കെട്ടിട നികുതി പിരിവ് ക്യാമ്പ്

പുനര്‍ ലേല നോട്ടീസ്

നടത്തറ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള  മൂര്‍ക്കനിക്കര ഗവ.യു.പി. സ്കൂളിന്‍റെ നാലു ക്ളാസ്സ് മുറികളോടു കൂടിയ ഉപയോഗശൂന്യമായ പഴയ ഹാളിന്‍റെ കല്ല്, ഇഷ്ടിക, മരം തുടങ്ങിയ സാമഗ്രികള്‍  17/11/2017 തിയ്യതി രാവിലെ 11 മണിക്ക് സ്കൂള്‍ പരിസരത്തു വച്ച്  പരസ്യമായി ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാതിരുന്നതിനാല്‍ ലേലം നടന്നിരുന്നില്ല. ടി കെട്ടിടത്തിന്‍റെ പുനര്‍ലേലം 28/12/2017 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂള്‍ പരിസരത്തു വച്ച്  നടത്തുന്നതാണ്.   278057/- രൂപ വില നിശ്ചയിച്ചിട്ടുളള  ടി കെട്ടിടത്തിന്‍റെ സീല്‍ഡ് ക്വട്ടേഷന്‍ കൂടി ഇതോടൊപ്പം  ക്ഷണിക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം 6950/- (ആറായിരത്തി തൊളളായിരത്തി അമ്പത് രൂപ മാത്രം) ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അടച്ച് രശീതി വാങ്ങേണ്ടതും ലേല സ്ഥലത്ത് ഹാജരാക്കേണ്ടതും പേര് രജിസ്റററില്‍ ചേര്‍ക്കേണ്ടതുമാണ്.ലേലം കഴിഞ്ഞ ഉടന്‍ ലേലം നഷ്ടപ്പെട്ടവര്‍ക്ക് കെട്ടിവച്ച തുക തിരികെ നല്‍കുന്നതാണ്.  താല്‍പര്യമുളള കക്ഷികള്‍ 26/12/2017ന്  മുമ്പായി ഗ്രാമ പഞ്ചായത്ത് ഓഫീസുമായി  പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്.


ലേലം/ക്വട്ടേഷന്‍ ഉയര്‍ന്ന തുക രേഖപ്പെടുത്തുന്നയാള്‍ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതും ലേലം കൊണ്ടയാള്‍ ലേലം ലഭിച്ച തുകയുടെ 50% ലേല സ്ഥലത്ത്  വച്ച് തന്നെ അടവാക്കേണ്ടതും ലേലം സ്ഥിരപ്പെടുത്തി പഞ്ചായത്ത് സമിതി അംഗീകരിച്ചതിന് ശേഷം ബാക്കിതുകയും നിശ്ചിത നികുതിയും (ജി.എസ്.ടി)  അടച്ച് നിബന്ധനകള്‍ പാലിച്ച് സാമഗ്രികള്‍ കൊണ്ടുപോകേണ്ടതുമാണ്. ഏതെങ്കിലും കാരണവശാല്‍ ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്നയാള്‍ നിബന്ധനകള്‍ ലംഘിക്കുകയാണെങ്കില്‍ ടിയാന്‍ അടച്ചതുക പഞ്ചായത്തിലേക്ക് കണ്ടുകെട്ടുന്നതും സാധനങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നതുമായിരിക്കും. പുനര്‍ ലേലത്തില്‍ എന്തെങ്കിലും നഷ്ടം വന്നാല്‍ ആയത് മുമ്പ് ലേലം കൊണ്ട ആളില്‍ നിന്നും ഈടാക്കുന്നതും എന്നാല്‍ കൂടുതലായി കിട്ടുന്നതുകക്ക് അവകാശം ഉണ്ടായിരിക്കുന്നതുമല്ല.


യുക്തമെന്നു തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാററി വക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം ഗ്രാമ പഞ്ചായത്തില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍-0487-2316284

നടത്തറ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനം, അത്യാധുനിക ഗ്യാസ് ചേംബർ ഉദ്ഘാടനം , കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ നിര്‍വ്വഹിച്ചു.

ലൈഫ് മിഷന്‍ -ഗുണഭോക്തൃ ലിസ്റ്റ്-കരട് -അപ്പീല്‍-1

നടത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ്-അപ്പീല്‍-1 പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി :പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ / ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 സെപ്റ്റംബര്‍ 16 വരെ, ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

വസ്തു നികുതി ഇപെയ്മെന്‍റ് സംവിധാനം -അറിയിപ്പ്

nadathara

കര്‍ഷക ദിനാചരണം -2017

1

നടത്തറ ഗ്രാമ പഞ്ചായത്തിലെ ഹരിത കേരള മിഷന്റെ ഭാഗമായുള്ള ” മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” ശുചിത്വ സംഗമം പഞ്ചായത്ത് പ്രസിഡന്റ് Adv. P. R രജിത്ത് ഉദ്ഘാടനം ചെയ്യ്തു.

20170815_090626

ലൈഫ് മിഷന്‍ -ഗുണഭോക്തൃ ലിസ്റ്റ്-കരട്

new12

നടത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ / ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസ്, കെ.എസ്.ഇ.ബി, മൈനിംഗ് & ജിയോളജി ഓഫീസ്, വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 1 മുതല്‍ 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

വിജയോത്സവം-2017 - “വിമുക്തി” ലഹരി വിരുദ്ധ മിഷന്‍ ഉദ്ഘാടനവും

img_0132

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അദാലത്ത്

നടത്തറ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐ ഡി നമ്പര്‍ ലഭിച്ചവരും ഒരുതവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവരുടെയും പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ ജനകീയമായി പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് 2017 മെയ് 16-ാം തിയ്യതി രാവിലെ 10 മണിക്ക് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. പരാതികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2017 മെയ് 10. പരാതിയോടൊപ്പം (1) പെന്‍ഷന്‍ ഐ ഡി, (2) ആധാര്‍ കാര്‍ഡ് / തിരിച്ചറിയല്‍ രേഖ, (3) അവസാനമായി പെന്‍ഷന്‍ ലഭിച്ചതിന്‍റെ രശീതി, (4) പരാതി പരിഹരിക്കുന്നതിന് ആവശ്യമായ രേഖ എന്നിവ ഹാജരാക്കേണ്ടതാണ്. എല്ലാ ഗുണഭോക്താക്കളും ഇത് ഒരു അറിയിപ്പായി കണക്കാക്കേണ്ടതാണ്.