പൊതു തെരഞ്ഞെടുപ്പ് - 2020 അറിയിപ്പ്

മാവൂര്‍ ഗ്രാമപ‍ഞ്ചായത്ത് 2020 ലെ പൊതു തിരഞ്ഞെടുപ്പ്കരട് വോട്ടര്‍പട്ടിക 12/08/2020 പ്രസിദ്ധീകരിച്ചതില്‍ ഉള്‍പ്പെട്ട മരണപെട്ടവരുടെ പേര് നീക്കം ചെയ്യണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കണ്ടെത്തിയവരുടെ പട്ടിക പഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (http://www.lsgkerala/mavoorgramapanchayat) പ്രസിദ്ധീകരിച്ച വിവരം അറിയിക്കുന്നു.ആയതില്‍ എന്തെങ്കിലും ആക്ഷേപം ഉള്ളവര്‍ 18/09/2020 നകം പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം മതിയായ തെളിവുകള്‍ സഹിതം അറിയിക്കേണ്ടതാണ്. അപ്രകാരം ആക്ഷേപം ഒന്നും ലഭിച്ചിട്ടില്ലെങ്കില്‍ മരണപ്പെട്ടതായി കണ്ടെത്തിയവരെ മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതാണെന്ന് അറിയിക്കുന്നു.

മരണപ്പെട്ടവരുടെ പട്ടിക

കച്ചവടക്കാര്‍ക്ക് ലൈസന്‍സ് ക്യാമ്പ്

2019-20 വര്‍ഷത്തേക്ക് ഡി&ഒ ലൈസന്‍സ് അഡ്വാന്‍സ് തുക പിഴ കൂടാതെ അടവാക്കുന്നതിനുള്ള അവസാന തീയതി 28/02/2019 ആണ്. ആയതിനാല്‍ മാവൂര്‍ ഗ്രാമ പഞ്ചായത്ത് കച്ചവടക്കാരുടെ സൗകര്യാര്‍ത്ഥം 19/02/2019ന് മാവൂര്‍ ടൗണ്‍ ബസ്റ്റാന്റ് പരിസരത്തും 20/02/2019ന് ചെറൂപ്പ അങ്ങാടി പരിസരത്ത് വെച്ചും ലൈസന്‍സ് ക്യാംപ് നടത്തുകയാണ്. മുഴുവന്‍ വ്യാപ്യാരികളും ഈ അവരസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ലാപ്ടോപ്പ് വിതരണം ചെയ്തു

ഗ്രാമപഞ്ചായത്തിന്‍റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പില്‍ റസാക്ക് അദ്ധ്യക്ഷത വഹിച്ചു.
വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം2019-20 വര്‍ഷത്തിലും ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജനകീയാസൂത്രണം ഫോറം മുഖേനെ ഗ്രാമപഞ്ചായത്തില്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കേണ്ടതാണ്.
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വാസന്തി വിജയന്‍, കെ ഉസ്മാന്‍, കവിതാഭായി, മെമ്പര്‍മാരായ യു.. ഗഫൂര്,‍ സാജിത പാലിശ്ശേരി, ഉണ്ണിക‍ൃഷ്ണന്‍ തച്ചിലോട്ട്, സുബൈദ കണ്ണാറ സുനില്‍കുമാര്‍, അസി.സെക്രട്ടറി സുഭാഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

laptop-6

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മാവൂര്‍ ഗ്രാമപഞ്ചാത്തും മലാപറമ്പ് വനിതാ പോളിടെക്നിക്കും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്ക് ഫാഷന്‍ ഡിസൈൈനിങ്ങില്‍ പരിശീലനം നല്‍കി. പരീശീലനം വജിയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കല്‍പ്പള്ളി സാംസ്കാരിക നിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പില്‍ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ബീന, ട്രൈനര്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ സാജിത പാലിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

fashion-designing-1

ആടുകളെ വിതരണം ചെയ്തു

മാവൂര്‍ ഗ്രാമപഞ്ചാത്ത് ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന പെണ്ണാടുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വാസന്തി വിജയന്‍, വാര്‍ഡ് മെമ്പര്‍ സാജിത പാലിശ്ശേരി, വെറ്റിനറി സര്‍ജ്ജന്‍ മിഥുലാ റോഡ്, എല്‍.. സുലൈഖ എന്നിവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെട്ട അര്‍ഹരായ വനിതകള്‍ക്ക് 6മുതല്‍ 8മാസം വരെ പ്രായമായ പെണ്ണാടുകളേയാണ് പദ്ധതി മുഖേനെ നല്‍കുന്നത്

ആട് വിതരണം

ലേലം / ക്വട്ടേഷന്‍

010203

മാലിന്യ സംഭരണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ബഹു. കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീ. യു വി ജോസ് ഐ.എ. എസ് നിര്‍വ്വഹിച്ചു.

