ഗ്രാമ സഭ അറിയിപ്പ്

gramsabha

സുഹൃത്തെ,

പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2018-19 വര്‍ഷം നടപ്പാക്കാനുള്ള കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍‍‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനും വികസന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള ഗ്രാമസഭ ചേരുകയാണ്. ഓരോ വാര്‍ഡിലേയും വികസനപ്രവര്‍ത്തനങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കേണ്ട ഈ ഗ്രാമസഭയില്‍ എല്ലാ വോട്ടര്‍മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അജണ്ട

1) 2019-20 വാര്‍ഷിക പദ്ധതി രൂപീകരണം
2) 2018-19 വാര്‍ഷിക പദ്ധതി
3) മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
4) വിവിധ ഓഡിറ്റ് റിപ്പോര്ട്ടുകളുടെ അവതരണം

ഗ്രാമസഭ കൂടുന്ന സ്ഥലവും സമയവും

മാടക്കത്തറ കൃഷി ഭവന്‍ പുതിയ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം

21 31
11 41
9 7

ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെര പുതിയ കോണ്ഫവറന്സ്ള ഹാള്‍ അഡ്വ. കെ രാജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എസ് വിനയന്‍ അധ്യക്ഷത വഹിച്ചു. വിവിധ കാര്ഷിാക മേഖലകളില്‍ തിരഞ്ഞെടുത്തവരെ ആദരിക്കല്‍ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉമാദേവി ഉദ്ഘാടനം ചെയ്തു. തുടര്ന്ന് കൃഷിയില്‍ ഷഡ്പദേതര കീടങ്ങളുടേയും വന്യ ജീവികളുടേയും നിയന്ത്രണം എന്ന വിഷയത്തില്‍ ഡോ. മണി ചെല്ലപ്പന്‍ ക്ലാസ്സെടുത്തു. ഇന്ദിരാ മോഹനന്‍, സുരേഷ് പുളിക്കന്‍, വിഎസ് ഗോപി, സാവിത്രി രാമചന്ദ്രന്‍, സണ്ണി വല്ലപ്പിള്ളി, ജോണ്സിണ്‍ മല്ലിയത്ത്, അനിതാ കരുണാകരന്‍, മിനി സുരേഷ്, സുകന്യ ബൈജു, അഡ്വ. ഷൈനി തരുണ്‍ കുമാര്‍ ബിന്ദു ശിവദാസ്, ബീന മാത്യു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ സത്യാ വര്മ്മ സ്വാഗതവും എം ശ്യാമള നന്ദിയും പറഞ്ഞു.

അംഗന്‍വാടി കെട്ടിടത്തിന് തറക്കല്ലിട്ടു

3 2
1 4

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 25-ാം നമ്പര്‍ അംഗന്‍വാടിക്ക് സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ രാജന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എസ് വിനയന്‍ അധ്യക്ഷത വഹിച്ചു. അംഗന്‍ വാടിക്ക് പൊതുപ്രവര്‍ത്തകന്‍ ശ്രീ വിജയന്‍ കുറുമാംപുഴ 3 സെന്‍റ് സ്ഥലം ദാനം നല്‍കുകയായിരുന്നു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഐ എസ് ഉമാദേവി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഇന്ദിര മോഹനന്‍, വിവിധ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ സുരേഷ് പുളിക്കന്‍, ശ്രീ വി എസ് ഗോപി, ശ്രീമതി സാവിത്രി രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മിനി സുരേഷ്, ശ്രീമതി സുകന്യ ബൈജു, ശ്രീ എം എസ് ശ്രീജിത്ത്, ശ്രീമതി ബിന്ദു ശിവദാസ്, ഐ സി ഡി എസ് സൂപര്‍വൈസര്‍ ശ്രീ ദീപ്തി എം യു എന്നിവര്‍ സംസാരിച്ചു. ശ്രീമതി സുജാത ബാലകൃഷ്ണന്‍ സ്വാഗതവും ശ്രീ ഷീജ മലാക്ക നന്ദിയും പറഞ്ഞു.

