കൊരട്ടി ഗ്രാമപഞ്ചായത്ത് നവോദയ ആര്‍ട്ട്സ് ക്ലബ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി.

കൊരട്ടി ഗ്രാമപഞ്ചായത്ത് എല്‍. പി. സ്ക്കൂള്‍ പുസ്തകക്കൂട് ഉദ്ഘാടനം…

കൊരട്ടി ഗ്രാമപഞ്ചായത്ത് എല്‍. പി. സ്ക്കൂളിലെ പുസ്തകക്കൂട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മനേഷ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

ചുനക്കര പാടശേഖരം പച്ചപ്പിലേക്ക്….

വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബശ്രീയുടെ കരുത്തില്‍ ചുനക്കര പാടശേഖരം കതിരണിഞ്ഞപ്പോള്‍ അതൊരു നാടിന്‍റെ ഉത്സവമായി മാറി. വര്‍ഷങ്ങളായി തരിശുകിടന്ന രണ്ടര ഏക്കറോളം വരുന്ന പാടശേഖരം 12 ഓളം വരുന്ന അഞ്ചാം വാര്‍ഡിലെ കൈരളി കുടുംബശ്രീ അംഗങ്ങളാണ് കതിരണിയിച്ചത്. കൊയ്ത്തുല്‍സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മനേഷ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ അഡ്വ. കെ. ആര്‍ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി സെബാസ്റ്റ്യന്‍, പഞ്ചാത്ത് അംഗങ്ങളായ ജോസ് മൈനാട്ടിപറമ്പില്‍, ലില്ലി പൌലോസ്, രമണി ചന്ദ്രന്‍, പി. ജി. സത്യപാലന്‍, പഞ്ചായത്ത് സെക്രട്ടറി വിധു. എ. മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മികച്ച പഞ്ചായത്ത് പ്രസിഡന്‍റിനുള്ള ഏഷ്യാനെറ്റ് പുരസ്ക്കാരം കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റിന്….

മികച്ച പഞ്ചായത്ത് പ്രസിഡന്‍റിനുള്ള ഏഷ്യാനെറ്റ് പുരസ്ക്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മനേഷ് സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി.

കൊരട്ടി സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്

കൊരട്ടി സമ്പൂര്‍ണ്ണപെന്‍ഷന്‍ പഞ്ചായത്ത് പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മനേഷ് സെബാസ്റ്റ്യന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് ചെയര്‍പേഴ്സന്‍ ശ്രീമതി. റാണി പോള്‍ നിര്‍വ്വഹിച്ചു. 2014 ജനുവരി 15,16 തിയ്യതികളില്‍ നടത്തിയ അദാലത്ത് വഴി 1226 അപേക്ഷകള്‍ തീര്‍പ്പാക്കി. അര്‍ഹരായ 812 പേര്‍ക്ക് പെന്‍ഷന്‍ പുതിയതായി അനുവദിച്ചു.

അറിയിപ്പുകള്‍

Noticeimg

കൊരട്ടി ഗ്രാമപഞ്ചായത്ത് ശാന്തിതീരവും (ആധുനിക ക്രിമിറ്റോറിയം) നക്ഷത്രവനവും നാടിന് സമര്‍പ്പിച്ചു.

കൊരട്ടി പഞ്ചായത്തിന്‍റെ വികസന കുതിപ്പിന് മറ്റൊരു മകുടോദാഹരണം…

കേരളത്തില്‍ കോര്‍പ്പറേഷനുകള്‍ക്കും, മുന്‍സിപ്പാലിറ്റികള്‍ക്കും മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ആധുനിക ക്രിമിറ്റോറിയം ഇനി കൊരട്ടിയിലും. ചാലക്കുടി എം.എല്‍.എ ശ്രീ. ബി.ഡി. ദേവസ്സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. കേരള സഹകരണ-ഖാദി വകുപ്പ് മന്ത്രി ശ്രീ. സി. എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മനേഷ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ചാലക്കുടി എം. പി. ശ്രീ. കെ. പി. ധനപാലന്‍ മുഖ്യാതിഥിയും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സി. സി. ശ്രീകുമാര്‍ വിശിഷ്ടാതിഥിയും ആയിരുന്നു.  ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍ ( കേരള ലോക്കല്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്റ്റ് ) ഡോ. വി. പി. സുകുമാരന്‍  കൊരട്ടി പഞ്ചായത്ത് സെക്രട്ടറി ശ്രീ. വിധു എ. മേനോന് താക്കോല്‍ കൈമാറി. കൊരട്ടിയുടെ അയല്‍ പഞ്ചായത്തുകളായ അന്നമനട,കാടുകുറ്റി, മേലൂര്‍, പാറക്കടവ്, കറുകുറ്റി എന്നീ പഞ്ചായത്തുകള്‍ക്കും ഈ ക്രിമിറ്റോറിയം ഉപകാരപ്രദമാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

« Newer Entries - Older Entries »