ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍

ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ അനുവദിക്കുന്നതിനായി ഗ്രാമ പ‍ഞ്ചായത്ത് സെക്രട്ടറിക്ക് നിശ്ചിത ഫോറത്തിലോ ഓണ്‍ ലൈനിലോ [https://welfarepension.lsgkerala.gov.in/] അപേക്ഷ നല്‍കാവുന്നതാണ്.

ക്രമ നം ഹാജരാക്കേണ്ട രേഖകള്‍
1 നിശ്ചിത ഫോറത്തിലുള്ള അപേക്ഷ
2 വികലാംഗത്വം തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
3 സ്ഥിര താമസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്‍റെ അല്ലെങ്കില്‍ മേല്‍ വിലാസം കാണിക്കുന്ന മറ്റേതെങ്കിലും രേഖയുടെ പകര്‍പ്പ്
4 വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
5 എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകരും താന്‍ ആദായ നികുതി ദായകനല്ല, സര്‍വ്വീസ് പെന്‍ഷണര്‍ അല്ല, തനിക്കും കുടുംബത്തിനും 2 ഏക്കറില്‍ അധികം ഭൂമിയില്ല എന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പ്രസ്താവന (എസ്.റ്റി വിഭാഗക്കാര്‍ക്ക് ബാധകമല്ല)
6 ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
ക്രമ നം അര്‍ഹതാ മാനദണ്ഡങ്ങള്‍
1 കുടുംബ വാര്‍ഷിക വരുമാന പരിധി 1 ലക്ഷം രൂപയില്‍ അധികരിക്കരുത്
2 പ്രായ പരിധി ഇല്ല
3 കേരള സംസ്ഥാനത്ത് സ്ഥിരതാമസമായവരായിരിക്കണം
4 വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
5 അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍ ആകരുത്
6 അപേക്ഷകന്‍ ആദായ നികുതി നല്‍കുന്നവര്‍ ആകരുത്
7 അപേക്ഷകന്‍റെ പേരിലോ കുടുംബാഗംങ്ങളുടെ പേരിലെ 2 ഏക്കറില്‍ അധികം ഭൂമി ഉണ്ടാകരുത്
8 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള ഭവനങ്ങളില്‍ താമസിക്കുന്നവരാകരുത്
9 അബാസിഡര്‍ കാര്‍ ഒഴികെ 1000 സി.സി യില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള ടാക്സി അല്ലാതെയുള്ള വാഹനങ്ങള്‍ സ്വന്തമായി ഉള്ളവരാകരുത്
9 മറ്റ് പ്രാദേശിക സര്‍ക്കാറുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരാകരുത്

നിലവില്‍ കൊട്ടിയൂര്‍ ഗ്രാമ പ‍ഞ്ചായത്തില്‍ നിന്ന് ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന നീല നിറത്തില്‍ കാണുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഗുണഭോക്താക്കളുടെ വിവരങ്ങള്‍

ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