മാലിന്യ സംസ്കരണം ഏറ്റവും വലിയ വെല്ലു വിളിയായ ഈ കാലഘട്ടത്തില്‍ ജൈവ – അജൈവ മാലിന്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ സംഭരിച്ച് സംസ്കരിക്കുന്നമാമ്പൂവ്- ശുചിത്വ ഗ്രാമം പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുകയാണ്. അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനും വേര്‍തിരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാറിന്‍റെ ഹരിത കേരള മിഷന്‍റെ ഭാഗമായി പഞ്ചായത്ത് നിര്‍മ്മിച്ച മാലിന്യ സംഭരണ കേന്ദ്രത്തിന്‍റെ (Meterial Collection Facility Center – MCF ) ഉദാഘാടനം 2018 മെയ് 17 ന് വ്യാഴം രാവിലെ 10 മണിക്ക് ബഹു. കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീ. യു വി ജോസ് ഐ.. എസ് നിര്‍വ്വഹിച്ചു. ജില്ലയില്‍ തന്നെ ആദ്യമായി MCF കെട്ടിടത്തിന്‍റെ പണി പൂര്‍ത്തീകരിച്ചത് മാവൂര്‍ ഗ്രാമപഞ്ചായത്താണെന്ന് കളക്ടര്‍ സൂചിപ്പിക്കുകയുണ്ടായി.മാമ്പൂവ് പദ്ധതിക്കായി സീസ്ക്ക മാവൂര്‍ നല്‍കിയ തുണി സഞ്ചി ക്ലബ്ബ് ഭാരവാഹികളില്‍ നിന്ന് കളക്ടര്‍ ഏറ്റു വാങ്ങി. ബ്ലോക്ക് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിതാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍, വൈസ് പ്രസിഡണ്ട് വളപ്പില്‍ റസാക്ക്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ വാസന്തി വിജയന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഉസ്മാന്‍, കേണല്‍ കെ കെ മാനു ഗ്രാസിം ഇന്‍ഡസ്ട്രീസ്, മറ്റു ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സാമൂഹ്യ, കലാ കായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍‍‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

https://www.facebook.com/mavoorgp/posts/2094404780826796

നീന്തല്‍ സര്‍ട്ടിഫിക്കറ്റ്

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ SSLC വിജയിച്ച നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ് സഹിതം വെള്ളപേപ്പറില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ 15/05/2018 ന് രാവിലെ എട്ട് മണിക്ക് മാവൂര്‍ പള്ളിയോള്‍ കുളത്തിന് സമീപം‍ എത്തിച്ചേരേണ്ടതാണ്. മേല്‍ പറഞ്ഞ ദിവസം എത്താന്‍ സാധിക്കാത്തവര്‍ക്ക് 19/05/2018 നും കൂടി സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മാവൂര്‍ ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റ് കോംപ്ലക്സ് ലേലം/ ക്വട്ടേഷന്‍

മാവൂര്‍ ഗ്രാമ പഞ്ചായത്ത് /മാര്‍ക്കറ്റ് കോംപ്ലക്സ് ലേലം/ ക്വട്ടേഷന്‍ 20/04/2017 (വെള്ളി ) രാവിലെ 11 മണിക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മാവൂര്‍ ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്കാരം

മാവൂര്‍ ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്കാരം. കഴിഞ്ഞ ദിവസം മലപ്പുറത്ത് വെച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വെച്ച് പുരസ്കാരം ഏറ്റ് വാങ്ങി. 2013-14, 14-15, 16-17 എന്നീ വര്‍ഷങ്ങളില്‍ മഹാത്മാ പുരസ്കാരവും, 2014-15 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയില്‍ നിന്ന് പ്രത്യേക പുരസ്കാരവും, കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ തന്നെ മികച്ച പത്ത് പഞ്ചായത്തുകളിലൊന്നായി നമ്മുടെ പഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും ചെയ്തു.hp1a2751