ഗ്രാമസഭ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായി

ജനാധിപത്യം ഗ്രാമങ്ങളില്‍ തുടങ്ങുന്നു എന്ന രാഷ്ട്രപിതാവിന്‍റെ വാക്കുകള്‍ ഗ്രാമ സഭകളിലൂടെ യാഥാര്‍ത്ഥ്യം ആകുകയാണ്. അത് അതിന്‍റെ സമ്പൂര്‍ണതയില്‍ എത്തണമെങ്കില്‍ മത, രാഷ്ട്രീയ, ധന വിത്യാസം ഇല്ലാതെ നാം ഓരോരുത്തരും ആത്മാര്‍ഥമായി ഗ്രാമ സഭയില്‍ പങ്കെടുത്തെ മതിയാകൂ. ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റാണ് ഗ്രാമ സഭ പോര്‍ട്ടല്‍ .

ഓണ്‍ലൈന്‍ ആയി ഏതൊരു വ്യക്തിക്കും ഗ്രാമ സഭകളിലെക്ക് വിവരങ്ങള്‍ എത്തിക്കുക എന്നതാണ് ഗ്രാമ സഭ പോര്‍ട്ടല്‍ ഉദ്ദേശിക്കുന്നത്…

വെബ്സൈറ്റ്:- www.gramasabha.lsgkerala.gov.in

വെബ്സൈറ്റ് ഉപയോഗിക്കേണ്ട വിധം:- പ്രവര്‍ത്തന സഹായി

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

noties

ആധുനിക സൌകര്യത്തോടെ നിര്‍മ്മിച്ച മങ്കട ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 26/10/2018 വെള്ളിയാഴ്ച വൈകുന്നേരം 03:00 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു. വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും ഈ അവസരത്തില്‍ മന്ത്രി നിര്‍വ്വഹിക്കും. മങ്കട നിയോജക മണ്ഡലം എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ അദ്ധ്യക്ഷത വഹിക്കും.

ബഹു പഞ്ചായത്ത് ഡയറക്ടര്‍ മങ്കട പഞ്ചായത്ത് സന്ദര്‍ശിച്ചു

മങ്കട ഗ്രാമ പഞ്ചായത്തില്‍ ബാല സൌഹൃദ പഞ്ചായത്ത് സുവനീര്‍ പ്രകാശനവും വയോജന സൌഹൃദ, സ്ത്രീ സൌഹൃദ പഞ്ചായത്ത് പദ്ധതിയുടെ പ്രവര്‍ത്തന ആരംഭവും കാര്‍ബണ്‍ ന്യൂട്രല്‍ മങ്കട പഞ്ചായത്തിന്‍റെ ആരംഭവും 28/11/2017 ചൊവ്വാഴ്ച രാവിലെ 10:30 ന് ബഹുമാന്യയായ പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി ഐ.എ.എസ് അവര്‍കള്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ കില ഡയറക്ടര്‍ ശ്രീ ജോയ് ഇളമണ്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ അജിത്കുമാര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
img-20171128-wa02721

ലൈഫ് മിഷന്‍ - ഗുണഭോക്തൃ പട്ടിക

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്.

ജില്ലാ അപ്പീലിന് മുമ്പുള്ള സാധ്യതാ ലിസ്റ്റ്
അര്‍ഹതാ മാനദണ്ഡങ്ങള്‍
ഭൂരഹിത ഭവന രഹിതര്‍
ഭൂമി ഉള്ള ഭവന രഹിതര്‍

ജില്ലാ അപ്പീലിന് ശേഷമുള്ള അന്തിമ ലിസ്റ്റ്
ഭൂരഹിത ഭവന രഹിതര്‍ അന്തിമ ലിസ്റ്റ്
ഭവന രഹിതര്‍ അന്തിമ ലിസ്റ്റ്

മങ്കട ഗ്രാമപഞ്ചായത്ത് ഇ-പേയ്മെന്‍റ് സംവിധാനത്തിലേക്ക്

മങ്കട ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും നികുതി ഇനി ഓണ്‍ലൈന്‍ വഴി അടക്കാം. 2017 ഫെബ്രുവരി 7 ന് രാവിലെ 11 മണിക്ക് ബഹു. കേരളാ നിയമസഭാ സ്പീക്കര്‍ ഇ-പേയ്മെന്‍റ് സംവിധാനം ഉദ്ഘാടനം ചെയ്തു. 13,000 ത്തോളം കെട്ടിടങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വത്കരിച്ചാണ് ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയത്. നികുതി അടക്കാന്‍ http://tax.lsgkerala.gov.in/epayment/index.php എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.