സേവനാവകാശം

കുമ്മിള്‍ ഗ്രാമപഞ്ചായത്ത്‌

കേരള സംസ്ഥാന സേവനാവകാശ നിയമം 2012 പ്രകാരം നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള വിജ്ഞാപനം

സര്‍ക്കാര്‍ ഉത്തരവ് (എ൦.എസ്) നം.03/2013 തസ്വഭവ: തീയതി01/01/2013. പഞ്ചായത്ത്‌ ഡയറക്ടറുടെ 26/04/2013 ലെ ജി2. 31289/2011 വിജ്ഞാപനം.

കുമ്മിള്‍ ഗ്രാമപഞ്ചായത്തിന്‍റെ 15/02/2013 ലെ VI-)0 നമ്പര്‍ തീരുമാനം.

നമ്പര്‍: എ2 - 280/13 കുമ്മിള്‍ : 15/02/2013

കേരള സംസ്ഥാന സേവനാവകാശ നിയമം 2012 പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന സേവനങ്ങള്‍, സമയപരിധി,നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി, എന്നിവ വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ചുള്ള 01.01.2013 ലെ സ.ഉ.(എ൦.എസ്) നം.03/2013/തസ്വഭവ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 15/02/2013 - )൦ തീയതിയിലെ കുമ്മിള്‍ ഗ്രാമപഞ്ചായത്തിന്‍റെ VI-)0 നമ്പര്‍ തീരുമാന പ്രകാരം നിര്‍ണ്ണയിച്ചിട്ടുള്ള കുമ്മിള്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും പ്രസ്തുത നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും ആയത് ലഭ്യമാക്കുന്ന നിശ്ചിത സമയപരിധി , ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവയും സംബന്ധിച്ച് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള അനുബന്ധ൦ സഹിതം ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.പ്രസ്തുത അനുബന്ധ പ്രകാരമുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള / കാലാകാലങ്ങളില്‍ പുതുക്കി പ്രസിദ്ധീകരിക്കുന്ന പൌരാവകാശ രേഖയില്‍ വിശദീകരിച്ചിട്ടുള്ള / വിശദീകരിക്കുന്ന നിബന്ധനകള്‍ ബാധകമായിരിക്കും.

സേവനാവകാശം അനുബന്ധം

വിശദീകരണക്കുറിപ്പ്‌

(ഇത് വിജ്ഞാപനത്തിന്‍റെ ഭാഗമാകുന്നതല്ല.എന്നാല്‍ അതിന്‍റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുവാനുള്ളതാണ്.)

2012 ലെ കേരള സംസ്ഥാന സേവനാവകാശ ആക്ട് വകുപ്പ്(3) അനുസരിച്ച് ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനവും നല്‍കുന്ന സേവനവും പ്രത്യേകം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. 01.01.2013 ലെ സ.ഉ.(എ൦.എസ്) നം.03/2013/തസ്വഭവ നമ്പര്‍ ഉത്തരവിന്‍ പ്രകാരം നല്‍കാവുന്ന സേവനങ്ങളുടെ പട്ടിക അതാത് ഗ്രാമപഞ്ചായത്തുകള്‍ പൊതുജനങ്ങളുടെ അറിവിനും സേവനാവകാശ നിയമത്തിന്‍റെ ലക്ഷ്യം നടപ്പില്‍ വരുത്തുന്നതിനായി പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം കുമ്മിള്‍ ഗ്രാമപഞ്ചായത്തിന്‍റെ 15/02/2013 - )൦ തീയതിയിലെ VI-)0 നമ്പര്‍ തീരുമാന പ്രകാരം നിര്‍ണ്ണയിച്ചത് പൊതുജനങ്ങളുടെ അറിവിലേക്കും ഉപയോഗത്തിലേക്കും പ്രസിദ്ധപ്പെടുത്തുന്നു.

(ഒപ്പ്)

സെക്രട്ടറി