തൊഴില്‍രഹിത വേതനം

തൊഴില്‍രഹിത വേതനം അനുവദിക്കുന്നതിനായി ഗ്രാമ പ‍ഞ്ചായത്ത് സെക്രട്ടറിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.

ക്രമ നം ഹാജരാക്കേണ്ട രേഖകള്‍
1 നിശ്ചിത ഫോറത്തിലുള്ള അപേക്ഷ
2 എസ്.എസ്.എല്‍.സി ബുക്കിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3 സ്ഥിര താമസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്‍റെ അല്ലെങ്കില്‍ മേല്‍ വിലാസം കാണിക്കുന്ന മറ്റേതെങ്കിലും രേഖയുടെ പകര്‍പ്പ്
4 എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
5 വികലാംഗ സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം)
6 ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
7 ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്
ക്രമ നം അര്‍ഹതാ മാനദണ്ഡങ്ങള്‍
1 കുടുംബ വാര്‍ഷിക വരുമാന പരിധി 12000 രൂപയും വ്യഗതിഗത വരുമാനം 100 രൂപയിലും അധികരിക്കരുത്
2 പ്രായം 18 നും 35 നും ഇടയില്‍
3 എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. (പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ/ വികലാംഗര്‍ സ്കൂളില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരിക്ഷക്ക് ഹാജരായാലും പരിഗണിക്കാം)
4 എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ 18 വയസ്സിന് ശേഷം തുടര്‍ച്ചയായി പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ/ വികലാംഗര്‍ക്ക് 2 വര്‍ഷവും മറ്റുളളവര്‍ക്ക് 3 വര്‍ഷവും സീനിയോരിറ്റി ഉണ്ടാകണം
5 എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാത്തതിനാല്‍ ക്യാന്‍സല്‍ ചെയ്യുന്ന സാഹചര്യത്തില്‍ പുനര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് 3 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം

നിലവില്‍ കൊട്ടിയൂര്‍ ഗ്രാമ പ‍ഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ ഇല്ല.