കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിനെ അഴിമതി രഹിത, ജന സൗഹൃദ കാര്യക്ഷമതാ പഞ്ചായത്തായി 2018 നവംബര്‍ 26 തിങ്കളാഴ്ച ചുങ്കക്കുന്ന് ഫാത്തിമമാതാ ഫെറോന ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ ബഹു. പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ സണ്ണി ജോസഫ് പ്രഖ്യപിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു
കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2018 ആഗസ്ത് മാസത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും വീടുകള്‍ക്ക് ഉണ്ടായ നാശ നഷ്ടങ്ങള്‍ കേരള സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എന്ന സ്ഥാപനം റീ ബീല്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ശേഖരിച്ചിരുന്നു. അതിന് പ്രകാരം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാശ നഷ്ടം ഉണ്ടായ വീടുകളുടെ വിവരം താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് സ ഉ (സാ ധാ) ന 2733/2018/ത.സ്വ.ഭ.വ തീയതി 26-10-2018 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതു സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ശ്രീ. എസ്. സുരേഷ് കുമാറിനെ നോഡല്‍ ഓഫീസറായി ബഹു ഹൈക്കോടതി നിര്‍ദേശ പ്രകാരം നിയമിച്ചിരിക്കുന്നു.
-
പരാതികള്‍ നല്‍കേണ്ട വിലാസം
ശ്രീ എസ് സുരേഷ് കുമാര്‍
ജൂനിയര്‍ സൂപ്രണ്ട്
സി - സെക്ഷന്‍
പഞ്ചായത്ത് ഡയറക്ടറാഫീസ്, പബ്ലിക് ഓഫീസ് ,
തിരുവനതപുരം -33
ഫോണ്‍. 0471-2786318
ഇ മെയില്‍ : directorofpanchayatcsection@gmail.com
പൊതു ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടരേറ്റില് ഒരു ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്. നമ്പര്‍ - 1800 425 1054
ബഹു. കേരള ചീഫ് സെക്രട്ടറിയുടെ 28.08.2018 ലെ 45/സി.എസ്/2018 നമ്പര്‍ കുറിപ്പ് പ്രകാരവും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ 30.08.2018 തിയതിയിലെ ഡി.ബി 1/521/2018 തസ്വഭവ സര്‍ക്കുലര്‍ പ്രകാരവും പ്രളയകെടുതിയിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചില്‍ ഭീഷിണി ഉണ്ടാകുന്നതിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കെട്ടിട നിര്‍മ്മാണം/പുനര്‍ നിര്‍മ്മാണം, എന്നിവ നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷിണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേല്‍ പ്രവൃത്തികള്‍ നടത്തുന്നത് 28.08.2018 മുതല്‍ നിരോധിച്ചിരിക്കുന്നു.
ബഹു. കേരള മുഖ്യ മന്ത്രിയൂടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്വീകരിക്കുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിക്കുന്നു
കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, ജില്ലാ ശുചിത്വ മിഷന്റെയും, കുടുംബശ്രീയുടേയും സംയുകതാഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് ശ്രീ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയിലേക്ക് 28.05.2017 ന് വൈകുന്നേരം 3 മണിക്ക് നടത്തിയ ശുചിത്വ സന്ദേശ ഘോഷ യാത്രയുടെ വിവിധ ദൃശ്യങ്ങള്‍
കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വസ്തുുനികുതി ഒണ്‍ലൈന്‍ പേമെന്റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. നികുതി ദായകര്‍ക്ക് www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം കെട്ടിട നികുതി അടക്കുകയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എടുക്കുകയും ചെയ്യാവുന്നതാണ്.
തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.