പ്രതിഭാസംഗമം

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30-ാം തീയതി നടക്കുന്ന പ്രതിഭാസംഗമത്തിൽ ആദരിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച കുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മാർക്ക് ലിസ്റ്റും സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവുമായി പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിലോ വാർഡ് മെമ്പറുടെ പക്കലോ അപേക്ഷകൾ ജൂൺ 25-ാം തീയതി വരെ സമർപ്പിക്കാവുന്നതാണ്.

ഭിന്നശേഷിയുള്ളവരുടെ പ്രത്യേക ഗ്രാമസഭായോഗം

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിയുള്ളവരുടെ പ്രത്യേക ഗ്രാമസഭായോഗം 18/06/2018 (തിങ്കളാഴ്ച്ച) രാവിലെ 11 മണിക്ക് പൈക്കാട് സെന്റ് സെബാസ്റ്റ്യൻസ് സൺഡേ സ്കൂളിൽ വച്ച് ചെരുന്നതാണെന്ന് പ്രസിഡന്റ് ഇൻ ചാർജ്ജ് സിൽബി ജെയ്സൺ അറിയിച്ചു

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് (ഗ്രീന്‍ പ്രോട്ടോക്കോള്‍) കരട് ബൈല

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് (ഗ്രീന്‍ പ്രോട്ടോക്കോള്‍) കരട് ബൈല ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അറിയിപ്പ്

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ഡോ.റാണി ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീ മാത്യുക്കുട്ടി ജോർജ്ജ് എന്നിവർ 02/06/2018 തീയതിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും രാജി വച്ചിട്ടുള്ള വിവരം അറിയിക്കുന്നു.


യോഗാ ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടത്തപ്പെടുന്ന യോഗാ പരിശിലനത്തിലേക്ക് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്.

യോഗ്യത – അംഗീകൃത സർവ്വകലാശാലയിൽ നിന്നും BNYS ബിരുദം/യോഗാ അസോസിയേഷൻ സ്പോർട്ട്സ് കൗൺസിൽ അംഗീകരിച്ച തതുല്യ യോഗ്യത

താത്പര്യമുള്ളവർ 15/06/2018 ന് മുമ്പായി, മെഡിക്കൽ ഓഫീസർ, ഗവ.ആയ്യുർവ്വേദ ഡിസ്പെൻസറി, മരങ്ങാട്ടുപിള്ളി പേർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭായോഗങ്ങള്‍

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി വ്യക്തിഗത പ്രോജക്ടുകളുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭായോഗങ്ങള്‍ താഴെപറയുന്ന തീയതികളില്‍ ചേരുകയാണ്. പ്രസ്തുത ഗ്രാമസഭകളില്‍ പങ്കെടുക്കുവാന്‍ എല്ലാ ഗ്രാമസഭാംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.

