അംഗന്‍വാടികള്‍

ക്രമ നം വാര്‍ഡിന്‍റെ പേര് സ്ഥലം
1 പൊയ്യമല പൊയ്യമല
2 പാലുകാച്ചി വെറ്റിലകൊല്ലി,ഒറ്റപ്ലാവ്
3 ഒറ്റപ്ലാവ് പാലുകാച്ചി, ഒറ്റപ്ലാവ് ഈസ്റ്റ്
4 പന്നിയാമല പന്നിയാമല
5 പാല്‍ചുരം പാല്‍ചുരം
6 അമ്പായത്തോട് അമ്പായത്തോട്, പുതിയങ്ങാടി
7 കണ്ടപ്പുനം അമ്പായത്തോട് ട്രൈബല്‍
8 മന്ദംചേരി കണ്ടപ്പുനം, നെല്ലിയോടി, മന്ദംചേരി
9 കൊട്ടിയൂര്‍ പാമ്പറപ്പാന്‍
10 നീണ്ടുനോക്കി മരുതുംമുക്ക്
11 തലക്കാണി ചപ്പമല, കൊട്ടിയൂര്‍
12 വെങ്ങലോടി വെങ്ങലോടി
13 ചുങ്കക്കുന്ന് പൊട്ടംതോട്
14 മാടത്തുംകാവ് ഇരട്ടത്തോട്, കൂനംപള്ള

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍വഴി ലഭ്യമാകുന്ന സേവനങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ ഗുണഭോക്താക്കള്‍ നിബന്ധനകള്‍ ലഭ്യമാകുന്ന അവധി ഫീസ്
1 അനുപൂരക പോഷകാഹാരം ഗര്‍ഭിണികള്‍ പാലൂട്ടുന്ന അമ്മമാര്‍ 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടി കള്‍ അംഗന്‍വാടികളില്‍ പ്രീ-സ്കൂള്‍ ക്ലാസില്‍ ഹാജരാകുന്ന 3 വയസ്സു മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് 50 ഗ്രാം അരി, 15 ഗ്രാം ചെറുപയര്‍ എന്നിവ ചേര്‍ത്ത കഞ്ഞി ഉച്ചക്ക് 12.30 ന് നല്‍കുന്നു. കൂടാതെ അംഗന്‍വാടിയിലെ പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം (ചൊവ്വ, വെള്ളി ) ഓരോ മുട്ട വീതം നല്‍കുന്നു. ജനറല്‍ ഫീഡിംഗിന് ആഴ്ചയില്‍ 2 ദിവസം 3 മണിക്ക് പായസ വിതരണം നടത്തുകയും ചെയ്യുന്നു. 2 ദിവസം ശര്‍ക്കര ചേര്‍ത്ത ചെറുപയര്‍ പുഴുക്കുണ്ടാക്കി കൊടുക്കുന്നു. 2 ദിവസം 50 ഗ്രാം നുറുക്ക് ഗോതമ്പ് 5 ഗ്രാം വെളിച്ചെണ്ണ 10 ഗ്രാം നിലക്കടല എന്നിവ ചേര്‍ത്ത് ഉപ്പുമാവുണ്ടാക്കി കൊടുക്കുന്നു. ഗര്‍ഭിണികള്‍ മുലയൂട്ടുന്നവര്‍, കൗമാരപ്രായക്കാര്‍ എന്നിവര്‍ക്ക് ഒരു ദിവസത്തേക്ക് 75 ഗ്രാം നുറുക്ക് ഗോതമ്പ് 10 ഗ്രാം വെളിച്ചെണ്ണ, 10 ഗ്രാം നിലക്കടല എന്നിവ പ്രകാരം മാസത്തില്‍ 2 പ്രാവശ്യമായി റോ ഫുഡായി നല്‍കുന്നു. 6 മാസം മുതല്‍ 3 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തേക്ക് ന്യൂട്രിമിക്സ് 100 ഗ്രാം വെച്ച് മാസത്തില്‍ 2 പ്രാവശ്യമായി വീട്ടിലേക്ക് കൊടുത്തുവിടുന്നു. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്തും അവര്‍ പ്രസവിച്ച് 6 മാസം വരെയും ഇല്ല
