കൃഷി ഭവന്‍

കൊട്ടിയൂര്‍ കൃഷി ഭവനില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ നിബന്ധനകള്‍ ലഭ്യമാകുന്ന അവധി ഫീസ്
1 വിവിധ കാര്‍ഷിക വിളകളുടെ ശാസ്ത്രീയ കൃഷി രീതി സംബന്ധിച്ച വിവരം ശാസ്ത്രീയമായ കൃഷിരീതി പഠനം ഓഫീസ് സമയങ്ങളില്‍ കൃഷിഭവനുമായി ബന്ധപ്പെടുക. ആഗ്രോ ക്ലിനിക്കുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക. (കൂടുതല്‍ വിവരത്തിന് തൊട്ടടുത്തുള്ള സി.പി.സി.ആര്‍.ഐ) കൃഷിവിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്) തല്‍സമയം ഇല്ല
2 കാര്‍ഷിക വിളകളുടെ കീടരോഗ പരിശോധനയും നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശകളും ഓഫീസ് സമയങ്ങളില്‍ കൃഷിഭവനുമായി ബന്ധപ്പെടുക. ആഗ്രോ ക്ലിനിക്കുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക. (കൂടുതല്‍ വിവരത്തിന് തൊട്ടടുത്തുള്ള സി.പി.സി.ആര്‍.ഐ) കൃഷിവിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്) തല്‍സമയം ഇല്ല
3 മണ്ണ് പരിശോധന, തദനുസരണമായ വിള പരിപാലന ശുപാര്‍ശ നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ്, സാമ്പിള്‍ കൃഷിയിടത്തിന്‍റെ വിവരം, നിലവിലുള്ള വിളവ് കൃഷിക്കാരന്‍റെ മേല്‍വിലാസം എന്നിവ സഹിതം നല്‍കുക. ഒരു മാസം ഇല്ല
4 പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ നാശനഷ്ടം സംഭവിച്ച് 10 ദിവസത്തിനുള്ളില്‍ നിര്‍ദ്ധിഷ്ട ഫോറത്തില്‍ 2 കോപ്പി പൂരിപ്പിച്ച് കൃഷി ഓഫീസര്‍ക്ക് നികുതി രശീതി സഹിതം സമര്‍പ്പിക്കുക. 10 ദിവസത്തിനകം നഷ്ടം തിട്ടപ്പെടുത്തി ശുപാര്‍ശ ചെയ്യാം ഇല്ല
5 വിള ഇന്‍ഷൂറന്‍സ് (നെല്ല്, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, കവുങ്ങ്, റബ്ബര്‍, മരച്ചീനി, കൈതച്ചക്ക, മഞ്ഞള്‍, പച്ചക്കറി) നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിളകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രീമിയം തുക കൃഷി ഓഫീസര്‍ക്ക് നല്‍കുക. 7 ദിവസം ഇല്ല
6 കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കുന്നതിനുള്ള മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ കൃഷി ഓഫീസര്‍ക്ക് നല്‍കുക. പമ്പ് ഹൗസ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും കൈവശവകാശ സര്‍ട്ടിഫിക്കറ്റും വേണ്ടതാണ്. 5 ദിവസം (ഫീല്‍ഡ് സന്ദര്‍ശനത്തിന് ശേഷം) ഇല്ല
7 നെല്‍കൃഷിക്കുള്ള ഉല്‍പ്പാദന ബോണസ്സ് പാടശേഖര സമിതികള്‍ മുഖാന്തിരം ഓരോ വിളകള്‍ക്കും പ്രത്യേകം നിശ്ചയിച്ച മാതൃകയിലുള്ള അപേക്ഷ തന്നാണ്ട് കരം അടച്ച രശീതിനൊപ്പം കൃഷി ഓഫീസര്‍ക്ക് നല്‍കുക. ഫണ്ട് ലഭിച്ച് 7 ദിവസത്തിനകം ഇല്ല
8 അത്യുല്‍പ്പാദനശേഷിയുള്ള വിളകളും നടീല്‍ വസ്തുക്കളും വിളവിറക്കുന്നതിന് മുമ്പായി കൃഷിഭവനുമായി ബന്ധപ്പെടുക. ലഭ്യമാകുന്ന മുറക്ക് കാലയളവില്‍ ഗവണ്‍മെന്‍റ് നിശ്ചയിക്കുന്ന വില
9 മാതൃകാ കൃഷിത്തോട്ടം ഉണ്ടാക്കല്‍ കൃഷി വകുപ്പ്, എ.ടി.എം.എ, എസ്.എച്ച്.എം. എന്നിവ അനുശാസിക്കുന്ന നിബന്ധനകള്‍ (കൃഷിഭവനുമായി ബന്ധപ്പെടുക) ബന്ധപ്പെട്ട പരിശോധനയ്ക്ക് ശേഷം ഇല്ല
10 ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്ന വിധം ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍-അപേക്ഷാഫോറത്തിന്‍റെ 2 കോപ്പി പൂരിപ്പിച്ച് നികുതി രശീതി അടക്കം അപേക്ഷിക്കണം. കൃഷി പരിശോധിച്ച ശേഷം ശുപാര്‍ശ ചെയ്യാം ഇല്ല
