ലേലപരസ്യം, പ്രിന്റിംഗ് ക്വട്ടേഷന്‍ - ഷോര്‍ട്ട് നോട്ടീസ്

കുമ്പളം പഞ്ചായത്തിലെ ശ്മശാനം മത്സ്യബന്ധന അവകാശം ഫലവൃക്ഷ തൈകളില്‍ നിന്നുള്ള ആദായം എന്നിവയ്ക്കുള്ള ലേലം, പ്രിന്റിംഗിനുള്ള ക്വട്ടേഷന്‍ എന്നിവ 11/03/2019 ന് കുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് നടത്തുന്നതാണ്.വിശദ വിവരങ്ങള്‍ക്ക് ത‌ാഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലേലം ഷോര്‍ട്ട് നോട്ടീസ്

പ്രിന്റിംഗ് ക്വട്ടേഷന്‍ ഷോര്‍ട്ട് നോട്ടീസ്

എസ് ടി വിഭാഗക്കാര്‍ക്ക് വാട്ടര്‍ടാങ്ക് - പദ്ധതി - ക്വട്ടേഷനുകള്‍ ക്ഷണിച്ചു

കുമ്പളം ഗ്രാമപഞ്ചായത്ത്  2018-19 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി എസ് ടി വിഭാക്കാര്‍ക്ക് വാട്ടര്‍ടാങ്ക് എന്ന പദ്ധിതിയുടെ ഭാഗമായി വാട്ടര്‍ ടാങ്ക് സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുള്ള അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

വിശദവിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാട്ടര്‍ ടാങ്ക് ക്വട്ടേഷന്‍

റീബില്‍ഡ് കേരള സര്‍വ്വേ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

അറിയിപ്പ്

കേരള സര്‍ക്കാരിന്റെ 01/11/2018 ലെ GO(Rt) No : 2804/2018/LSGD ഉത്തരവ് പ്രകാരം പ്രളയബാധിതമായ പ്രദേശങ്ങളിലെ കേടുവന്ന വീടുകളുടെ ഡാറ്റാ പ്രസിദ്ധീകരിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ കുമ്പളം ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെ ഡാറ്റാ ഇതോടൊപ്പം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

സര്‍വ്വെ വിവരങ്ങള്‍ക്കായി ക്ലിക് ചെയ്യുക

കുമ്പളം പഞ്ചായത്തിലേക്ക് വാള്‍ ഫാന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കുമ്പളം പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ് റൂം നവീകരണവുമായിബന്ധപ്പെട്ട വാള്‍ ഫാന്‍ വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്വേട്ടേഷന്‍ നോട്ടീസ്

മരങ്ങള്‍ ലേലം ചെയ്യുന്നതിന്

കുമ്പളം  പഞ്ചായത്തിലെ  ഉദയത്തും വാതില്‍ എല്‍.പി. സ്കൂളിന്  പുതിയ കെട്ടിട  നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ വേരോടെ  നീക്കം ചെയ്യുന്നതിന്    ആവശ്യമായ കരാറുകാരെ  ക​ണ്ടെത്തുന്നതിന് 12/11/18 തീയതി രാവിലെ 11 മണിക്ക്  കുമ്പളം  പഞ്ചായത്താഫീസില്‍  വച്ച് പരസ്യമായി  പുനര്‍ ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു. കൂടാതെ 9/11/18  വൈകിട്ട് 3 മണി വരെ  ടി ആവശ്യത്തിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.വിശദ വിവരങ്ങള്‍ക്ക്   താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലേലപരസ്യം

ലിമിറ്റഡ് ടെണ്ടര്‍ നോട്ടീസ്

A3 / 7980/2018

23/10/2018

കുമ്പളം പഞ്ചായത്ത് 2017-18 വര്‍ഷത്തിലെ പഞ്ചായത്ത് ഓഫീസിലേക്ക് സെര്‍വര്‍ ഓപ്പറേറ്റംഗ് സിസ്റ്റം (193/19) എന്ന പദ്ധതിയില്‍ പെടുത്തി Windows Server 2012സെര്‍വ്വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങുന്നതിലേക്കായി താഴെ കൊടുത്തിരിക്കുന്ന സ്പെസിഫിക്കേഷനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകള്‍ 07/11/2018. തീയതി 1 pm ന് മുമ്പായി കുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണം. 08/11/2010 ലെ സ ഉ (പി) 259/2010/ തസ്വഭവ ഉത്തരവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്വട്ടേഷന്‍ സംബന്ധിച്ചുള്ള മറ്റ് എല്ലാ നിയമങ്ങളും ഈ ക്വട്ടേഷനും ബാധകമായിരിക്കും.

പ്രോജക്ട് : പഞ്ചായത്ത് ഓഫീസിലേക്ക് സെര്‍വര്‍ ഓപ്പറേറ്റംഗ് സിസ്റ്റം, അടങ്കല്‍ 65000 രൂപ

ടെണ്ടര്‍ സ്വീകരിക്കുന്ന തീയതി 24/10/2018 10.00 AM മുതല്‍

ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി 07/11/2018 1.00 PM വരെ

ടെണ്ടര്‍ തുറക്കുന്ന സമയം 07/11/2018 3.00 PM

സ്പെസിഫിക്കേഷന്‍

Windows Server 2012 R2 Standard Edition with 5 Client Access licence

കുമ്പളം പഞ്ചായത്ത് ജി.എല്‍.പി.എസ് ഉദയത്തുംവാതിലിലെ മരങ്ങളുുടെ ലേലം

ഉദയത്തുംവാതില്‍ സ്കൂള്‍ അങ്കണത്തിലെ 13 മരങ്ങള്‍ 12/10/18 തീയതി 11 മണിക്ക്  പരസ്യമായി ലേലം ചെയ്യുന്നു. വിശദവിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലേല വിശദാംശങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്  പ്രവൃത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

കുമ്പളം ഗ്രാമപഞ്ചായത്ത് MGNREGS അക്രഡിറ്റ‍ഡ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കുമ്പളം ഗ്രാമപ‍ഞ്ചായത്തില്‍ MGNRES തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണത്തിനായി അക്രഡിറ്റഡ് എഞ്ചിനിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
യോഗ്യത :-  എഞ്ചനിയറിംഗില്‍ ബിരുദം/ അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗില്‍ ബിരുദം
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി :  08/10/2018 വൈകീട്ട് 5 മണി.

കുമ്പളം ഗ്രാമ പഞ്ചായത്ത് -മഴക്കെടുതി- ശുചീകരണം - സംബന്ധിച്ച്

മഴക്കെടുതിയെ     തുടര്‍ന്ന്    വീടുകളുടെയും, പൊതു സ്ഥാപനങ്ങളുടെയും  ശുചീകരണവുമായി  ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്നതിന്  വോളന്‍റീയേഴ്സിനെ ആവശ്യമുണ്ട്.

താല്‍പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസുമായി  ബന്ധപ്പെടുക

ഫോണ്‍ നമ്പര്‍- 0484 2700260

പനങ്ങാട്                                                                                                                                                         (ഒപ്പ്)

23/08/18                                                                                                                                                സെക്രട്ടറി

കുമ്പളം ഗ്രാമ പഞ്ചായത്ത്

ലൈഫ് ഭവന പദ്ധതി അര്‍ഹതയുള്ളവരുടെ അന്തിമ ലിസ്റ്റ്

ലൈഫ് ഭവന പദ്ധതി- ഭൂരഹിത ഭവന രഹിതര്‍

ലൈഫ് ഭവന പദ്ധതി - ഭൂമിയുള്ള ഭവന രഹിതര്‍