- രാമന് നായര്‍
- ഉണ്ണികൃഷ്ണന് നായര്‍
- സാജന് അത്യാലി
- ജോണ്‍ മാത്യൂ
- ഉഷാ സുരേന്ദ്രനാഥ്
- സാജന് അത്യാലി
- മനോജ് ചരളേല്‍
- സുജാത എം എസ്സ്
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്ക് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കൊറ്റനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 17.01 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിലെ അതിരുകള്‍ വടക്ക് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്, കിഴക്ക് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്, തെക്ക് അയിരൂര്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് എഴുമറ്റൂര്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 13 ആണ്. 1949-ല്‍ ചെറിയകുന്നം വില്ലേജ് യൂണിയന് നിലവില്‍ വന്നു. ആയതിന്റെ പ്രസിഡന്റ് കൊല്ലന്റെ പടിക്കല്‍ എ.കെ.രാഘവന്‍പിള്ള ആയിരുന്നു. തുടര്‍ന്ന് 1953-54-ല്‍ കൊറ്റനാട് പഞ്ചായത്ത് നിലവില്‍ വന്നു. പ്രസിഡന്റ് കാവുംപടി പുത്തന്‍വീട്ടില്‍ പി രാമന്‍നായരായിരുന്നു. ഇപ്പോഴത്തെ കൊറ്റനാട് ഗ്രാമപഞ്ചായത്ത് മുന്‍കാലത്ത് കൊല്ലം ജില്ലയില്‍ തിരുവല്ലാ താലൂക്കില്‍ എഴുമറ്റൂര്‍ വില്ലേജിന്റെ ഒരു ഭാഗമായി ചെറിയകുന്നം വില്ലേജ് യൂണിയന് എന്ന പേരില്‍ ആരംഭിച്ച് തുടര്‍ന്നുവന്നിരുന്നതും പഞ്ചായത്തു നിയമം നിലവില്‍വന്ന 1953-മുതല്‍ കൊറ്റനാട് പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെട്ടു വന്നതുമാണ്. ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോള്‍ ഈ പ്രദേശം തിരുവല്ല താലൂക്കില്‍ തന്നെ നിലനിന്നു. എഴുമറ്റൂര്‍ വില്ലേജ് വിഭജിച്ച് എഴുമറ്റൂര്‍ എന്നും പെരുംമ്പെട്ടി എന്നും രണ്ടു വില്ലേജുകളായി തിരിച്ചപ്പോള്‍ പെരുംമ്പെട്ടി വില്ലേജ് പ്രദേശം മുഴുവനായി കൊറ്റനാട് പഞ്ചായത്തില്‍ ഉള്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ താലൂക്കു ആസ്ഥാനമായ മല്ലപ്പള്ളിയില്‍ നിന്നും ഉദ്ദേശം 15 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടാണ് കൊറ്റനാട് പഞ്ചായത്തിന്റെ സ്ഥാനം. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ എത്താന്‍ ഇവിടെനിന്നും 25 കിലോമീറ്റര്‍ തെക്കോട്ടു റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം. കുന്നുകളും താഴ്വരകളും നിലങ്ങളും ഇടകലര്‍ന്ന ഒരു പ്രദേശമാണ്. നദികളോ പുഴകളോ അവയുടെ സാമീപ്യമോ ഇവിടെ ഇല്ല. വലിയകാവ് റിസര്‍വ് വനത്തിന്റെ ഒരു ഭാഗം ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ എത്താന്‍ ഇവിടെനിന്നും 25 കിലോമീറ്റര്‍ തെക്കോട്ടു റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം. കുന്നുകളും താഴ്വരകളും നിലങ്ങളും ഇടകലര്‍ന്ന ഒരു പ്രദേശമാണ്. നദികളോ പുഴകളോ അവയുടെ സാമീപ്യമോ ഇവിടെ ഇല്ല. വലിയകാവ് റിസേര്‍വ് വനത്തിന്റെ ഒരു ഭാഗം ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. നദിയുടെ സാമീപ്യം ഈ പഞ്ചായത്തിനില്ല. മഴക്കാലത്തുമാത്രം നീരൊഴുക്കുള്ള ഏതാനും തോടുകളാണ് പഞ്ചായത്തിലുള്ളത്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രദേശം ഒരു കര്‍ഷക ഗ്രാമമാണ്. കുന്നിന് ചരിവും, താഴ്വരയും, നിലങ്ങളും ഇടകലര്‍ത്തുന്ന ഭൂപ്രദേശമാണ് ഈ പഞ്ചായത്ത്. പഞ്ചായത്തു പ്രദേശത്തെ പ്രധാന കൃഷി ഇപ്പോള്‍ റബ്ബര്‍ ആണ്. 