കേരളോത്സവം

മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 25,26 -ാം തീയതി നടത്തപ്പെടുന്നു

കേരളോത്സവം

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ISO പ്രഖ്യാപന വേളയില്‍

മാടപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനം ലൈഫ് ഭവനപദ്ധതിയുടെ താക്കോല്‍ദാനവും , ഹരിത കര്‍മ്മസേനയുടെ ഉദ്ഘാടനവും ഷിബു മാത്യു ചെത്തിപ്പുഴ മെമ്മോറിയല്‍ ബസ് കാത്തിരിപ്പുകേന്ദ്രം സമര്‍പ്പണവും 05/07/2019-ാം തീയതി 2.30 പി.എം-ന് മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തപ്പെട്ടു.ശ്രീ.സി.എഫ്.തോമസ് എം.എല്‍ എ, ശ്രീ.ജോഷി ഫിലിപ്പ്(ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്, D.C.C പ്രസിഡന്‍റ്)-എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ലൈസാമ്മ ദേവസ്യയുടെ അദ്ധ്യക്ഷതയില് ചേര്‍ന്ന യോഗത്തില്‍ ശ്രീ.ജോണ്‍ തോമസ് കുരിശുംമൂട്ടില്‍ സ്വാഗതാമാശംസിച്ചു, ശ്രീമതി.സൈനാതോമസ്, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീമതി.ലീലാമ്മ സ്കറിയ ശ്രീ.നിധീഷ് കോച്ചേരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ് ജൂനിയര്‍ സൂപ്രണ്ട് ശ്രീ.എം.സുശീല്‍, സെക്രട്ടറി സി.പി.വേണുഗോപാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീമതി.മിനിമോള്‍ റെജി കൃതഞ്ജത അര്‍പ്പിച്ചു.

img-20190706-wa0115-1img-20190706-wa0118

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍റെ നിറവില്‍

iso3

2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് സ്പില്‍ ഓവര്‍ ഉള്‍പ്പെടെ അംഗീകാരം ലഭിച്ചു

മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്പില്‍ഓവര്‍ ഉള്‍പ്പെടെ അംഗീകാരം നേടി
വാര്‍ഷിക പദ്ധതികളുടെ വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വിജിലന്‍സ് ബോധവല്‍ക്കരണ പ്രതിജ്ഞ

മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ വിജിലന്‍സ് ബോധവല്‍ക്കരണ പ്രതിജ്ഞ പ്രസിഡന്‍റിന്‍റെ നേത്യത്വത്തില്‍ എടുക്കുന്നു.

പ്രതിജ്ഞ
പ്രതിജ്ഞ

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നുള്ള ഇ-ടെണ്ടര്‍

e-tender-pdf

മാടപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രളയം മൂലം ഭാഗീകമായി തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍(REBUILD Application )

വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സ്വച്ഛ് ഭാരത് മീറ്റിംഗ് 08/08/2018

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ 23/07/2018-ാം തീയതി നടത്തപ്പെട്ടു.

ഗ്രാമസഭാ പോര്‍ട്ടല്‍

ഗ്രാമപഞ്ചായത്തുകളിലെ പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും അതത് വാര്‍ഡിലെ ജന പ്രതിനിധികളെ ഓണ്‍ലൈനായി അറിയിക്കുന്നതിനുള്ള സംവിധാനമാണ് ഗ്രാമസഭാ പോര്‍ട്ടല്‍. പൊതുജനങ്ങള്‍ക്ക് www.gramasabha.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഈ സംവിധാനം ഉപയോഗിക്കാം.