കമ്പ്യൂട്ടര്‍വല്‍ക്കരണം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും  ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച്  ടെക്നിക്കല്‍ ഓഫീസര്‍മാരും  പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.

നിലവിൽ പദ്ധതി പ്രവര്ത്തനങ്ങള്‍, സാമൂഹ്യ ക്ഷേമ പെൻഷനുകള്‍, ജനന മരണ വിവാഹ രജിസ്ട്രേഷനുകള്‍, സര്ട്ടിഫിക്കറ്റുകള്‍, തൊഴിലുറപ്പ് പദ്ധതി വേതന വിതരണം  എന്നീ പ്രവര്ത്തനങ്ങള്‍ സാംഖ്യ, സ്ഥാപന, സേവന,സുലേഖ തുടങ്ങി അനുബന്ധ വെബ് സൈറ്റുകളിലൂടെ ഓണ് ലൈനില് വിവരങ്ങള്‍ ലഭിക്കുന്നു. കെട്ടിട നിര്മ്മാണ പ്രവര്ത്തനങ്ങള്‍,  ഉടമസ്ഥാവകാശ സാക്ഷ്യപത്രം, ഇ - പേയ്മെന്റ്,അപേക്ഷകളും പരാതികളും ഓണ് ലൈനായി നല്കല്, സേവന വിവരങ്ങള് അറിയല് എന്നീ പ്രവര്ത്തനങ്ങള് ഓണ് ലൈനാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.

പ്രവര്‍ത്തന പുരോഗതി : കാണുക

http://www.lsg.kerala.gov.in/egov/