ഇലക്ഷന്‍ 2020- വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.  17/06/2020 ന് പുറത്തിറക്കുന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം . തുടര്‍ന്ന് പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്തില്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക കാണുന്നതിന് www.lsgelection.kerala.gov.in സൈറ്റ് സന്ദര്‍ശിക്കുക.

കരട് വോട്ടര്‍ പട്ടിക - 2020

മുണ്ടേരി ഗ്രാമപഞ്ചായത്തിന്‍റെ 2020 ലെ കരട് വോട്ടര്‍ പട്ടിക പഞ്ചയാത്ത് നോട്ടീസ് ബോര്‍ഡിലും കാഞ്ഞിരോട് വില്ലേജ് ഓഫീസ്, മുണ്ടേരി വില്ലേജ് ഓഫീസ്,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഇലക്ഷന്‍ കമ്മീഷണറുടെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

മുണ്ടേരി പക്ഷി സങ്കേതം

മുണ്ടേരി പക്ഷി സങ്കേതം

മുണ്ടേരി എല്‍ പി സ്കൂള്‍ ഉദ്ഘാടനം

മുണ്ടേരി എല്‍ പി സ്കൂള് ഉദ്ഘാടനം മുണ്ടേരി എല്‍ പി സ്കൂള്‍ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

തലമുണ്ടയില്‍ ” തളിരില “കൊയ്ത് ഇളം കൈകളുടെ വിളവെടുപ്പ്

thalirila-koythu1 മാതൃഭൂമി സീഡ് ഐസി ഡി എസ് തലമുണ്ടയില്‍ ” തളിരില “കൊയ്ത് ഇളം കൈകളുടെ വിളവെടുപ്പ് മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു

ഏച്ചൂര്‍ വയല്‍ കൊയ്ത്ത് ഉത്സവം

മുണ്ടേരി ഗ്രാമപഞ്ചായത്ത് , കൃഷി ഭവന്‍ , ചക്കരക്കല്‍ പോലീസ് , ഹരിത കേരള മിഷന്റെ ഭാഗമായി ഒരുമ കര്‍ഷക കൂട്ടായ്മ പാടശേഖര സമിതി മുതലായവര്‍ സംയുക്തമായി തരിശഅ നിലം കൃഷി യോഗ്യമാക്കി 77 ഏക്കര്‍ സഥലത്ത് നെല്‍കൃഷി ചെയ്തതിന്‍റെ കൊയ്ത്തുല്‍സവം ബഹു. തുറമുഖ- പുരാവസ്തു , പുരാരേഖ , മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ബഹു. കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ 10/02/2018 ന് വൈകുന്നേരം 3 മണിക്ക് ഏച്ചൂര്‍ വയലില്‍ വെച്ച് ഉത്ഘാടനം ചെയ്തു.

ഏച്ചൂര്‍ വയലില്‍ തരിശ് നിലം കൃഷിയോഗ്യമാക്കി - നെല്‍കൃഷി ചെയ്തത് - കൊയ്ത്ത് ഉത്സവം ബഹു മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു.

ലൈഫ് ഭവന പദ്ധതി

അപ്പീല്1 ഗുണഭോക്തൃ പട്ടിക ഭൂമിയുള്ള ഭവന രഹിതര് അപ്പീല്1 ഗുണഭോക്തൃ പട്ടിക ഭൂരഹിത ഭവന രഹിതര്കരട് ലിസ്റ്റില് നിന്നും ഒഴിവാക്കിയ ഭൂമിയുള്ള ഭവന രഹിതര്കരട് ലിസ്റ്റില് നിന്നും ഒഴിവാക്കിയ ഭൂരഹിത ഭവന രഹിതര്

മുണ്ടേരി ഗ്രാമ പഞ്ചായത്ത് വസ്തു നികുതി ഇ പെയ്മെന്‍റ് ആരംഭിച്ചു.

മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി ഓണ്‍ലൈന്‍ പെയ്മെന്‍റ് പഞ്ചായത്ത്‌ പ്രസിഡന്‍റ് പങ്കജാക്ഷന് എ  ഉത്ഘാടനം നിര്‍വഹിച്ചു , സെക്രട്ടറി സി പി സജീവന് ഇ പെയ്മെന്‍റ് നെ ക്കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി  അംഗങ്ങള്‍ , മെമ്പര്‍മാര്‍ , ജീവനക്കാര്  എന്നിവര്‍ പങ്കെടുത്തു

വസ്തു നികുതി  ഓണ്‍ലൈന്‍ അടക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

img-20170823-wa0023

ലൈഫ് ഭവന പദ്ധതി വിജ്ഞാപനം

life-logo-title2

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ  പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി 5 മണി  വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും  (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ  അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

ഒപ്പ്

സി പി സജീവന്

മുണ്ടേരി ഗ്രാമ പഞ്ചായത്ത്


ലൈഫ് ഭവന പദ്ധതി

ഭവന പദ്ധതി

life-logo-title21