അറിയിപ്പ്

മണിയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരമുള്ള 2018-19 വര്‍ഷത്തേക്കുള്ള “പട്ടികജാതി യുവതികളുടെ വിവാഹ ധനസഹായം” പദ്ധതിയില്‍ ഒഴിവുള്ള 2 ഗുണഭോക്താക്കള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറം അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നോ, ബി2 സെക്ഷനില്‍നിന്നോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് വഴി ഫെബ്രുവരി 2 നകം നല്‍കേണ്ടതാണ്. ആദ്യം ലഭിക്കുന്ന അപേക്ഷകള്‍ ആദ്യം പരിഗണിക്കുന്നതായിരിക്കും.

2019-20 വാര്‍ഷിക പദ്ധതി-വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍

മണിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ 16/10/2018 ന് ചേര്‍ന്നു. ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജയപ്രഭയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി. ശ്രീ. മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.  യോഗത്തില്‍ പഞ്ചായത്ത് വൈസ്പ്രസിഡണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍, ജനപ്രതിനിധികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജീവനക്കാര്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി ബിരുദ/പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം-അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു.

മണിയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 2018-19 വര്‍ഷത്തേക്കുള്ള  പട്ടികജാതി ബിരുദ/പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് ആവശ്യമായ ഗുണഭോക്താക്കള്‍ ഇല്ലാത്തതിനാല്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31/08/2018 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷാ ഫോറം ബി2 സെക്ഷന്‍/അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് വഴി ആഗസ്ത് 31 നകം നല്‍കേണ്ടതാണ് .

വിവാഹ ധനസഹായം അപേക്ഷകള്‍

മണിയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 2018-19 വര്‍ഷത്തേക്കുള്ള പട്ടികജാതി യുവതികളുടെ വിവാഹധനസഹായം(റിവിഷന്‍ പദ്ധതി പ്രകാരം 4 പേര്‍ക്ക്), പട്ടികജാതി ബിരുദ/പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് (ആവശ്യമായ ഗുണഭോക്താക്കള്‍ ഇല്ലാത്തതിനാല്‍ ഒഴിവുള്ള 7 പേര്‍ക്ക് ) എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറം ബി2 സെക്ഷന്‍/അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് വഴി ആഗസ്ത് 15 നകം നല്‍കേണ്ടതാണ്. .

ഗുണഭോക്തൃലിസ്റ്റ് 2018-19

വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്തൃലിസ്റ്റ് 2018-19

ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം

മണിയൂര്‍ ഗ്രാമപഞ്ചായത്ത് “ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം” 05/06/2018 ന് നടത്തിയതിന്‍റെ ഭാഗമായി പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഭരണസമിതി അംഗങ്ങള്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം

2017-18 മണിയൂര്‍ ഗ്രാമപഞ്ചായത്തിന് നേട്ടങ്ങളുടെ വര്‍ഷം

achievements

ലൈഫ് ഭവന പദ്ധതി-അന്തിമ പട്ടിക

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍

വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ് 2017-18

ഗുണഭോക്തൃലിസ്റ്റ് 2017-18

വിജ്ഞാപനം-പ്ലാസ്റ്റിക് പരിപാലന ചട്ടങ്ങള്‍

c51801