പരസ്യ നികുതി ലേലം

പരസ്യ നികുതി ലേല അറിയിപ്പ്

കുളനട ഗ്രാമപഞ്ചായത്തില്‍ പരസ്യ നികുതി ഈടാക്കുന്നതിന് ബൈലാ അംഗീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്ത് പരസ്യങ്ങള്‍ ചെയ്യുന്നവരില്‍ നിന്നും പരസ്യ നികുതി ഈടാക്കുന്നതിനുള്ള അവകാശം 26/12/2017 തീയതിയില്‍ 11.00 മണിക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം ഹാജരായി ലേലത്തില്‍ പങ്കുകൊള്ളേണ്ടതാണ്. ലേലത്തിന് 2017 ലെ കുളനട ഗ്രാമപഞ്ചായത്ത് പരസ്യ നികുതി ബൈല പ്രകാരമുള്ള നിബന്ധനകളും നിരക്കുകളും ബാധകമായിരിക്കും. വിശദവിവരങ്ങള്‍ക്ക് പഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടുക.

(ഒപ്പ്)
സെക്രട്ടറി,
കുളനട ഗ്രാമപഞ്ചായത്ത്

ലൈഫ് മിഷന്‍ ഭവന പദ്ധതി - അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവനരഹിതര്‍

ഭൂമിയുളള ഭവന രഹിതര്‍

സേവനാവകാശ നിയമം 2012

വിവരാവകാശ നിയമം 2005

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ : മനോജ്  കുമാര്‍ പി (സെക്രട്ടറി, കുളനട ഗ്രാമപഞ്ചായത്ത്)
അസി.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ : പ്രശാന്തി എസ് (ജൂനിയര്‍ സൂപ്രണ്ട്, കുളനട ഗ്രാമപഞ്ചായത്ത്)
ആദ്യ അപ്പീല്‍ അധികാരി : പി എന്‍ അബൂബക്കര്‍ സിദ്ധിക്ക് ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പത്തനംതിട്ട)

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.