Rebuild Kerala

rebuild-kerala

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണ വിതരണം

12 32
23 51

മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേന്‍റെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള പഞ്ചായത്ത് തല ക്യാമ്പ് നടത്തി തിരഞ്ഞെടുത്തവര്‍ക്ക് ശ്രവണ സഹായി, എയര്‍ ബഡ്ഡ്, കോമ്മോഡ് ചെയര്‍, മോള്‍ഡ് ഷൂ തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്‍ നിര്‍വഹിച്ചു വി എസ് ഗോപി അധ്യക്ഷത വഹിച്ചു സുരേഷ് പുളിക്കന്‍, സാവിത്രി രാമചന്ദ്രന്‍, മിനി സുരേഷ്, ജോണ്‍സണ്‍ മല്ലിയത്ത്, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനിചന്ദ് എന്നിവര്‍‌ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ടി ആര്‍ രാമചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി

SSLC +2 ഉന്നതവിജയികളെ ആദരിച്ചു

11 22
31 41
5 7

മാടക്കത്തറ ഗ്രാമപഞ്ചായത്ത് SSLC, +2 ഉന്നത വിജയികളെ ആദരിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ പ്രിയനന്ദനന്‍് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എസ് വിനയന്‍ അധ്യക്ഷത വഹിച്ചു. SSLC പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ്സും +2 പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഐ എസ് ഉമാദേവിയും നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഇന്ദിരാ മോഹനന്‍ വിവിധ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ സുരേഷ് പുളിക്കന്‍, ശ്രീമതി സാവിത്രി രാമചന്ദ്രന്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സുകന്യ ബൈജു, ശ്രീമതി സുജാത ബാലകൃഷ്ണന്‍, ശ്രീ ജോണ്‍സണ്‍ മല്ലിയത്ത്, ശ്രീ സണ്ണി വല്ലപ്പിള്ളി, ശ്രീമതി പി വി മഞ്ജുള, ശ്രീമതി അഡ്വ. ഷൈനി തരുണ്‍കുമാര്‍, ശ്രീ എം എസ് ശ്രീജിത്ത്, ശ്രീമതി ബിന്ദു ശിവദാസ്, ശ്രീമതി മിനി സുരേഷ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സിമി സുനേഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ അശോകന്‍ പുത്തൂര്‍ കവിതകള്‍ ആലപിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീ വി എസ് ഗോപി സ്വാഗതവും സെക്രട്ടറി ശ്രീമതി മിനി ചന്ദ് നന്ദിയും രേഖപ്പെടുത്തി.

കോണ്‍ക്രീ റ്റ് ഇഷ്ടിക നിര്‍മ്മാണം

1 21
3 4
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി യിലെ ഗുണഭോക്താക്കള്ക്ക്് വീട് നിര്മ്മാതണത്തിനാവശ്യമായ കോണ്ക്രീലറ്റ് ഇഷ്ടികകള്‍ സൗജന്യമായി നിര്മ്മി്ച്ചു നല്കുാന്നതിന്റെല ഉല്ഘാ ടനം മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്‍ നിര്വ്വ്ഹിച്ചു. വൈസ് പ്രസിഡണ്ട് ഇന്ദിരാ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്പ്പെമടുത്തിക്കൊണ്ടാണ് ഇഷ്ടിക നിര്മ്മാ ണത്തില്‍ പരിശീലനം നേടിയ കുടുംബശ്രീ പ്രവര്ത്തെകരുടെ ഗ്രൂപ്പാണ് കോണ്ക്രീതറ്റ് ഇഷ്ടികകള്‍ നിര്മ്മി ക്കുന്നത്. സുരേഷ് പുളിക്കന്‍, സുന്ദരന്‍ കുന്നത്തുള്ളി, ജോണ്സയണ്‍ മല്ലിയത്ത്, എല്‍സി ഷാജി, സൗമ്യ മത്തായി എന്നിവര്‍ സംസാരിച്ചു.

