നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയന്‍സ് - പഞ്ചായത്ത്‌ സന്ദര്‍ശനം

photo_2

നോര്‍വേയിലെ നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയന്‍സിലെ, ഇന്‍റര്‍നാഷണല്‍ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു.പ്രൊഫ. ഓര്‍ലി ജോസാവിക്, ഡോ. ഹാന്‍സ് നിക്കോളായ് ആദം എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളാണ് പഠനത്തിന്‍റെ ഭാഗമായി മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചത്.

പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുജാത, വൈസ് പ്രസിഡന്‍റ് കെ. ജയന്‍, സെക്രട്ടറി എം.പി. പ്രമോദ് എന്നിവര്‍ പഞ്ചായത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അംഗങ്ങളായ സദാശിവന്‍ നായര്‍, ശാന്തകുമാരി, ലേഖകുമാരി, ഗോപകുമാര്‍, അനില, ദേവകി, പള്ളിക്കല്‍ നസീര്‍, വിജയകുമാര്‍, സഹീറത്ത് ബീവി, മഹീന്ദ്രന്‍, ശോഭന, ഓമന, സുധര്‍മ്മിണി എന്നിവര്‍ പങ്കെടുത്തു.