പഞ്ചായത്ത് മീറ്റിംഗ്

പഞ്ചായത്തിന്‍റെ ഭരണപരവും വികസനപരവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് നിശ്ചയിക്കുന്നത് പഞ്ചായത്ത് യോഗത്തില്‍ വെച്ചാണ്. പഞ്ചായത്ത് യോഗം മൂന്ന് തരത്തിലുണ്ട്


  1. സാധാരണ യോഗം - പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് ഭരണ സമിതി ഒരു നിശ്ചിത ഇടവേളകളില്‍ ഭരണപരവും വികസനപരവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് നിശ്ചയിക്കുന്നത് ചേരുന്ന യോഗം

   2. അടിയന്തര യോഗം - ഒരു സാധാരണ യോഗം കൂടി തീരുമാനം എടുക്കുവാന്‍ വേണ്ട സമയത്തിന് മുമ്പുതന്നെ പഞ്ചായത്ത് തീരുമാനം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്.

    3. പ്രത്യേക യോഗം.- ഒരു പ്രത്യോക അജണ്ട മാത്രം ചര്‍ച്ച ചെയ്യുന്നതനായി വിളിച്ച് ചേര്‍ക്കുന്ന യോഗമാണ് പ്രത്യേക യോഗം

     നിലവില്‍ പ‍ഞ്ചായത്തില്‍ മേല്‍ പറഞ്ഞ എല്ലാ യോഗങ്ങളും നടത്തുന്നത് സകര്‍മ്മ എന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്. സോഫ്റ്റ് വെയര്‍ നിലവില്‍ വന്നതിന് ശേഷം പഞ്ചായത്തില്‍ ഇതുവരെ നടത്തിയ വിവിധ യോഗങ്ങളുടെ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.