ചുനക്കര പാടശേഖരം പച്ചപ്പിലേക്ക്….

വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബശ്രീയുടെ കരുത്തില്‍ ചുനക്കര പാടശേഖരം കതിരണിഞ്ഞപ്പോള്‍ അതൊരു നാടിന്‍റെ ഉത്സവമായി മാറി. വര്‍ഷങ്ങളായി തരിശുകിടന്ന രണ്ടര ഏക്കറോളം വരുന്ന പാടശേഖരം 12 ഓളം വരുന്ന അഞ്ചാം വാര്‍ഡിലെ കൈരളി കുടുംബശ്രീ അംഗങ്ങളാണ് കതിരണിയിച്ചത്. കൊയ്ത്തുല്‍സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മനേഷ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ അഡ്വ. കെ. ആര്‍ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി സെബാസ്റ്റ്യന്‍, പഞ്ചാത്ത് അംഗങ്ങളായ ജോസ് മൈനാട്ടിപറമ്പില്‍, ലില്ലി പൌലോസ്, രമണി ചന്ദ്രന്‍, പി. ജി. സത്യപാലന്‍, പഞ്ചായത്ത് സെക്രട്ടറി വിധു. എ. മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.