ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചുനടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് നിരവധി ക്ഷേമ പദ്ധതികള്‍ നടത്തിവരുന്നു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള അവശവിഭാഗക്കാര്ക്ക് ഭവനനിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ധനസഹായം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഇത്തരം കുടുംബങ്ങളിലുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് 10,000 രൂപ ധനസഹായവും നല്കിവരുന്നു. പ്രസ്തുത സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ വിവിധതരം സാമൂഹ്യ സുരക്ഷാപെന്‍ഷനുകളും പഞ്ചായത്തില്‍ വിതരണം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യകാലപെന്‍ഷന്‍, അഗതിപെന്‍ഷന്‍, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്, കര്‍ഷകത്തൊഴിലാളി പെന്ഷന്, 50 വയസ്സിന് മുകളിലുള്ള അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്ഷന്, അഭ്യസ്ഥവിദ്യരും എന്നാല്‍ തൊഴില്രഹിതരുമായവര്ക്കുള്ള പെന്ഷന് എന്നിങ്ങനെ വിവിധതരം സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിനുപുറമെ, വിധവകളുടെയും പട്ടികജാതിക്കാരുടേയും പെണ്മക്കളുടെ വിവാഹത്തിനു ആവശ്യമായ ധനസഹായവും പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. 150 കുടുംബശ്രീ യൂണിറ്റുകളും മൂന്ന് അക്ഷയ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരുത്തിക്കാട് സ്ഥിതി ചെയ്യുന്ന പാദുവ ആശ്രമം ഈ പഞ്ചായത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു അഗതിമന്ദിരമാണ്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന് - എന്‍ .ആര് .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.