കമ്പ്യൂട്ടര്‍വല്‍ക്കരണം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച് ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള് ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്വല്ക്കരണപ്രവര്ത്തനം ഈ പഞ്ചായത്തിലും നടന്നുവരികയാണ്. 6 കമ്പ്യൂട്ടറുകളും 4 പ്രിന്ററുകളും 1 ഫാക്സ് മെഷിനും, 1 സ്കാനറും, 1 ഫോട്ടോസ്റ്റാറ്റ് മെഷീനും, 2 ഡിജിറ്റല്‍ ക്യാമറകളും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചു കഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത സേവന സിവില്‍ രജിസ്ട്രേഷന്, സേവന പെന്ഷന്, സ്ഥാപന, സുലേഖ എന്നീ ആപ്ളിക്കേഷനുകള്‍ ഇതിനകം പഞ്ചായത്തില്‍ വിന്യസിച്ചുകഴിഞ്ഞു. പ്ളാന്‍ മോണിറ്ററിംഗിനുള്ള സുലേഖ, പെന്ഷന് വിതരണത്തിനുള്ള സേവന പെന്ഷന്, സിവില്‍ രജിസ്ട്രേഷനുള്ള സേവന തുടങ്ങി പഞ്ചായത്തിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍വത്ക്കരിച്ച്, ഇ-ഗവേണന്‍സ് പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു.