മറ്റ് വിവരങ്ങള്‍

പകല്‍ വീട്

ഈ പഞ്ചായത്തിന്‍റെ അധീനതയില്‍ പകല്‍ വീടുകള്‍ ഇല്ല.

അംങ്കണവാടികള്‍

എണ്ണം : 33

ക്രമ നമ്പര്‍ പേര് (സ്ഥലപ്പേര്) വാര്‍ഡ്
1 ബേത്തൂര്‍പ്പാറ 1
2 തച്ചര്‍കുണ്ട് 1
3 പരപ്പ 1
4 വളവ് 1
5 പള്ളത്ത്പാറ 14
6 ഇട്ടക്കാട് 16
7 പള്ളത്തിങ്കാല് 15
8 പുണ്ണ്യംകണ്ടം 14
9 ചായിത്തടുക്കം 2
10 ശങ്കരംപാടി 3
11 പടുപ്പ് 4
12 അണ്ണപ്പാടി 5
13 ചിക്കണ്ടമൂല 6
14 മാണിമൂല 7
15 ഉന്തത്തടുക്ക 7
16 നരമ്പിലക്കണ്ടം
17 കോപ്പാളംമൂല
18 മലാംകുണ്ട്
19 ബേത്തലം 7
20 ചൂരിത്തോട് 9
21 കക്കച്ചാല്‍
22 മാനടുക്കം 9
23 വീട്ടിയാടി 8
24 ഏണിയാടി 10
25 ബണ്ടംകൈ 13
26 ഒറ്റമാവുങ്കാല്‍ 4
27 പുളുവിഞ്ചി 14
28 ആനക്കല്ല് 13
29 കരിവേടകം 11
30 ചുഴിപ്പ് 11
31 ആലിനുതാഴെ 12
32 നരിയന്‍റെപുന്ന
33 അത്തിയടുക്കം

ബഡ്സ് സ്കൂള്‍

ഈ പഞ്ചായത്തിന്‍ അധീനതയില്‍ ബഡ്സ് സ്കൂളുകളില്ല.

പരാതി പരിഹാരം

“For the People”

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

വെബ് പേജ് : www.pglsgd.kerala.gov.in

അറവ്ശാലയും ശ്മശാനവും

ഇവ രണ്ടും ഈ പഞ്ചായത്തിന്‍റെ അധീനതയില്‍ ഇല്ല

ഓംബുഡ്സ്മാന്‍

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.

വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്‍ഡിംഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com

വെബ്സൈറ്റ് : www.ombudsmanlsgiker.gov.in

തെരുവ് നായ്ക്കള്‍

കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍

  • ബന്തടുക്ക
  • പടുപ്പ്
  • കുറ്റിക്കോല്‍
  • ബേത്തൂര്‍പ്പാറ

മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങള്‍

  • ബന്തടുക്ക
  • പടുപ്പ്
  • കുറ്റിക്കോല്‍
  • ബേത്തൂര്‍പ്പാറ

ഡങ്കിപ്പനി

കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശം: മാരിപ്പടുപ്പ്

  • Confirmed: 3

  • Confuse: 8

പദ്ധതിച്ചിലവ്

ഈ ആഴ്ച്ച