. കുഞ്ഞവറാമ്പ ഹാജി, ആദ്യകാല കോണ്ഗ്രസ് നേതാവായ കെ.എ. മൂസഹാജി എന്നിവരും നെടിയിരുപ്പു പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു. മതസാംസ്കാരിക രംഗത്തെ മൂതേരി മൂസ ഹാജി, രാഷ്ട്രീയ സാമൂഹിക മേഖലയിലെ കെ.എ. ചെറിയാപ്പു ഹാജി എന്നിവര്‍ പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തികളാണ്. കെ.പി. അഹമ്മദ് മാസ്റ്റര്‍, എ. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാക്കളും കെ. ഖസീം മാസ്റ്റര്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമാണ്. കലാകായികരംഗത്ത് പ്രോല്‍സാഹനമായി ചിറയില്‍ ചുങ്കത്ത് ‘ന്യൂ കാസില്‍’, ഡി.വൈ.ഡി.സി. എന്നീ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. കലാസാംസ്കാരിക രംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളാണ്, 20ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ‘സൌഹൃദവേദി’യും, കുറുപ്പത്ത് പ്രവര്‍ത്തിക്കുന്ന ‘തനിമസാംസ്കാരിക’ വേദിയും. ആരോഗ്യപരിപാലനരംഗത്ത് ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ചിറയില്‍ പ്രവര്‍ത്തിക്കുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങള്‍ കളോത്ത്, താഞ്ഞിക്കാട്, മേലപ്പറമ്പ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടുകരയില്‍ ഒരു ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നു. നെടിയിരുപ്പിലുള്ള കോഓപ്പറേറ്റീവ് ഹോസ്പിറ്റലും ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനമാണ്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ എന്‍.എച്ച്.കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയെ ആണ് മൃഗചികില്‍സയ്ക്കായി പഞ്ചായത്തുകാര്‍ പ്രയോജനപ്പെടുത്തുന്നത്. 1902 ല്‍ ആണ് നെടിയിരുപ്പ് പഞ്ചായത്തില്‍ ആദ്യമായി സ്കൂളുകള്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ഇന്ന് പഞ്ചായത്തില്‍, ചിറയില്‍ ജി.എം.യു.പി.എസ്, നെടിയിരുപ്പ് ജി.എം.എല്‍.പി.എസ്, നെടിയിരുപ്പ് ജി.ഡബ്ലിയു.എല്‍.പി.എസ്, നെടിയിരുപ്പ് ജി.എല്‍.പി.എസ് എന്നിവ പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ 5 എല്‍.പി.സ്കൂളുകളും, ഒരു യു.പി.സ്കൂളും, ഒരു ഹയര്‍സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് എന്‍ .ഇ.എസ്. ആര്‍ട്സ് കോളേജ് കോട്ടുകരയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടാശ്ശേരിയില്‍ ഒരു വൃദ്ധവിശ്രമകേന്ദ്രം പ്രവര്‍ത്തിക്കുന്നു. വിജയാബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ കുറുപ്പത്തും, കോളനി റോഡിലും പ്രവര്‍ത്തിക്കുന്നു. സഹകരണ മേഖലയില്‍ നെടിയിരുപ്പ് സര്‍വീസ് സഹകരണ ബാങ്ക് കോട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്നു. നിലവിലുള്ള സാംസ്കാരിക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത് ഗ്രന്ഥശാലകളാണ്. മുസലിയരങ്ങാടി പൊതുജന വായനശാല ഗ്രന്ഥാലയം 1954 ല്‍ ആണ് സ്ഥാപിതമായത്. കോട്ടുക്കരയില്‍ മുഹമ്മദ് അബ്ദു റഹ്മാമ്പ സാഹിബ് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നു. നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കുറുപ്പത്ത് പ്രവര്‍ത്തിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് കുറുപ്പത്താണ്. സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയും കുറുപ്പത്താണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി കുറുപ്പത്ത് ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു. കൊണ്ടോട്ടിയിലാണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 4 തപാല്‍ ഓഫീസുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൊണ്ടോട്ടി 17ല്‍ ആണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹരിജന്‍ കോളനി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്.