11 ജലസേചനത്തിന് പമ്പ്സെറ്റ് പ്രവര്‍ത്തിക്കുന്നതിന് മണ്ണെണ്ണ പെര്‍മിറ്റിനുള്ള ശുപാര്‍ശ. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2 കോപ്പി കൃഷി ഓഫീസര്‍ക്ക് നല്‍കുക.കരം രശീതി, റേഷന്‍ കാര്‍ഡ്, മുന്‍വര്‍ഷത്തെ പെര്‍മിറ്റ് സഹിതം ഡിസംബര്‍ / ജനുവരി മാസങ്ങളില്‍ (താലൂക്ക് സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം) ഇല്ല
12 വിത്ത് ഗുണ നിയന്ത്രണം (സീഡ് ടെസ്റ്റിംഗ് ലബോറട്ടറി ആലപ്പുഴ മുഖേന) നിര്‍ദ്ദേശാനുസരണം ശേഖരിച്ച വിത്ത് സാബിള്‍ 560 ഗ്രാം കൃഷിഭവനില്‍ ഏല്‍പ്പിക്കുക. 30 ദിവസം ഇല്ല
13 രാസവള കീടനാശിനി വില്‍പ്പന നടത്തുന്നതിന് ലൈസന്‍സ് നല്‍കലും പുതുക്കലും നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൃഷി ഓഫീസര്‍ക്ക് നല്‍കുക. 7 ദിവസത്തിനകം പരിശോധിച്ച് ശുപാര്‍ശ ചെയ്യാം ഇല്ല
14 ചെറുകിട/വന്‍കിട/പരിമിത കൃഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്. സ്വന്തം സ്ഥലത്തിന്‍റെ മൊത്തം കൈവശ സര്‍ട്ടിഫിക്കറ്റ് വെള്ള കടലാസില്‍ അപേക്ഷ കൃഷി ഓഫീസര്‍ക്ക് നല്‍കുക. 5 ദിവസം ഇല്ല
15 ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഡ്രിപ്പ് / സ്പ്രിംഗ്ളര്‍ യൂണിറ്റുകള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 3 കോപ്പി കൈവശ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി എന്നിവയടക്കം കൃഷിയോഫീസര്‍ക്ക് സമര്‍പ്പിക്കുക. ഫണ്ട് ലഭിക്കുന്നതിന് അനുസരിച്ച് (കൃഷി അസിസ്റ്റന്‍റ് ഡയരക്ടര്‍ പരിശോധിച്ച ശേഷം ഫണ്ട് അനുവദിക്കുന്ന മുറക്ക്) ഇല്ല
16 ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 3 എണ്ണം (കൈവശ സര്‍ട്ടിഫിക്കറ്റ് 3 കോപ്പി) ബയോഗ്യാസ് പ്ലാന്‍റ് പണി കഴിഞ്ഞ് പരിശോധന നടത്തിയശേഷം. പ്ലാന്‍റ് പരിശോധന നടത്തിയ ശേഷം ഇല്ല
17 അടയ്ക്ക, കുരുമുളക്, കൊപ്ര സംഭരണ സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദിഷ്ട ഫോറത്തില്‍ 2 ഫോട്ടോ സഹിതം കൈവശ സര്‍ട്ടിഫിക്കറ്റ് അടക്കം കൃഷി ഭവനില്‍ സമര്‍പ്പിക്കുക. 2 ദിവസം (ഫീല്‍ഡ് സര്‍ന്ദര്‍ശനത്തിന് ശേഷം) ഇല്ല
18 വിവിധ പദ്ധതികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം. എ.ഡി.സി. വഴിയും കൃഷിവിഞ്ജാനകേന്ദ്രം ഓഫീസ് എന്നിവടങ്ങളിലും പഞ്ചായത്ത് ഓഫീസ് പത്രം, റേഡിയോ എന്നീ മാധ്യമങ്ങള്‍ നോട്ടീസ് എന്നിവ വഴി പ്രചരണം നടത്തി അപേക്ഷകള്‍ സ്വീകരിക്കുന്നു. വിവിധ സമിതികള്‍ മുഖേന പ്രചരണം നടത്തുന്നു. സമയ ബന്ധിതമായി നടപ്പിലാക്കുന്ന ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് ഫീല്‍ഡ്തല പരിശോധനയ്ക്ക് ശേഷം ഇല്ല
19 കൃഷി വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാനതല, കേന്ദ്രതല പദ്ധതി ഇതനുന്നയിച്ചിട്ടുള്ള ഉല്പ്പാദനോപാദികള്‍, നടീല്‍ വസ്തുക്കള്‍, സബ്സിഡി ആനുകൂല്യങ്ങള്‍ അതാത് സമയത്ത് കൃഷി വകുപ്പിന്‍റെ നിബന്ധന പ്രകാരം. കൃഷി വകുപ്പ് അനുശാസിക്കുന്ന നിബന്ധന എ.ഡി.സി നിര്‍ദ്ദേശ പ്രകാരം പദ്ധതി പ്രകാരം
20 ചെറുകിട കൃഷിക്കാര്‍ക്ക് ജലസേചനത്തിന് വൈദ്യുതി സൗജന്യം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കുക. അടച്ച അവസാനത്തെ വൈദ്യുതി ബില്ല് ബന്ധപ്പെട്ട ഫീല്‍ഡ് പരിശോധനയ്ക്ക് ശേഷം പദ്ധതി പ്രകാരം