മൊഗ്രാല്‍ പുത്തൂര്‍

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാസര്‍ഗോഡ് ബ്ളോക്കില്‍ പുത്തൂര്‍, ഷിരിബാഗിലു, കുഡ്ലു എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൊഗ്രാല്‍ പുത്തൂര്‌‍ ഗ്രാമപഞ്ചായത്ത്. 14.23 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മധൂര്‍ , പഞ്ചായത്ത്, പ്രകൃതി രമണീയമായ അറബീ കടല്‍, തെക്ക് കാസര്‍ഗോഡ് മുനിസിപ്പാലിറ്റി വടക്ക് കുമ്പള ഗ്രാമപഞ്ചായത്തുകളുമാണ്. ഇന്നത്തെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള പുത്തൂര്‍, ഷിരിബാഗിലു, കുഡ്ലു എന്നീ ഗ്രാമങ്ങള്‍ 1939-ല്‍ രൂപീകരിക്കുകയുണ്ടായി. ഭരണസൌകര്യത്തിനായി ഈ മൂന്ന് ഗ്രാമങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് 1962 മുതല്‍ ഇപ്പോഴത്തെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1969ലെ സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം മധൂര്‍ പഞ്ചായത്തിന്റെ ഒരു ഭാഗമായിരുന്ന കുഡ്ലു ഗ്രാമത്തിന്റെ ഒരംശവും പുത്തൂര്‍ ഗ്രാമത്തിന്റെ മുഴുവനും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ രൂപീകരണത്തിനായി വിട്ടുകൊടുത്തു.. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഈ പഞ്ചായത്ത്. കന്നഡ, മലയാളം, തുളു എന്നീ ഭാഷകളുടെ സംഗമ ഭൂമിയായ മൊഗ്രാല്‍ പുത്തൂര്‌‍ പഞ്ചായത്തില്‍ മിക്ക സ്കൂളുകളിലും മലയാളം, കന്നഡ ഭാഷയിലുള്ള വിദ്യാഭ്യാസം ഉണ്ട്.

കാസറഗോഡ് ജില്ലയില്‍ല A´mcmjv{S KpWtaò km£y]{തം ISO-9001-2008, 2016 ല്‍ ലഭിച്ച ISO-9001-2015 ലഭിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്താണ്. k¼qÀ® tkh\Zm\ ]²XnbneqsS ]©mb¯n\v t\SnsbSp¡m³ km[n¨p. BZyambn Hm¬sse³ kwhn[m\¯nte¡v amdnb \½psS ]©mb¯v ISemkv clnXam¡nbXpw Hm¬sse³ kwhn[m\¯nð k¼qÀ® \nIpXn ]ncnhv \S¯nb t\«hpw \½psS ]©mb¯n\mWv. hnhn[ s]³j\pIfpsS hnXcW¯nepw \½psS ]©mb¯v 100 iXam\w ]qÀ¯oIcn¨n«pïv.