ഫ്രണ്ട് ഓഫീസ് സംവിധാനം

 

ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ജനങ്ങള്‍ക്ക് :-

  • സേവനങ്ങള്‍ ലഭ്യമാകുന്ന തീയതി ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നു;
  • ഒരു സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനുമായി ഒരുതവണ ഓഫീസില്‍ വന്നാല്‍ മതിയെന്ന അവസ്ഥ ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ ലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ എപ്പോഴെല്ലാം ലഭിക്കുമെന്ന വിവരംലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നവിവരംലഭ്യമാക്കുന്നു;
  • ഉദ്യോഗസ്ഥരിലൂടെയും, ചെക്ക് ലിസ്റ്റ് , പൌരാവകാശരേഖ തുടങ്ങിയവ വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഉറപ്പുനല്‍കുന്നു;
  • കഴിവതും പ്രിന്റ് ചെയ്ത അപേക്ഷകള്‍ ലഭ്യമാക്കുന്നു.

ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തന സമയം

പ്രവ‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ശേഷം 1.15 മണി വരെയും ഉച്ചക്ക് ശേഷം 2.00 മണി മുതല്‍ 5 മണി വരെയും.

പണമിടപാട് - പ്രവ‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ശേഷം 1.15 മണി വരെയും ഉച്ചക്ക് ശേഷം 2.00 മണി മുതല്‍ 3.30 മണി വരെയും മാത്രമായിരിക്കും.