കമ്പ്യൂട്ടര്‍വല്‍ക്കരണം

മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ വത്കൃത ഓഫീസിന്‍റെ ഉദ്ഘാടനം 2013 ഒക്ടോബര്‍ ഒന്നിന് ബഹു.പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീ.എം.കെ. മുനീര്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി ജനന-മരണ രജിഷ്ട്രേഷനുകള്‍ ഓണ്‍ലൈനാക്കുന്നതിനായി, മീനങ്ങാടി ഗവ ആശുപത്രി, പി.ബി.എം ആശുപത്രി എന്നിവിടങ്ങളില്‍ ” ഹോസ്പിറ്റല്‍ കിയോക്ക് ” ആരംഭിച്ചു.
വിവാഹ രജിസ്ട്രേഷന്‍ www.cr.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കിവുന്നതാണ്.
ബില്‍ഡിങ്ങ് പെര്‍മിറ്റിനുള്ള അപേക്ഷ 2013 ഒക്ടോബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്.ഇതിനായി www.lsgkerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
ഓഫീസില്‍ നല്‍കുന്ന എല്ലാവിധ അപേക്ഷകളുടെയും കൃത്യമായ വിവരം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സൌകര്യം ലഭ്യമാണ്.ഇതിനായി ഫ്രണ്ട് ഓഫീസില്‍ “ടച്ച് സ്ക്രീന്‍” സൌകര്യം ഉപയോഗിക്കാവുന്നതാണ്.കൂടാതെ www.filetracking.lsgkerala.gov.in എന്ന വെബ്സൈറ്റിലുടെയും അപേക്ഷയുടെ നിലവിലുള്ള അവസ്ഥ,കൈകാര്യം ചെയ്യുന്ന സെക്ഷന്‍ എന്നിവ അറിയാവുന്നതാണ്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും  ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച്  ടെക്നിക്കല്‍ ഓഫീസര്‍മാരും  പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച  ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.

പ്രവര്‍ത്തന പുരോഗതി : കാണുക

http://www.lsg.kerala.gov.in/egov/