2016-17 സാമ്പത്തികവര്‍ഷത്തെ പ്രോജക്ടുകള്‍ക്ക് അംഗീകാരം

മാണിക്കല്‍  2016-17 സാമ്പത്തികവര്‍ഷത്തെ പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചു. ആകെ 6.9 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്. ഉത്പാദനമേഖലക്കായി 1.12 കോടി രൂപയും സേവനമേഖലക്കായി 3.4 കോടി രൂപയും പശ്ചാത്തലമേഖലക്കായി 2.42 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി 12.28 ലക്ഷം രൂപയും മാലിന്യസംസ്കരണത്തിന് 64 ലക്ഷം രൂപയും വനിതാഘടക പദ്ധതിക്കായി 27.5 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്.

(ഒപ്പ്)

സെക്രട്ടറി