റിപ്പബ്ലിക് ദിനാഘോഷം 2020

poster-2

കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക 2020

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും, സ്ഥാനമാറ്റങ്ങള്‍ വരുത്തുന്നതിനും(യഥാക്രമം ഫോറം നമ്പര്‍ 4, 6, 7) 20.01.2020 മുതല്‍ 14.02.2020 വരെ ഓണ്‍ലൈന്‍ ആയും ആക്ഷേപങ്ങള്‍(ഫോറം നമ്പര്‍ 5)  നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്.

കോട്ടപ്പടി ഗ്രാമപഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

whatsapp-image-2020-01-04-at-114221-am-1whatsapp-image-2020-01-04-at-114222-amwhatsapp-image-2020-01-04-at-115900-amwhatsapp-image-2020-01-04-at-114224-amwhatsapp-image-2020-01-04-at-114235-am

മഹാത്മാഗാന്ധിയുടെ 150 - ാം ജയന്തിയോടനുബന്ധിച്ച്കോട്ടപ്പടി ഗ്രാമപഞ്ചായത്തും കോതമംഗലം YMBC സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെയും കുട്ടികള്‍ക്കെതിരായ ലൈഗികാതിക്രമങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റംല മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ എല്‍ദോസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ വരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് കൗണ്‍സിലര്‍ ആലീസ് പൗലോസ്, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ എസ് ഇബ്രാഹിം എന്നിവര്‍ ക്ലാസ് നയിച്ചു. യോഗത്തില്‍ കോതമംഗലം YMB കോളേജ് ചെയര്‍മാന്‍ ബേബി എം വര്‍ഗീസ്, കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഇ കെ ലൈജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി മണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോള്‍ ബേബി, അഭിജിത് എം രാജു, അജിത വില്‍സണ്‍, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീന്‍, YMB കോളേജ് വിദ്യാര്‍ത്ഥി ആതിര സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. നെല്ലിമറ്റം MBITS കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ഹ്രസ്വ ചിത്രം മിഥ്യചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. യോഗത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഓമന രമേശ് കൃതജ്ഞത രേഖപ്പെടുത്തി.

കോട്ടപ്പടി പ്ലാസ്റ്റിക് മുക്തമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് പരിശീലനം നല്‍കി

കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയ്ക്ക് പരിശീലനം നല്‍കി. ജനുവരി 1 മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് വ്യാപാരി വ്യവസായി സംഘടനകളുമായി ചര്‍ച്ച നടത്തി. പ്ലാസ്റ്റിക്കിന് ബദലായി പേപ്പര്‍, തുണി സഞ്ചികള്‍ പ്രദര്‍ശിപ്പിച്ച് പ്രചാരണം നടത്തി. സമ്മേളനം പ്രസിഡന്റ് എം കെ വേണു ഉദ്ഘാടനം ചെയ്തു. ഹരിതസഹായ സ്ഥാപനമായ ഹൈടെക് ഫെര്‍ട്ടിലൈസേഴ്സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോസഫ് മൂഞ്ഞേലി ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ എല്‍ദോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി മണി, മെമ്പര്‍മാരായ ബിന്‍സി എല്‍ദോസ്, ഷാന്റി എല്‍ദോസ്, ഷൈമോള്‍ ബേബി, അഭിജിത് എം രാജു, അജിത വില്‍സണ്‍, പരീക്കുട്ടി കുന്നത്താന്‍, ജോയി അബ്രഹാം, ബിസ്സി ജോസ്, സെക്രട്ടറി എം എം ഷംസുദീന്‍, അസിസ്റ്റന്റ് സെക്രട്ടറി രമേശ് കെ എന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഓമന രമേശ് എന്നിവര്‍ സംസാരിച്ചു.

img_20191231_120720 img_20191231_115524


ചടങ്ങില്‍ വച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം വാര്‍ഡില്‍ തയ്യാറാക്കിയ കറിവേപ്പ്, ആര്യവേപ്പ് എന്നിവയുടെ തൈകള്‍ വിതരണം നടത്തി.

whatsapp-image-2019-12-31-at-112710-amwhatsapp-image-2019-12-31-at-112712-am1 whatsapp-image-2019-12-31-at-112716-amwhatsapp-image-2019-12-31-at-114431-am

കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

വര്‍ക്കിംഗ് ഗ്പൂപ്പ് ജനറല്‍ ബോഡി @ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാള്‍ on 03.01.2020

ബോധവല്‍ക്കരണ ക്ലാസ്സ്

poster2

മൂന്നാംതോട് - പുഞ്ചക്കര തോട് ശുചീകരണം

whatsapp-image-2019-12-22-at-84829-am1കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ നീര്‍ച്ചാലുകള്‍ ശുദ്ധീകരിക്കാനും മാലിന്യ രഹിതമാക്കാനും വേണ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ടമായി ഹരിത കേരളം മിഷന്റെ ഭാഗമായി കോട്ടപ്പടി മൂന്നാംതോട് - പുഞ്ചക്കര തോട് ജനകീയ സഹകരണത്തോടെ ശുചീകരിച്ചു. പ്രസിഡന്റ് എം കെ വേണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എന്‍ ശശി, വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ എല്‍ദോസ്, പഞ്ചായത്ത് അംഗങ്ങളായ ഷാന്റി എല്‍ദോസ്, ജോയി അബ്രഹാം, ഷൈമോള്‍ ബേബി, പരീക്കുട്ടി കുന്നത്താന്‍, സെക്രട്ടറി എം എം ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ whatsapp-image-2019-12-22-at-94200-amwhatsapp-image-2019-12-22-at-94113-amwhatsapp-image-2019-12-22-at-94141-amwhatsapp-image-2019-12-22-at-94139-amപങ്കെടുത്തു.

whatsapp-image-2019-12-22-at-94157-amwhatsapp-image-2019-12-22-at-94137-am

ഇനി ഞാന്‍ ഒഴുകട്ടെ - പൂഞ്ചക്കര മൂന്നാംതോട് ശുചീകരണം

poster

ഇനി ഞാനൊഴുകട്ടെ

794498531-copy2

കുടുംബശ്രീ - SLRM Visit @ Kottappady

കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംവിധാനം , പഞ്ചായത്ത് ഭരണ സംവിധാനം എന്നിവയെ കുറിച്ചും കുടുംബശ്രീയും പഞ്ചായത്തും തമ്മിലുള്ള സംയോജിത പദ്ധതികളെ കുറിച്ചും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ മുപ്പതോളം വരുന്ന SLRM( State Rural Lively Hood Mission) ഉദ്യോഗസ്ഥര്‍ 03.12.2019 ന് 2പി.എം മുതല്‍ 6പി.എം വരെ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് സന്ദര്‍ശിക്കുകയും നേരിട്ട് കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ശില്‍പശാലയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എം.കെ വേണു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.കെ എല്‍ദോസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായ അമ്പിളി മണി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനായ ബിനോയി ജോസഫ് വാര്‍ഡ് മെമ്പര്‍മാരായ ബിന്‍സി എല്‍ദോസ് , ഷാന്‍റി എല്‍ദോസ്, ഷൈമോള്‍ ബേബി, അഭിജിത്ത് എം രാജു, അജിത വില്‍സണ്‍, കെ.എം പരീക്കുട്ടി, ജോയി അബ്രാഹം, ബിസ്സി എല്‍ദോസ് എന്നിവര്‍ സംസാരിക്കുകയും കുടുംബശ്രീയുടെ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ രാഗേഷ് കെ.ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് കെ.എം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഓമന രമേശ് , സി.ഡി.എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ നിന്നുള്ള വിവേക് പാണ്ഡെ , അരുണ്‍ കുമാര്‍ , ദീപക് ജോഷി , ചന്ദ്ര കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

whatsapp-image-2019-12-03-at-32117-pmwhatsapp-image-2019-12-03-at-32118-pm-1whatsapp-image-2019-12-03-at-32118-pm-2whatsapp-image-2019-12-03-at-32119-pm-2whatsapp-image-2019-12-03-at-32119-pm-1whatsapp-image-2019-12-03-at-32121-pm-1whatsapp-image-2019-12-03-at-32122-pm-2whatsapp-image-2019-12-03-at-41649-pmwhatsapp-image-2019-12-03-at-41650-pm-1whatsapp-image-2019-12-03-at-41650-pm-11whatsapp-image-2019-12-03-at-41650-pmwhatsapp-image-2019-12-03-at-41651-pm