2 അനൗപചാരിക പ്രീ-സ്കൂള്‍ വിദ്യാഭ്യാസം 3 വയസ്സ് പൂര്‍ത്തിയായാല്‍ അംഗന്‍വാടി പ്രീ സ്കൂള്‍ ക്ലാസില്‍ ചേര്‍ക്കണം. കുട്ടികളെ 3 വയസ് പൂര്‍ത്തിയായാല്‍ അംഗന്‍വാടി പ്രീ സ്കൂള്‍ ക്ലാസില്‍ ചേര്‍ക്കണം. 6 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഇല്ല
3 രോഗപ്രതിരോധ കുത്തി വെപ്പ് വൈദ്യ പരിശോധന ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, 6 മാസം മുതല്‍ 6 വയസ് വരെ പ്രായമുള്ള കുട്ടികള്‍ കൗമാരക്കാരായ പെണ്‍ കുട്ടികള്‍ ആരോഗ്യ വകുപ്പിന്‍റെ സഹായത്തോട്കൂടി അംഗന്‍വാടികളില്‍ വെച്ച് രോഗ പ്രതിരോധ കുത്തിവയ്പ് വൈദ്യ പരിശോധന എന്നിവ നടത്തുന്നു. ഓരോ കുത്തിവെപ്പും എടുക്കേ നിശ്ചിത സമയപരിധിക്കുള്ളില്‍ കുത്തിവെപ്പ് നല്‍കുന്നു ഇല്ല
4 ആരോഗ്യ-പോഷണ വിദ്യാഭ്യാസം 15 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ എല്ലാ മാസവും ആരോഗ്യ- പോഷണ വിദ്യാഭ്യാസ ക്ലാസ് അംഗന്‍വാടി വര്‍ക്കറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ക്കുന്നു. ഇല്ല ഇല്ല
5 ആരോഗ്യ റഫറന്‍സ് സര്‍വ്വീസ് 6 വയസ് വരെയുള്ള കുട്ടി കള്‍, ഗര്‍ഭിണികള്‍ പാലൂട്ടു ന്ന അമ്മമാര്‍. വിദഗ്ദ ചികിത്സക്കായി തൊട്ടടുത്ത സബ്സെന്‍ററുകള്‍, പി.എച്ച്. സി കള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് അംഗന്‍വാടി വര്‍ക്കര്‍, റഫറന്‍സ് കാര്‍ഡില്‍ സാക്ഷ്യപ്പെടുത്തി അയക്കുന്നു. ചെറിയ അസുഖങ്ങള്‍ക്ക് അംഗന്‍വാടിയില്‍ നിന്നും വിതരണം ചെയ്യുന്ന മരുന്ന് കൊണ്ട് രോഗം ഭേദമാകുന്നില്ലെങ്കില്‍ ഇല്ല
6 ഗ്രോത്ത് മോണിറ്ററിംഗ് 6 വയസിന് താഴെയുള്ള കുട്ടികള്‍. എല്ലാ മാസവും ആദ്യത്തെ ആഴ്ചയില്‍ കുട്ടികളഉടെ തൂക്കം എടുത്ത് വളര്‍ച്ച രേഖാ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. ഇല്ല ഇല്ല
7 കൗമാര വിദ്യാഭ്യാസം കൗമാരക്കാരായ പെണ്‍കുട്ടികള്‍ കുമാരി ക്ലബ്ബുകള്‍, അംഗണവാടികളില്‍ രൂപീകരിക്കുന്നു. അര്‍ഹരായവര്‍ക്ക് പോഷകാഹാരം നല്‍കുന്നു. ഇല്ല ഇല്ല