കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പൊതു തെരഞ്ഞെടുപ്പ് 2020 നുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പൊതു തെരഞ്ഞെടുപ്പ് 2020 നുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക
കുഴിമണ്ണ ഗ്രാമപഞ്ചായത്തിന്റെ 2015-ലെ പൊതുതെരെഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക 7/9/2015 തിയ്യതിയില്‍ പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക കാണുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് അടുത്ത 5 വര്‍ഷത്തേക്കുള്ള ഐ.എ.വൈ ഭവന നിര്‍മ്മാണത്തിനുള്ള കരട് ലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആക്ഷേപമുള്ളവര്‍ 10/7/2015-നു മുമ്പായി ഗ്രാമപഞ്ചായത്തില്‍ രേഖാമൂലം അറിയിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് ബാങ്ക് അക്കൌണ്ട് മുഖേന ആയതിനാല്‍ എല്ലാ പെന്ഷന് ഗുണഭോക്താക്കളും ഉടനെ ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍/എന്‍.പി.ആര് കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് മൊബൈല്‍ നമ്പര്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ എത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്ഷന് തുടര്‍ന്ന് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും എന്നതിനാല്‍ ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഇതിനാല്‍ അറിയിക്കുന്നു.
പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അവരുടെ ആധാര്‍ നമ്പര്‍,അക്കൌണ്ട് നമ്പര്‍,അഡ്രസ്സ് എന്നിവയുടെ സ്റ്റാറ്റസ് അറിയാം…..
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇലക്ട്രോണിക് ഡാറ്റയില്‍ പിശകുള്ള പക്ഷം ആ വിവരം ഓഫീസില്‍ അറിയിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.
http://www.welfarepension.lsgkerala.gov.in/SearchPensionDetailsEng.aspx
സെക്രട്ടറി
കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
അടിസ്ഥാനവസ്തുനികുതിനിരക്കുകള് അന്തിമവിജ്ഞാപനം
കുഴിമണ്ണഗ്രാമപഞ്ചായത്തിലെകെട്ടിടങ്ങളുടെവസ്തുനികുതിനിരക്കുകള് 01/04/2011 മുതല്‍ 31/03/2016കൂടിയപ്രാബല്യത്തില് ഭരണസമിതിയുടെ03/12/2011ലെ102 നമ്പര്‍ തീരുമാന പ്രകാരവും 2011ലെ19/2011 (അ)ത.സ്വ.ഭ.വനമ്പര് വിജ്ഞാപനപ്രകാരവും അന്തിമമായി നിശ്ചയിച്ചവിവരം മേല്പറഞ്ഞ ചട്ടങ്ങളിലെ 4(4), 4(5) വ്യവസ്ഥ പ്രകാരവും പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്തുകൊള്ളുന്നു. ഒരു ചതുരശ്രമീറ്റര്തറ വിസ്തീര്ണ്ണത്തിന്ബാധകമാക്കിയ വസ്തുനികുതിനിരക്കുകള് vasthu-nikuthi-2011-12
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »
© All Rights Reserved. കുഴിമണ്ണ ഗ്രാമപഞ്ചായത്ത് (Kuzhimanna Grama Panchayat), A Local Self Government Institution, Govt of Kerala | Powered by :IKM