കമ്പ്യൂട്ടര്‍വല്‍ക്കരണം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും  ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച്  ടെക്നിക്കല്‍ ഓഫീസര്‍മാരും, പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരും   പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച  ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ‍ഞ്ചായത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനം ഈ പഞ്ചായത്തില്‍ നടന്നുവരികയാണ്. എല്ലാ സെക്ഷനുകളിലും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും  പഞ്ചായത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചെടുത്ത ആപ്ളിക്കേഷനുകള്‍ പഞ്ചായത്തില്‍ വിന്യസിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇ-ഗവേണന്‍സ് പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു.

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിന്യസിച്ചിട്ടുള്ള ആപ്ളിക്കേഷനുകള്‍

ക്രമ നം ആപ്ളിക്കേഷനുകള്‍ ഉപയോഗം
1 സുലേഖ വാര്‍ഷിക പദ്ധതി രൂപീകരണം, നിര്‍വഹണം
2 സേവന ജനന, മരണ, വിവാഹ രജിസ്ടേഷന്‍
3 സൂചിക ഫയല്‍ മാനേജ്മെന്‍റ്
4 സഞ്ചയ വസ്തു നികുതി
5 സങ്കേതം കെട്ടിട നിര്‍മ്മാണ അനുമതി/ക്രമവല്‍ക്കരണം
6 സകര്‍മ്മ യോഗ നടപടികള്‍
7 സചിത്ര അസറ്റ് മാനേജേമെന്‍റ്
8 സാംഖ്യ ധനമിടപാടും, കണക്കെഴുത്തും
9 സേവന പെന്‍ഷന്‍ ക്ഷേമ പെന്‍ഷനുകള്‍
10 സ്ഥാപന ജീവനക്കാര്യം

      

പ്രവര്‍ത്തന പുരോഗതി : കാണുക

http://www.lsg.kerala.gov.in/egov/