90 വര്‍ഷത്തിനു മുമ്പ് ഈ പ്രദേശം ജനനിബിഡമല്ലായിരുന്നു. ഭൂമി ഏതാനും ജന്മികളുടെ കൈവശാവകാശം മാത്രമായിരുന്നു. ഭൂപരിഷ്കൃത നിയമം നിലവില്‍വന്നതോടുകൂടി ജന്മി കുടിയാന് ബന്ധത്തിന് ഉലച്ചില്‍ ഉണ്ടാവുകയും ഭൂഉടമകള്‍ അവരവര്‍ക്കുള്ള സ്ഥലത്ത് കൃഷിയിറക്കുകയും ചെയ്തുവന്നു. പഞ്ചായത്തുകള്‍ നിലവില്‍വന്നതോടുകൂടി ഒട്ടനവധി റോഡുകള്‍ ഉണ്ടാവുകയും മോട്ടോര്‍ വാഹന സൌകര്യം വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ കാളവണ്ടികളും വണ്ടിക്കാളകളും ഈ പ്രദേശത്തുനിന്നും അപ്രത്യക്ഷമായി. പാടങ്ങളിലെ ഉപയോഗത്തിന് പൌവ്വര്ട്രില്ലറും ട്രാക്ടറും വന്നതോടുകൂടി ഉഴവുകാളകളും ഇല്ലാതായി. ആദ്യമായി ഈ പ്രദേശത്ത് വിദ്യാഭ്യാസസ്ഥാപനം ഉണ്ടായത് മിഷണറിമാര്‍ വന്നു സ്ഥാപിച്ച നെടുംമ്പുരയിലുള്ള പെരുംമ്പെട്ടി സി എം എസ് എല്‍ പി സ്കൂളാണ്. കാലക്രമേണ സമുദായിക മാനേജ്മെന്റിലും വ്യക്തിപരമായ മാനേജ്മെന്റിലും സര്‍ക്കാര്‍ വകയായും 14 സ്കൂളുകള്‍ നിലവില്‍വന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ ഹിന്ദു-ക്രിസ്ത്യന്‍-മുസ്ളീം സമുദായങ്ങളില്‍ ഉള്‍പ്പെടുന്നു. എല്ലാ മതവിഭാഗക്കാര്‍ക്കും നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.
- പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം
- ജീവനക്കാരുടെ തസ്തികകളും ചുമതലകളും
- ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍
- 2016/17 ല്‍ D & O ലൈസന്‍സ് എടുത്തവരുടെ വിവരം
- 2016/17 നിര്വ്വഹണഉദ്യാഗസ്ഥരുടെ ചിലവ് വിവരം
- 2017/18 ലെ പുതിയ പദ്ധതികള്‍
- കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്കിയിട്ടുളള കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ വിശദാംശങ്ങള്‍
- കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ ക്വാറികളോ ക്രഷര്‍ യൂണിറ്റുകളോ ഇല്ല
കൊറ്റനാട് ഗ്രാമപ്പഞ്ചായത്തില്‍ ശുദ്ധജലവിതരണത്തിന് 12 ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ചു. ഇതിനുപുറമെ പദ്ധതിക്ക് സ്ഥലം വാങ്ങാന്‍ 50 ലക്ഷം രൂപയും നീക്കിവച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 2 കോടി രൂപയാണ് വകയിരുത്തിയത്.
തെരുവുവിളക്ക് സ്ഥാപിക്കല്‍ , പട്ടികജാതി കോളനി വികസനം, റോഡുപണി, മാലിന്യസംസ്കരണം എന്നിവയ്ക്കും പണം വിനിയോഗിക്കും. 6 കോടി 68 ലക്ഷം രൂപയുടെ ബജറ്റാണ് വൈസ് പ്രസിഡന്റ് ഓമന വേണുഗോപാല്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് സാജന് അത്യാലില്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.