ളാലം ബ്ലോക്ക് പഞ്ചായത്തിലെ 6 ഗ്രാമപഞ്ചായത്തുകളിലെ (കടനാട്,കരൂര്‍,കൊഴുവനാല്‍,ഭരണങ്ങാനം ,മീനച്ചില്‍,മുത്തോലി ) ലൈഫ്,പി എം എ വൈ പദ്ധതിയില്‍ വീട് പണി പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി മാസം 13 ന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ജോസ് പ്ലാക്കൂട്ടം അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ബഹു എം എല്‍ എ ശ്രീ മാണി സി കാപ്പന് ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളിലും ഗ്രൌണ്ടിലുമായി ആരംഭിച്ചു.തദവസരത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാപഞ്ചായത്ത് അംഗങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,ശ്രീ ഷിനോ പ്രോജക്ട് ഡയറക്ടര്‍ (പി എ യു)കോട്ടയം,ഭരണങ്ങാനം വാര്‍ഡ് മെമ്പര്‍ ശ്രീമതി വല്‍സമ്മ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷെറീഫ് കെ യു നന്ദി രേഖപ്പെടുത്തി.
-
You are currently browsing the archives for the Uncategorized category.