മാടക്കത്തറ കശുമാവ് റോഡ് നിര്‍മ്മാണോത്ഘാടനം

2

മാടക്കത്തറ കശുമാവ് റോഡ് വികസനത്തിന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗ്രാമപഞ്ചായത്തിന് നല്‍കിയ അരക്കോടി രൂപയുടെ റോഡ് നിര്‍മ്മാണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എസ് വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. പവ്വര്‍ഗ്രിഡ് ജനറല്‍ മാനേജര്‍ പി ജയചന്ദ്രന്‍ മുഖ്യാതിഥിയായി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീമതി സുപ്രിയ , വൈസ് പ്രസിഡണ്ട് ഇന്ദിര മോഹനന്‍, വി എസ് ഗോപി, ജോണ്‍സണ്‍ സി മല്ലിയത്ത്, മിനി സുരേഷ്, പി ആര്‍ സുരേഷ് ബാബു, പ്രസാദ് പറേരി, ടി എസ് മനോജ് കുമാര്‍ പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്, അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ശ്രീമതി പ്രവിത എന്നിവര്‍ സംസാരിച്ചു. ശ്രീ സുരേഷ് പുളിക്കന്‍ സ്വാഗതവും ശ്രീമതി സാവിത്രി രാമചന്ദ്രന്‍‌ നന്ദിയും പറഞ്ഞു.

ഉന്നത വിജയികളെ ആദരിക്കല്‍

sslc-notice

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ CBSE, SSLC, Plus Two പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ  ആദരിക്കുന്ന ചടങ്ങ്14.07.2018 ന് മാടക്കത്തറ കെ കെ സുരേന്ദ്രന്‍ സ്മാരക (ഗ്രാമപഞ്ചായത്ത്) ഹാളില്‍ വച്ച് നടത്തുന്നു

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം- ജില്ലാ തല ഉല്‍ഘാടനം

1

18157545_1510746218956727_6113957355042603546_n-copy

9

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും, കുടുംബശ്രീ മിഷന്റേയും , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടേയും സഹായത്തോടെ സംസ്ഥാന സര്ക്കാ്റിന്റെ ഹരിത കേരളം മിഷന്റെ ആശയവുമായി ഇത്തവണ നാടിനെ ഹരിതാഭമാക്കുക എന്ന ഉദ്ദേശത്തോടെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്വന്തമായി നേഴ്സറികളില്‍ ഉത്പാദിപ്പിച്ച 20000 വൃക്ഷതൈകള്‍. പരിസ്ഥിതി ദിനത്തില്‍ നടുന്നതിന്‍റെ ഉദ്ഘാടനം ശ്രീമതി . മേരി തോമസ്( പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത്) നിര്‍വ്വഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എസ് വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഐ എസ് ഉമാദേവി മുഖ്യാതിഥി യായിരുന്ന ചടങ്ങിന‌് ശ്രീമതി എന്‍ വിനോദിനി (JPC MGNREGS) സ്വാഗതം പറഞ്ഞു. ശ്രീമതി ഇന്ദിരാ മോഹനന്‍ (വൈസ് പ്രസിഡണ്ട് മാടക്കത്തറ ഗ്രാമപഞ്ചായത്ത്) ശ്രീ വി എസ് ഗോപി (ചെയര്‍മാന്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ്ങ് കമ്മിറ്റി) ശ്രീമതി സാവിത്രി രാമചന്ദ്രന്‍ (ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യം സ്റ്റാന്റിങ്ങ് കമ്മിറ്റി) ശ്രീ സുധീഷ് മുണ്ടാപുറത്ത് (ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) ശ്രീമതി മീര സുജനന്‍ (ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സുജാത ബാലകൃഷ്ണന്‍, സുകന്യ ബൈജു, ജോണ്‍സണ്‍ മല്ലിയത്ത്, സണ്ണി വല്ലപ്പിള്ളി, പി. വി മഞ്ജുള, അഡ്വ. ഷൈനി തരുണ്‍ കുമാര്‍, എം എസ് ശ്രീജിത്ത് , ബിന്ദു ശിവദാസന്‍, മിനി സുരേഷ്, ഒ എസ് രവീന്ദ്രന്‍ തുടങ്ങിയവര്‍ക്കു പുറമെ ശ്രീമതി സത്യ വര്‍മ്മ പി സി (കൃഷി ഓഫീസര്‍), ബി.ഡി.ഒ സൂസമ്മ ഐസക്ക്,ശ്രീമതി സിമി സുനേഷ് (ചെയര്‍പേഴ്സണ്‍. കുടുംബശ്രീ) ശ്രീ അജിത്ത് പ്രസാദ് ടി എല്‍ (അസിസ്റ്റന്റ് സെക്രട്ടറി) തുടങ്ങിയവരും സംസാരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വി എന്‍‌ വേലായുധന്‍ നന്ദി പറഞ്ഞു.