വാർഡ് തീയതി സമയം സ്ഥലം
1 26/05/2018

ശനി

10.00 AM ആര്‍.പി.എസ് ഹാള്‍, കുര്യനാട്
2 31/05/2018

വ്യാഴം

10.30 AM അബ്ദുൾകലാം ഓഡിറ്റോറിയം, കുംഭങ്കോട്
3 29/05/2018

ചൊവ്വ

02.00 PM കെ.ആർ നാരായണൻ എൽ.പി.എസ് കുറിച്ചിത്താനം
4 26/05/2018

ശനി

11.00 AM പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
5 30/05/2018

ബുധൻ

03.30 PM പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
6 29/05/2018

ചൊവ്വ

10.30 AM ഗവ. എൽ.പി.എസ് ആണ്ടൂർ
7 26/05/2018

ശനി

03.30 PM പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
8 30/05/2018

ബുധൻ

02.00 PM പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
9 29/05/2018

ചൊവ്വ

03.30 PM സെന്റ് സെബാസ്റ്റ്യൻസ് സൺഡെ സ്കൂൾ, പൈക്കാട്
10 30/05/2018

ബുധൻ

11.00 AM മഞ്ചേരിക്കുന്ന് സാംസ്കാരിക നിലയം
11 31/05/2018

വ്യാഴം

02.00 PM എൻ.എസ്.എസ് കരയോഗം, വലിയപാറ
12 28/05/2018

തിങ്കള്‍

02.00 PM വേലൻ മഹാസഭാഹാള്‍, കുര്യനാട്
13 28/05/2018

തിങ്കള്‍

11.00 AM ഗവ. യു.പി.എസ് മണ്ണയ്ക്കനാട്
14 30/05/2018

ബുധൻ

10.00 AM ഗവ. എൽ.പി.എസ് പാവയ്ക്കൽ

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷാഫോറങ്ങള്‍

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷാഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും അംഗൻവാടികളില്‍ നിന്നും വാര്‍ഡ് മെമ്പര്‍മാരിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 21/05/2018 തീയതി 3.00പി.എം ന് മുമ്പായി തിരികെ ഏൽപ്പിക്കേണ്ടതാണ്.

അറിയിപ്പ്

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നികുതി പിരിവിനോട് അനുബന്ധിച്ച് 2018 മാർച്ച് 29 ന് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. നികുതി ദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ക്വട്ടേഷൻ - കുടുംബശ്രീ കഫേയ്ക്ക് ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങൽ

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന കുടുംബശ്രീ കഫേയ്ക്ക് ഉപകരണങ്ങൾ വാങ്ങൽ പദ്ധതിക്ക് വേണ്ടി ഫോട്ടോ സ്റ്റാറ്റ് മെഷീൻ സപ്ലെ ചെയ്യുവാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികൾ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്വട്ടേഷനുകൾ 19/03/2018 പകൽ 1 മണി വരെ സ്വീകരിക്കുന്നതും പകല്‍ 3 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ടി ദിവസം ഏതെങ്കിലും അവധി ആകുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം മുൻ സമയ ക്രമത്തിൽ തന്നെ നടപടി പൂര്‍ത്തീകരിക്കുന്നതാണ്. അന്തിമ തീരുമാനം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്.

ക്രമ നം

ഇനവിവരം

അടങ്കൽ തുക

1

ഫോട്ടോസ്റ്റാറ്റ് മെഷീൻ

75000/-

ആകെ

75000/-

Minimum Specifications

  • A3 duplex copier
  • Print/Copy/Scan
  • 24PPM speed
  • Auto Duplex Printing, ADF
  • Paper Capacity - 350 sheets or above
  • Power Consumption 400 watts below
  • Memory - 256mb or above
  • Resolution 600X600 dpi

ക്വട്ടേഷൻ - കുടുംബശ്രീ കഫേയ്ക്ക് ഉപകരണങ്ങൾ വാങ്ങൽ

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന കുടുംബശ്രീ കഫേയ്ക്ക് ഉപകരണങ്ങൾ വാങ്ങൽ പദ്ധതിക്ക് വേണ്ടി താഴെ പറയുന്ന ഉപകരണങ്ങൾ സപ്ലെ ചെയ്യുവാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികൾ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്വട്ടേഷനുകൾ 19/03/2018 പകൽ 1 മണി വരെ സ്വീകരിക്കുന്നതും പകല്‍ 3 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ടി ദിവസം ഏതെങ്കിലും അവധി ആകുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം മുൻ സമയ ക്രമത്തിൽ തന്നെ നടപടി പൂര്‍ത്തീകരിക്കുന്നതാണ്. അന്തിമ തീരുമാനം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്.

ക്രമ നം

ഇനവിവരം

അടങ്കൽ തുക

1

കോഫി മേക്കർ (ചായ, കാപ്പി, വിത്ത്&വിത്ത്ഔട്ട് ഷുഗർ)

30000/-

2

ഫ്രിഡ്ജ്-210ലിറ്റർ (2ഡോർ) സ്റ്റെബിലൈസറോടു കൂടിയത്

21600/-

3

മൈക്രോവേവ് ഓവൻ

6400/-

4

ഇൻഡക്ഷൻ കുക്ക‍ർ

5000/-

5

കോഫി മഗ്ഗ് സ്റ്റീൽ – 100

7000/-

6

സ്റ്റീൽ പ്ലേറ്റ് - 100

5000/-

ആകെ

75000/-