ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വാര്‍ദ്ധക്യപെന്‍ഷന്‍,വിധവാപെന്‍ഷന്‍, അവിവാഹിതരായ 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങി വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ പഞ്ചായത്ത് വഴി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ വനിതകളെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുന്ന വനിതകളുടെ കൂട്ടായ്മയായ 142 കുടുംബശ്രീ യൂണിറ്റും 3 അക്ഷയ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.