ശുചിത്വ കക്കൂസ് - അപേക്ഷ ക്ഷണിക്കുന്നു.

2019-20 പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള നിലവില്‍ ഉപയോഗ യോഗ്യമല്ലാത്ത കക്കൂസുളളവരില്‍ നിന്നും അറ്റകുറ്റപണികള്‍ ചെയ്ത് ശുചിത്വ കക്കൂസാക്കി മാറ്റാന്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ 2019 ആഗസ്ത് 15 നകം ഓഫീസില്‍ ലഭിക്കേണ്ടതാണ്.

അര്‍ഹതാ മാനദണ്ഢം
1) നിലവില്‍ ക്ലോസറ്റോ , നിലമോ പൊട്ടിപൊളിഞ്ഞ കക്കൂസുളളവര്‍
2) നിലവില്‍ ഉളള കക്കൂസുകള്‍ക്ക് മേല്‍ക്കൂരയോ ചുവരോ വാതിലോ ഇല്ലാത്തവര്‍
3)പൊട്ടിപൊളിഞ്ഞ മേല്‍ക്കൂര, ചുവര്, വാതില്‍ എന്നിവയുളളവര്‍
4)കൃത്യമായ രീതിയിലുളള സംസ്കരണ സംവിധാനം (സെപ്റ്റിക് ടാങ്ക്)ഇല്ലാത്തവര്‍

കുറിപ്പ് * നിലവില്‍ ശുചിത്വ കക്കൂസുളളവര്‍ അപേക്ഷിക്കേണ്ടതില്ല * അപേക്ഷാഫോറം കുടുംബശ്രീ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.

മൂടാടി പി.എച്ച്.സിയില്‍ ജോലി ഓഴിവ്…

മൂടാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥനത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കുന്നതിനുളള അഭിമുഖം 2019 ജൂലായ് 19 വെളളിയാഴ്ച പകല്‍ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്നു. പി.എസ്.സി നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്.

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം

2018- 2019 പദ്ധതിയിൽ ഉൾപ്പെടുത്തിയ മുഴുവൻ അപേക്ഷകർക്കുമുള്ള കട്ടിൽ വിതരണം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഷീജ പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓവര്‍സിയറുടെ ഒഴിവ്

മൂടാടി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കൊളളുന്നു. അപേക്ഷകര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം 2019 ജൂലൈ 20 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം

യോഗ്യത - സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/സിവില്‍ ഐ.ടി.ഐ

ഓണത്തിന് ഒരു മുറം പച്ചക്കറി

ഓണത്തിന് ഒരുമുറം പച്ചക്കറി വിത്ത് വണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷീജ പട്ടേരി പ്ലാഗ് ഓഫ് ചെയ്തു.

ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപക സംഗമവും വിദ്യാര്‍ത്ഥികള്‍ക്കുളള അനുമോദനവും

മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് 2019 ജൂലായ് മാസം 5ാം തീയതി അധ്യാപക സംഗമവും പരീക്ഷയില്‍ മികച്ച വിയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള അനുമോദന ചടങ്ങും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉത്ഘാടനം ചെയ്തു. ശ്രീ അഷറഫ് കാവില്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.

  1. ഫോട്ടോസ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ്പ് വിതരണം, ഫിഷറീസ് ബൈക്കും ബോക്സും വിതരണം

ലാപ്ടോപ്പ്

DROUGHT REG

ക്വട്ടേഷന്‍ നോട്ടീസ്

മൂടാടി ഗ്രാമ പഞ്ചായത്തിലെ വരള്‍ച്ച രൂക്ഷമായ വാര്‍ഡുകളില്‍ പഞ്ചായത്ത് നിര്‍ദേശിക്കുന്ന ഗ്രാമ പഞ്ചായത്ത്  പരിധികകത്തുള്ള ശ്രോതസ്സുകളില്‍  നിന്നും കുടിവെള്ളം ശേഖരിച്ച് വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് തെയ്യാറുള്ള വ്യക്തികളിന്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ച് കൊള്ളുന്നു. കുറഞ്ഞത് നാലായിരം ലിറ്ററെങ്കിലും ശേഷിയുള്ള  ടാങ്കുകള്‍ ഘടിപ്പിച്ച വാഹനത്തിലാണ് കുടിവെള്ളം വിതരണം ചെയ്യേണ്ടത് വാഹന വാടക, ടാങ്ക് വാടക മോട്ടോറുകളുടെ വാടക ,കൂലി, മുതലായ എല്ലാ ചെലവുകളും ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് കുടിവെളളം വിതരണം ചെയ്യുന്നതിനുളള കിലോമിറ്റര്‍ നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. വാഹനത്തിന് ജി.പി.എസ് ഘടിപ്പിക്കേണ്ടതും വാഹനം സഞ്ചരിക്കുന്ന ദൂരം ലോഗ് ബുക്കില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ജി.പി.എസ് ഘടിപ്പിക്കേണ്ട ചെലവ് - വാടക ഇതിനായി ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കുന്ന ഏജന്‍സിക്ക് ഗ്രാമ പഞ്ചായത്ത് നേരി്ട് നല്‍കുന്നതാണ്. ക്വട്ടേഷന്‍ 30.03.2019 പകല്‍ 12 മണി വരെ സ്വീകരിക്കുന്നതും അന്നു 4 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.

ഒപ്പ്

സെക്രട്ടറി

മൂടാടി ഗ്രാമപഞ്ചായത്ത്

തൊഴില്‍രഹിത വേതന വിതരണം

മൂടാടി ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 2019 മാര്‍ച്ച് 19,20 എന്നീ തീയ്യതികളില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 10.30 മുതല്‍ 3 മണി വിതരണം ചെയ്യുന്നതാണ്.

ഗുണഭോക്താക്കളുടെ യോഗം

വെറ്റിനറി പോത്തുകുട്ടി - മൂത്രതൊട്ടി, തൊഴുത്ത് ഗുണഭോക്തൃ മീറ്റിംഗ്

മൂടാടി ഗ്രാമപഞ്ചായത്ത് - ജനകീയാസൂത്രണം  2018-19ലെ  1) കാലിതൊഴുത്ത് നവീകരണം ചാമകകുഴി, മൂത്രതൊട്ടി നിര്‍മ്മാണവും (2) പോത്തിന്‍കുട്ടി വളര്‍ത്തല്‍ എന്നിയുടെ ഗുമഭോക്താക്കളുടെ മീറ്റിംഗ് 16-02-19 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുന്നു.