ബഡ്ജറ്റ്

ബഡ്ജറ്റ് 2014-15

1994-ലെ കേരള പഞ്ചായത്തീരാജ് നിയമപ്രകാരം (വകുപ്പ് 214) തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കി അംഗീകാരം നേടേണ്ടതാണെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. അതനുസരിച്ച് ഗ്രാമപഞ്ചായത്തിന്‍റെ പ്രതീക്ഷിത വരുമാനമാര്‍ഗ്ഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയും വരാവുന്ന ചെലവുകള്‍ കണകാക്കിയും ത്യയാറാക്കപ്പെട്ട വരവ് ചെലവ് കണക്കുകളുടെ സംക്ഷിപ്തമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

പഞ്ചായത്തുകളുടെ പ്രധാന വരുമാന സ്രോതസ്സുകളായ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീ, എന്നീ ഇനങ്ങളിലെ വരവുകളും പദ്ധതിവിഹിതം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജില്ല ബ്ലോക്കുപഞ്ചായത്തുകളില്‍ നിന്നും ലഭിക്കാവുന്ന വിഹിതങ്ങളും എം.പി, എം.എല്‍.എ ഫണ്ട് വരള്‍ച്ച/വെള്ളപ്പൊക്ക ദുരിതാശ്വാസം, ശുചിത്വ മിഷന്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്നും ലഭിക്കാവുന്ന ഫണ്ടുകളും വരവ് ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജ്യം കടുത്ത വരള്‍ച്ച അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ കൊരട്ടി ഗ്രാമപഞ്ചായത്തിന്‍റെ 2014-15 വര്‍ഷത്തെ ബഡ്ജറ്റ് കുടിവെള്ള സംരംക്ഷണത്തിന് മുന്‍ഗണ നല്‍കുന്നു.
ജലസ്രോതസ്സുകളളുടെ സംരക്ഷണവും പുനരുജ്ജീവനവും (25 ലക്ഷം) സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം ജനറല്‍ & എസ്.സി. (2765000), കമ്മ്യൂണിറ്റി ഹാള്‍ നവീകരണം (12,30,000) , ക്രിമിറ്റോറിയം അനുബന്ധ സൗകര്യങ്ങള്‍ (5 ലക്ഷം ) , അറവുശാലക്ക് സ്ഥലം വാങ്ങല്‍ (21 ലക്ഷം ) , മാര്‍ക്കറ്റ് നവീകരണം (25 ലക്ഷം ) , പ്രസിഡണ്ടിന്‍റെ ദുരിതാശ്വാസ നിധി (2 ലക്ഷം ) , പൊതുകിണര്‍ വൃത്തിയാക്കല്‍ (32 ലക്ഷം ) , ടൂവീലര്‍ പാര്‍ക്കിംഗ് ഷെഡ് (2 ലക്ഷം ) , കുളം കെട്ടി സംരക്ഷണം (25 ലക്ഷം ) , സ്ഥലം വിട്ട് കിട്ടുന്ന മുറക്ക് പ്രൈവറ്റ് ബസ്റ്റാന്‍റ് & ഷോപ്പിംഗ് കോപ്ലക്സ് (1 കോടി 25 ലക്ഷം ). എന്നീ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിലൂടെ ഗ്രാമപഞ്ചായത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.
13,05,53,048/- രൂപ പ്രതീക്ഷിത വരവും 12,37,51,100/- രൂപ പ്രതീക്ഷിത ചെലവും കണക്കാക്കുന്ന ഈ ബഡ്ജറ്റ് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.

വൈസ് പ്രസിഡന്‍റ് പ്രസിഡന്‍റ്
ശ്രീമതി. മേഴ്സി സെബാസ്റ്റ്യന്‍ ശ്രീ. മനേഷ് സെബാസ്റ്റ്യന്‍

വരവ്

ചിലവ്