വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

വിലാസം - വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
കൊട്ടിയൂര്‍ ഗ്രാമ പ‍ഞ്ചായത്ത്
കൊട്ടിയൂര്‍ പി.ഒ, പിന്‍ - 670651
ഫോണ്‍ - 04902430700

പ്രവര്‍ത്തനം സമയം - പ്രവ‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മ​ണി മുതല്‍ വൈകുന്നേരം 5 മണി വരെ

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ നിബന്ധനകള്‍ ലഭ്യമാകുന്ന പരിധി ഫീസ്
1 സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം ഗ്രൂപ്പിലെ അംഗ സംഖ്യ 10 മുതല്‍ 20 വരെയാണ്. ഗ്രൂപ്പ് അംഗങ്ങള്‍ എല്ലാവരും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരായിരിക്കണം. എന്നാല്‍ ആവശ്യമെങ്കില്‍ 20 ശതമാനം വരെയും അനിവാര്യ സാഹചര്യത്തില്‍ 30 ശതമാനം വരെയും ദാരിദ്ര്യരേഖക്ക് തൊട്ടു മുകളിലുള്ള കുടുംബങ്ങളേയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താ വുന്നതാണ്. ഇത്തരം അംഗങ്ങള്‍ക്ക് സബ്സി ഡിക്ക് അര്‍ഹത ഉണ്ടാവുകയില്ല. ആഴ്ചയില്‍ ഒരിക്കല്‍ യോഗം ചേരണം. ആളോഹരി 10000 രുപയോ, പരമാവധി 125000 രൂപയോ ഏതാണോ കുറവ് എന്ന പരിധിക്ക് വിധേയമായി 50 ശതമാനം സബ്സിഡി. സബ്സിഡി ബാക്ക് എന്‍ഡ് ആയിരിക്കും ഇല്ല
2 ഭവന നിര്‍മ്മാണം - ഇന്ദിര ആവാസ് യോജന മൊത്തം ഫണ്ടിന്‍റെ 60 ശതമാനം പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് നീക്കി വെച്ചിരിക്കുന്നു. ഗുണഭോ ക്താക്കള്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരായി രിക്കണം. ധനസഹായം ഗഡുക്കളായി നല്‍കുന്നു. പഞ്ചായത്താണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. സ്ഥലത്തിന്‍റെ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള രേഖകള്‍, വാസയോഗ്യമായ വീടില്ല എന്ന സാക്ഷ്യപത്രവും, പട്ടിക ജാതി/ പട്ടിക വര്‍ക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അര്‍ഹരായ ഗുണഭോ ക്താക്കള്‍ക്ക് സര്‍ക്കാര്‍ അതാത് സമയം നിശ്ചയിക്കുന്ന നിരക്കില്‍ ധനസഹായം വീടിന്‍റെ പ്രവൃത്തിയുടെ പുരോഗ തിക്കനുസരിച്ച് ഗഡുക്ക ളായി നല്‍കുന്നു ഇല്ല