സിദ്ധ ഡിസ്പെന്‍സറി

ഭാരതീയ ചികിത്സാശാസ്ത്രങ്ങളില്‍ ഏറെ പഴക്കമുള്ളതും പ്രചുരപ്രചാരം സിദ്ധിച്ചതുമായ വൈദ്യശാലയാണ് സിദ്ധവൈദ്യം. ബി.സി.10000 വരെ കാലപ്പഴക്കം അവകാശപ്പെടുവാന്‍ ആധാരമായ ചരിത്രരേഖകള്‍ സിദ്ധവൈദ്യത്തിനുണ്ട്. 18 സിദ്ധന്മാരുടെ അഥവാ 18 സിദ്ധവൈദ്യആചാര്യന്മാ രായ ഋഷിമാരുടെ ത്യാഗപൂര്ണ്ണ മായ ജീവിതത്തിലൂടെയും ദര്ശനത്തിലധിഷ്ഠിതമായ തപശ്ശക്തിയിലൂടെയുമാണ് ഈ വൈദ്യശാസ്ത്രം ഉടലെടുത്തത്. അര്യന്മാരുടെ സാംസ്കാരിക സംഭാവനയായ ആയുര്വദ വൈദ്യശാസ്ത്രം പോലെ ഭാരത്തിന്റ തെക്കന് പ്രദേശങ്ങളിലേ ആദിദ്രാവിഢ സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ് സിദ്ധവൈദ്യം.
സിദ്ധം എന്ന വാക്കുകൊണ്ട് അര്ത്ഥ്മാക്കുന്നത് അറിവ് അഥവാ ജ്ഞാനം എന്നാണ്. 18 സിദ്ധന്മാര്‍ അവര്ക്ക് ലഭിച്ച ജീവിതപരിചയവും ദൈവികമായ തപജ്ഞാനവും ഏകോപിപ്പിച്ച് രോഗപീഢകളാല്്‍ വലയുന്ന മാനവരാശിക്കായി സിദ്ധവൈദ്യം എന്ന വൈദ്യശാസ്ത്രത്തിന് രൂപം കൊടുത്തു.18 സിദ്ധന്മാരില് പരമോന്നത സ്ഥാനം കല്പ്പിക്കുന്ന അഗസ്ത്യമഹര്ഷിയയാണ് സിദ്ധവൈദ്യത്തിന്റ ഉപജ്ഞാതാവ്.
മാരകരോഗങ്ങള്‍ക്ക് പോലും(വളരെ തുച്ഛമായ ചെലവില്‍)ശമനമുണ്ടാക്കുന്ന ഔഷധങ്ങള്‍ സിദ്ധവൈദ്യത്തില്‍‍‍ ലഭ്യമാണ്.സിദ്ധവൈദ്യത്തെ മറ്റേത് വൈദ്യശാസ്ത്രങ്ങളില് നിന്ന് വേറിട്ട് നിര്‍ത്തുന്നതും ഈ വസ്തുതകളാണ്. മാനവരാശിക്ക് വന്നതും വരാനിരിക്കുന്നതുമായ രോഗങ്ങളെ സിദ്ധന്‍മാര്‍ ദര്‍ശനത്തിലൂടെ കണ്ടറിഞ്ഞിരുന്നു.രോഗങ്ങളെ രോഗങ്ങളെ 2448 എണ്ണമായി അവര്‍ തിട്ടപ്പെടുത്തി.ഇവയെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങളും രോഗനിര്‍ണ്ണയത്തിനുള്ള നാഡീശാസ്ത്രമുള്‍പ്പെടെയുള്ള 8 തരത്തിലുള്ള രീതികളും രോഗങ്ങല്‍ക്കുുള്ള ഔഷധങ്ങളും , സിദ്ധന്മാര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നിര്ദ്ദേശിച്ചിട്ടുണ്ട്. ഉദ്ദേശം 4 ലക്ഷത്തില്‍ പരം ഔഷധയോഗങ്ങള്‍ സിദ്ധവൈദ്യത്തിലുണ്ട്. അഗസ്ത്യാര്‍ വൈദ്യരത്നചുരുക്കം, അഗസ്ത്യാര്‍ പരിപൂരണം, ഭോഗര്‍സപപ്തകാണ്ഡം, തേരയ്യര്‍ യമകവെമണ്‍പ,യാക്കോബ് വൈദ്യചിന്താമണി മണി, യൂകി ഹോ കരിസല്‍, പുലിപ്പാണി വൈദ്യം 500, തേരയ്യര്‍ തൈല വര്‍ഗ്ഗചുരുക്കം മുതലായവ അത്തരം അമൂല്യഗ്രന്ഥങ്ങളില്‍ ചിലതാണ്.
സിദ്ധ വൈദ്യ ഒഷധങ്ങള്‍ തികച്ചും ശാസ്ത്രീയവും പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാത്തതുമാണ്. ഔഷധ നിര്‍മ്മാണത്തിന് ഔഷധങ്ങള്‍ ശുദ്ധി ചെയ്ത് സംസ്കരിച്ചെടുത്ത ലവണങ്ങള്‍ , ധാതുക്കള്‍, ഉപരസങ്ങള്‍ ലോഹങ്ങള്‍ എന്നിവ വിധിയാംവണ്ണം ഉപയോഗിച്ച് പോരുന്നു. കഷായം(കുടിനീര്) ചൂര്‍ണ്ണം , ലേഹ്യം, തുടങ്ങിയ ലഘു ഔഷധങ്ങലില്‍ തുടഹ്ങി മറ്റേത് ഔഷധങ്ങളെക്കാളും വേഗത്തില്‍ രോഗം ശമിപ്പിക്കാന്‍ ശക്തിയുള്ള ഭസ്മങ്ങള്‍, സിന്ദുരങ്ങള്‍, മെഴുകുകള്‍, ചൂര്‍ണ്ണിങ്ങള്‍ ദ്രാവകങ്ങള്‍, തുടങ്ങിയ ഔഷധങ്ങള്‍ സിദ്ധ വൈദ്യത്തെ മറ്റേത് വൈദ്യശാസ്ത്രങ്ങലില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. സിദ്ധ ഒഷധങ്ങള്‍ അരുചി ഇല്ലാത്തതും വളരെ കുറച്ച് അളവില്‍ കുറച്ച് കാലം മാത്രം സേവിക്കേണ്ടതും വളരെ വേഗത്തില്‍ രോഗ ശമനം വരുത്തുന്നതുമാണ്.

വിലാസം - സിദ്ധ ഡിസ്പെന്‍സറി
അമ്പായത്തോട് പി.ഒ, പിന്‍ 670 651

പ്രവ‍ത്തി സമയം - എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെ

സിദ്ധ ഡിസ്പെന്‍സറിയില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ അപേക്ഷിക്കേണ്ട വിധം നിബന്ധനകള്‍ ഫീസ് ലഭ്യമാകുന്ന അവധി
1 രോഗ ചികിത്സ ഇല്ല വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല 8 എ.എം മുതല്‍ 2 പി.എം
2 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷ ഫോറം വ്യക്തി നേരിട്ട് ഹാജരാകണം 50 രൂപ അതെ ദിവസം
3 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷ ഫോറം വ്യക്തി നേരിട്ട് തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണം ഇല്ല അതെ ദിവസം
4 ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇല്ല വ്യക്തി നേരിട്ട് പെന്‍ഷന്‍ പേമെന്‍റ് ഓര്‍ഡറുമായി ഹാജരാകണം ഇല്ല അതെ ദിവസം