2018-19 -അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

ഞാറക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Final List

കെട്ടിട നിര്‍മ്മാണ ചട്ടം 2018

സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്ക്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. ഗ്രാമപഞ്ചായത്ത് പരിധിയില്‍ GO(P)12/2018/LSGD സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്.ഉത്തരവ് സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശ വകുപ്പിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് 2017 ജൂലൈ 31 വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റു HOUSEകെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് വഴി പിഴയടച്ച് ക്രമീകരിക്കാനാകുന്നത്. വാണിജ്യ കെട്ടിടങ്ങളുടെ FAR, Coverage, Setback, Parking, Access എന്നിവ ഇതുമൂലം ക്രമവത്ക്കരിക്കാനാകും. കെട്ടിട ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തിന്റെ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. നിശ്ചയിക്കപ്പെടുന്ന പിഴയുടെ 50% ട്രഷറിയിലും ബാക്കി 50% തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ & റസ്ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്ക്കരിക്കാന്‍ കഴിയില്ല. അപേക്ഷകര്‍ 90 ദിവസ ത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജില്ലാതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലായെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍‌ക്കാരില്‍ അപ്പീല്‍ നല്കാവുന്നതാണ്.
മലയാളം നോട്ട്

ലൈഫ് മിഷന്‍ - അപ്പീല്‍ 1 പ്രകാരമുള്ള പട്ടിക

life-logo-title25-300x55
ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഒന്നാം അപ്പീലിന് ശേഷമുള്ള ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് ആഫീസിലും ഘടക സ്ഥാപനങ്ങളിലും ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നു.ഈ പട്ടികയിന്മേല്‍ ആക്ഷേപം സമര്‍പ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 20 നകം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതര്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീല്‍ 1)
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീല്‍ 1)
സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതര്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക

ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് ആഫീസിലും ഘടക സ്ഥാപനങ്ങളിലും ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നു.ആക്ഷേപമുള്ളവര്‍ വ്യക്തമായ കാരണം സഹിതം 2017 ആഗസ്റ്റ് 10-ന് പകല്‍ 5 മണി വരെ പഞ്ചായത്ത് ആഫീസില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ആഗസ്റ്റ് 10-ന് ശേഷം അപ്പീല്‍ സ്വീകരിക്കുന്നതല്ല.
സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവര്‍

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഒറ്റ ക്ലിക്കിലൂടെ

ഞാറക്കല്‍ ഗ്രാമ പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്.കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
OWNERSHIP CERTIFICATE

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ്

ഞാറക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2012-13
2013-14
2014-15

ഭരണ റിപ്പോര്‍ട്ട് 2016-17,14-15,13-14

ഞാറക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADMIN REPORT 2014-15
ADMIN REPORT 2013-14
ADMIN REPORT 2016-17

അന്തിമ വോട്ടർ പട്ടിക 2015

ഫാറം 16

[ചട്ടം 21(1) കാണുക]
അന്തിമ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്

യോഗ്യതാ തീയതി 01/01/2015 അടിസ്ഥാനപ്പെടുത്തിയും – 1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾക്കനുസ്രുതമായും ഞാറക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും കരട് വോട്ടർ പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം പൊതുജങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. മേൽപ്പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള മേൽപ്പറഞ്ഞ വോട്ടർ പട്ടികയുടെ പകർപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് ആഫീസിൽ പരിശോധനക്കയി ലഭ്യവുമാണ്.

തീയതി: 07.09.2015 തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ

ഞാറക്കല്‍

ഞാറക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ അന്തിമ വോട്ടര്‍ പട്ടികയ്ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Final voters list 2015

വോട്ടർ പട്ടിക കരട് 2015

ഫാറം 3
[ചട്ടം 8 കാണുക]
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ്

സ്വീകര്‍ത്താവ്
സമ്മതിദായകർ,

1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുട രജിസ്ട്രേഷൻ ) ചട്ടങ്ങൾ അനുസരിച്ച് വോട്ടര്‍ പട്ടികതയ്യാറാക്കിയിട്ടുള്ളതും, ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്‍റെ ഓഫീസിലും, ബ്ലോക്ക് ഓഫീസിലും, താലൂക്ക് ഓഫീസിലും, വില്ലേജ് ഓഫീസിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

വോട്ടര്‍പട്ടിക തയ്യാറാക്കലിന്റെ യോഗ്യതാ തീയതി 01/01/2015 ആണ്.

മേല്‍ പറഞ്ഞ യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍, പട്ടകിയില്‍ പേര് ചേര്‍ക്കുന്നതിനുള്ള എന്തെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ, ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ. ഉള്‍കുറിപ്പിലെ വിശദാംശത്തിന്‍റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ 4, 5, 6, 7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍10/06/15 ശേഷം സമര്‍പ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശ വാദവും, ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനുമെതിരായുള്ള ആക്ഷേപവും, ഉള്‍ക്കുറിപ്പലെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫആറം 5 ലുള്ള അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയൊ സമര്‍പ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍
ഞാറക്കല്‍
തീയതി-1-6-2015
ഞാറക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടികയ്ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
voters list 2015

ഗുണഭോക്തൃ ലിസ്റ്റ് 2013-14

ഗുണഭോക്തൃ ലിസ്റ്റ് 2013-14